FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
India

പത്താൻകോട്ട് ഭീകരാക്രമണം; എൻഐഎ കുറ്റപത്രത്തിൽ ജെയ്ഷെ തലവൻ മസൂദ് അസർ

Monday, Dec 19, 2016,13:46 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി: പത്താൻകോട്ട് വ്യോമസേന താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ജെയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസർ, സഹോദരൻ റൗഫ് അസ്ഹർ എന്നിവരെ കൂടാതെ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയിൽ നിന്നുമുള്ള മറ്റ് രണ്ട് പേരും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ മസൂദ് അസ്ഹറാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പഞ്ചാബിലെ കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വ്യോമസേന താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് തീീവ്രവാദികളും പാക്കിസ്ഥാനികളാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഡിഎൻഎ സാമ്പിളുകൾ, വനത്തിൽ നിന്നും കണ്ടെടുത്ത പാക്കിസ്ഥാനിൽ നിന്നുള്ള ഫുഡ് പാക്കറ്റുകൾ, തീവ്രവാദികൾ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കാറിൽ നിന്നും കണ്ടെടുത്ത വാക്കി ടോക്കി ഉൾപ്പെടെയുള്ള തെളിവുകൾ ആധാരമാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.