FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Life-style

പെ​ൺ​കൊ​ടി​മാ​രു​ടെ മ​നം ക​വ​രു​ന്ന പ​ലാ​സോ

Wednesday, Dec 21, 2016,0:02 IST By മെട്രൊവാര്‍ത്ത A A A

ലെ​ഗ്ഗി​ങ്ങ്സ് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച യു​വ​ത്വ​മി​പ്പോ​ൾ പ​ലാ​സോ​യി​ല്‍ ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പാ​ന്‍റ്സാ​ണോ പാ​വാ​ട​യാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത രൂ​പ​മാ​ണ് പ​ലാ​സോ​ക്ക്. ഒ​ഴു​കി​പ്പ​റ​ക്കു​ന്ന തു​ണി​ക​ളി​ല്‍ വി​വി​ധ നി​റ​ങ്ങ​ളി​ലും ഡി​സൈ​നി​ലു​മു​ള്ള പ​ലാ​സോ കാ​ഷ്വ​ല്‍ വെ​യ​റാ​ണ്. ഒ​രേ സ​മ​യം ആ​ധു​നി​ക​ത​യു​ടെ​യും പ​ര​മ്പ​രാ​ഗ​ത സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും സ​മ​ന്വ​യ​മാ​ണ് പ​ലാ​സോ. കോ​ളെ​ജ് സു​ന്ദ​രി​മാ​ര്‍ക്കും പ്രൊ​ഫ​ഷ​ണ​ല്‍സി​നും ഒ​രേ​പോ​ലെ ചേ​രു​മെ​ന്ന​താ​ണ് പ​ലാ​സോ​യു​ടെ പ്ര​ത്യേ​ക​ത. ഷ​ര്‍ട്ടു​ക​ളോ ഫി​റ്റ​ഡ് ടോ​പ്പു​ക​ളോ ടീ​ഷ​ര്‍ട്ടു​ക​ളോ ആ​ണ് പ​ലാ​സോ​യൊ​ടൊ​പ്പം ഏ​റെ അ​നു​യോ​ജ്യം. അ​യ​വു​ള്ള ടോ​പ്പു​ക​ള്‍ പ​ലാ​സോ​യ്‌​ക്കൊ​പ്പം ധ​രി​ക്ക​രു​ത്. ടെ​യ്‌​ലേ​ഡ് ഷ​ര്‍ട്ടു​ക​ളോ ഫി​റ്റ​ഡ് ടോ​പ്പു​ക​ളോ ബോ​ഡി ഹ​ഗ്ഗി​ങ് ടീ​ഷ​ര്‍ട്ടു​ക​ളോ ആ​ണ് ഏ​റെ അ​നു​യോ​ജ്യം. ടാ​ങ്ക് ടോ​പ്പു​ക​ളും സ്പ​ഗെ​റ്റി ടോ​പ്പു​ക​ളും പ​ലാ​സോ​യ്‌​ക്കൊ​പ്പം ഇ​ണ​ങ്ങും. സ്‌​ലീ​വ്‌​ലെ​സ് ഷോ​ര്‍ട് ടോ​പ്പു​ക​ളാ​ണ് മി​ക്ക​വാ​റും പെ​ണ്‍കു​ട്ടി​ക​ള്‍ ഇ​വ​യ്‌​ക്കൊ​പ്പം തി​ര​ഞ്ഞെ​ടു​ക്കു​ക. നീ​ളം കൂ​ടു​ത​ലു​ള്ള ടോ​പ്പ് ആ​ണെ​ങ്കി​ല്‍ ട​ക്ക് ഇ​ന്‍ ചെ​യ്താ​ല്‍ ഉ​യ​ര​ക്കൂ​ടു​ത​ല്‍ തോ​ന്നാ​ന്‍ സ​ഹാ​യി​ക്കും. ക്രേ​പ്, ഷി​ഫോ​ണ്‍, ലി​ന​ന്‍ തു​ട​ങ്ങി​യ സോ​ഫ്റ്റ് തു​ണി​ത്ത​ര​ങ്ങ​ളാ​ണ്

പ​ലാ​സോ പാ​ന്‍റ്സി​ന് അ​നു​യോ​ജ്യം.പ​ഴ​യ ബെ​ൽ​ബോ​ട്ടം പാ​ന്‍റി​നെ പോ​ലെ

അ​ര​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​ഴു​കി​യി​റ​ങ്ങു​ന്ന മ​ട്ടി​ല്‍ താ​ഴേ​ക്കു പോ​കു​ന്തോ​റും ഫ്ളെ​യേ​ഡ് ആ​യി മാ​റു​ന്ന പ​ലാ​സോ ധ​രി​ക്കാ​ന്‍ സു​ഖ​പ്ര​ദ​വും കാ​ഴ്ച​യ്ക്ക് സ്‌​റ്റൈ​ലി​ഷു​മാ​ണ്. ലൂ​സ് ആ​ന്‍ഡ് വൈ​ഡ് എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ഴു​പ​തു​ക​ളി​ലും എ​ണ്‍പ​തു​ക​ളി​ലും ട്രെ​ന്‍ഡാ​യി​രു​ന്ന ബെ​ല്‍ബോ​ട്ടം പാ​ന്‍റ്സി​നെ ഓ​ര്‍മി​പ്പി​ക്കു​മെ​ങ്കി​ലും അ​തി​നെ​ക്കാ​ള്‍ ഫെ​മി​നി​ന്‍ ലു​ക്ക് ന​ല്‍കു​ന്ന​ത് പ​ലാ​സോ ത​ന്നെ. കോ​റ​ല്‍ റെ​ഡ്, പി​ങ്ക്, ബോ​ട്ടി​ല്‍ഗ്രീ​ന്‍ തു​ട​ങ്ങി​യ ബ്രൈ​റ്റ് നി​റ​ങ്ങ​ളി​ലും ബെ​യ്ജ്, കാ​ക്കി, വെ​ള്ള, ക​റു​പ്പ് തു​ട​ങ്ങി​യ ന്യൂ​ട്ര​ല്‍ നി​റ​ങ്ങ​ളി​ലും പ​ലാ​സോ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. പ്രി​ന്‍റ​ഡ് പ​ലാ​സോ​യും ല​ഭ്യ​മാ​ണ്. ഫ്‌​ളോ​റ​ല്‍ പ്രി​ന്‍റു​ക​ളും ജ്യോ​മ​ട്രി​ക്ക​ല്‍ പ്രി​ന്‍റു​ക​ളു​മാ​ണ് സു​ന്ദ​രി​മാ​രു​ടെ മ​നം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. പ്രി​ന്‍റ​ഡ് പ​ലാ​സോ​യ്ക്ക് പ്ലെ​യ്ന്‍ ടോ​പ് ആ​ണ് കൂ​ടു​ത​ല്‍ ഭം​ഗി.

