FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Kids

വിദ്യാർഥികൾക്ക് ഏ​കാ​ഗ്ര​ത​ക്ക് പ്രാ​ണാ​യാ​മം…

Wednesday, Dec 21, 2016,14:54 IST By മെട്രൊവാര്‍ത്ത A A A

ഏ​താ​നും വ​ർ​ഷം മു​മ്പ് ഐ​എ​എ​സ് വാ​ചാ പ​രീ​ക്ഷ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യോ​ട് ചോ​ദ്യ​ക​ർ​ത്താ​വ് ഒ​രു ചോ​ദ്യം ചോ​ദി​ച്ചു , അ​തി​ങ്ങ​നെ​യാ​യി​രു​ന്നു …

സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത​ര . ബം​ഗ്ലാ​വി​ന്‍റെ മു​റ്റ​ത്ത് ആ​രെ​യു​മ​ടു​പ്പി​ക്കാ​തെ വി​റ​ളി പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ് ധ​നി​ക​നാ​യ മ​ർ​ഫി സാ​യി​പ്പി​ന്‍റെ കു​തി​ര . സാ​യി​പ്പി​നാ​ണെ​ങ്കി​ൽ കു​തി​ര​സ​വാ​രി​ക്കി​റ​ങ്ങാ​നും സ​മ​യ​മാ​യി . പു​തി​യ​താ​യി ജോ​ലി​യേ​റ്റെ​ടു​ക്കാ​ൻ വ​ന്ന കു​തി​ര​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി പി​ൻ വാ​ങ്ങി. നി​ങ്ങ​ളാ​ണ് ആ ​കു​തി​ര​ക്കാ​ര​ന്മാ​രു​ടെ സ്ഥാ​ന​ത്തെ​ങ്കി​ൽ എ​ന്തു ചെ​യ്യും .?
സ​മ​ർ​ഥ​നാ​യ ആ ​വി​ദ്യാ​ർ​ഥി​ക്ക് ഒ​ട്ടും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല . ആ ​ഭാ​വി ഐ​എ​എ​സു കാ​ര​ൻ പ​റ​ഞ്ഞു ..
ഞാ​നാ​ണെ​ങ്കി​ൽ കു​തി​ര​യെ ആ​ദ്യം നേ​രെ എ​തി​ർ ദി​ശ​യി​ലേ​ക്കു തി​രി​ച്ചു നി​ർ​ത്തും . അ​തി​നു ശേ​ഷം ജീ​നി ക​യ്യി​ലെ​ടു​ക്കും . അ​പ്പോ​ൾ കു​തി​ര മെ​രു​ങ്ങും . കാ​ര​ണം . രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് സൂ​ര്യ​ന​ഭി​മു​ഖ​മാ​യി നി​ർ​ത്തി​യ​തു കൊ​ണ്ടാ​ണ് കു​തി​ര വി​റ​ളി പി​ടി​ക്കാ​നി​ട​യാ​യ​ത് .
‘ആ ​യു​വാ​വ് പി​ന്നീ​ട് സി​വി​ൽ സ​ർ​വീ​സി​ൽ 24ാം റാ​ങ്ക് നേ​ടി ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു എ​ന്ന​തു ബാ​ക്കി​ക​ഥ.
ഇ​ത് ഏ​കാ​ഗ്ര ചി​ത്ത​നാ​യ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന്‍റെ അ​നു​ഭ​വം കൂ​ടി​യാ​കു​ന്നു. ഇ​താ​ണ് ന​മ്മു​ടെ കു​ട്ടി​ക​ളി​ൽ പ​ല​ർ​ക്കും ഇ​ല്ലാ​തെ​യാ​കു​ന്ന​ത് . ഏ​കാ​ഗ്ര​ത ചെ​റി​യ പ്രാ​യ​ത്തി​ൽ ന​ന്നാ​യി ഉ​ള്ള കു​ട്ടി​ക​ളി​ൽ പി​ന്നീ​ട് അ​തു കു​റ​യു​ന്ന​തും അ​വ​ർ പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മാ​കു​ന്ന​തും ഇ​ന്നു പൊ​തു​വെ ക​ണ്ടു വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് . അ​താ​ക​ട്ടെ സൂ​ര്യ​നെ നോ​ക്കി വി​റ​ളി പി​ടി​ച്ച കു​തി​ര​യെ പോ​ലെ​യു​ള്ള മാ​ന​സി​കാ​വ​സ്ഥ അ​വ​രി​ൽ രൂ​പ​പ്പെ​ടു​ന്ന​തു കൊ​ണ്ടു​മാ​ണ് . ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​ൻ നി​ര​വ​ധി മ​രു​ന്നു​ക​ളും പൊ​ടി​ക്കൈ​ക​ളു​മാ​യി ക​മ്പ​നി​ക​ളും മ​റ്റും കാ​ശു വാ​രാ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ല​വു​മാ​ണി​ത് . മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ളോ​ടു​ള്ള വാ​ത്സ​ല്യ​വും സ്നേ​ഹാ​തി​രേ​ക​വു​മാ​ണ് ഇ​വ​രൊ​ക്കെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് . എ​ന്നാ​ൽ ഇ​ത്ത​രം ചൂ​ഷ​ണ വ​ല​യ​ത്തി​ൽ പെ​ടാ​തെ ത​ന്നെ കു​ട്ടി​ക​ളി​ൽ ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​ൻ ഭാ​ര​തീ​യാ​ചാ​ര്യ​ന്മാ​ർ പ​ണ്ടേ ക​ണ്ടു വ​ച്ച അ​മൃ​താ​ണ് യോ​ഗാ​സ​ന​ങ്ങ​ൾ . ഇ​തി​ൽ പ്രാ​ണാ​യാ​മ​മാ​ണ് ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും ഓ​ർ​മ​ശ​ക്തി നി​ല​നി​ർ​ത്താ​നും ഏ​റെ അ​ഭി​കാ​മ്യം .
അ​ഷ്ടാം​ഗ​ങ്ങ​ളി​ല്‍ നാ​ലാ​മ​ത്തേ​താ​ണ് പ്രാ​ണാ​യാ​മ​മെ​ന്ന യോ​ഗാ​സ​നം . പ്രാ​ണ​ന്‍റെ ആ​യാ​മം ..അ​ത​ത്രേ പ്രാ​ണാ​യാ​മം . അ​താ​യ​ത് പ്രാ​ണ​ൻ അ​ഥ​വാ ശ്വാ​സം വ​ലി​ച്ചു നീ​ട്ടു​ന്ന അ​വ​സ്ഥ ..ഒ​ന്നു കൂ​ടി വ്യ​ക്ത​മാ​ക്കി​യാ​ൽ പ്രാ​ണ​ന്‍റെ വ്യാ​യാ​മം . മ​നു​ഷ്യ മ​ന​സും ശ്വാ​സ ഗ​തി​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട് . അ​തു കൊ​ണ്ടു ത​ന്നെ മ​ന​സി​ന്‍റെ നി​യ​ന്ത്ര​ണം ശ്വ​സ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കാം . ഇ​താ​ണ് പ്രാ​ണാ​യാ​മ​ത്തി​ന്‍റെ കാ​ത​ൽ . മ​നോ​നി​യ​ന്ത്ര​ണം സാ​ധി​ച്ച ഒ​രു​വ​ൻ ജീ​വി​ത​ത്തി​ൽ ആ​ത്യ​ന്തി​ക ജ​യം നേ​ടി​യ​വ​നാ​ണ് എ​ന്ന​താ​ണ് സ​ത്യം .
ന​ല്ല ഭാ​ര​മു​ള്ള ഒ​രു വ​സ്തു വെ​റു​തെ​യ​ങ്ങ് പൊ​ക്കി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​പ്പോ​ള്‍ നാം , ​ശ്വാ​സം ന​ന്നാ​യി പി​ടി​ച്ചാ​ല്‍ അ​ത് ഉ​യ​ര്‍ത്താ​ന്‍ ക​ഴി​യു​ന്ന കാ​ര്യം ന​മു​ക്കൊ​ക്കെ ബോ​ധ്യ​മു​ള്ള​താ​ണ​ല്ലോ .
പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും ക​ണ്ടു പേ​ടി​ച്