ഡൊ​റോ​ത്തി പെ​ര്‍കി​ന്‍സ്, ജി​ഞ്ച​ര്‍, റി​വ​ര്‍, ഐ​ല​ന്‍റ്, പീ​പ്പി​ള്‍ മാം​ഗോ, ഫാ​ബ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യാ​ണ് പ​ലാ​സോ​യു​ടെ പ്ര​ധാ​ന ബ്രാ​ന്‍ഡു​ക​ള്‍. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ പി​കു​വി​ലൂ​ടെ​യാ​ണ് പ​ലാ​സോ യു​വ​ത്വ​ത്തി​ന്‍റെ ട്രെ​ന്റി വ​സ്ത്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​ത്. കോ​ളെ​ജി​ൽ പോ​കു​മ്പോ​ൾ മാ​ത്ര​മ​ല്ല പാ​ർ​ട്ടി​വെ​യ​റാ​യും പ​ലാ​സോ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​ത് ഇ​വ​യെ കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു​ണ്ട്. ഡി​സൈ​ൻ​ഡ് ബോ​ർ​ഡ് ഉ​ള്ള പ​ലാ​സാ പാ​ന്‍റ്സും ഹെ​വി അ​നാ​ർ​ക്ക​ലി​യും ഏ​തൊ​രു പാ​ർ​ട്ടി​ക്കും ഒ​രു ട്രെ​ഡീ​ഷ​ണ​ൽ സ്റ്റൈ​ലി​ഷ് ലു​ക്ക് സ​മ്മാ​നി​ക്കും.

സി​ഗ​ര​റ്റ് പാ​ന്‍റും ഹാ​ര​വും

പെ​ൺ​കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ​ലാ​സോ മാ​ത്ര​മ​ല്ല വേ​റെ​യും പാ​ന്‍റ് മോ​ഡ​ലി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​പ്പു​ണ്ട്. ഹാ​രം, അ​ഫ്ഗാ​ന്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പാ​ന്‍റു​ക​ളാ​ണ് വി​പ​ണി​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് പാ​ന്‍റും സ്‌​കി​ന്നി ജീ​ന്‍സും ജ​ഗ്ഗി​ന്‍സു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ട്. സ്റ്റൈ​ലും സൗ​ന്ദ​ര്യ​വും ഒ​പ്പം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സു​ഖ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹാ​രം പാ​ന്‍റു​ക​ള്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ക​ര്‍ഷ​ക​മാ​യ പ്രി​ന്‍റു​ക​ളും കൊ​തി​പ്പി​ക്കു​ന്ന നി​റ​ക്കൂ​ട്ടു​ക​ളും കൂ​ടി​യാ​ണ് ഹാ​രം പാ​ന്‍റു​ക​ളെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. ഹാ​രം പാ​ന്‍റി​ല്‍ ത​ന്നെ അ​ഫ്ഗാ​ന്‍ ഹാ​രം, പാ​ര​ച്യൂ​ട്ട് ഹാ​രം, ത്രീ ​ഫോ​ര്‍ത്ത് ഹാ​രം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ള്‍ ഉ​ണ്ട്. ഇ​തി​ല്‍ ത​ന്നെ ഓ​ഫി​സ് വെ​യ​റും കാ​ഷ്വ​ല്‍ വെ​യ​റും ല​ഭ്യ​മാ​ണ്. ടോ​പ്പു​ക​ളു​ടേ​യും ടീ​ഷ​ര്‍ട്ടു​ക​ളു​ടേ​യും കൂ​ടെ ഇ​വ ധ​രി​ക്കാ​ന്‍ ക​ഴി​യും. സി​ഗ​ര​റ്റ് പോ​ലെ ത​ന്നെ മെ​ലി​ഞ്ഞ് നീ​ണ്ട് ഒ​റ്റ​വീ​തി​യി​ലു​ള്ള പാ​ന്‍റു​ക​ളാ​ണ് സി​ഗ​ര​റ്റ് പാ​ന്‍റു​ക​ൾ. ക​ണ​ങ്കാ​ലി​ന് മൂ​ന്നി​ഞ്ച് മു​ക​ളി​ലാ​യി വ​ന്നു​നി​ല്‍ക്കു​ന്ന ഈ ​പാ​ന്‍റു​ക​ള്‍ക്ക് സ്ലിം ​ഫി​റ്റ് പാ​ന്‍റെ​ന്നും പെ​ന്‍സി​ല്‍ പാ​ന്‍റെ​ന്നും വി​ളി​പ്പേ​രു​ണ്ട്.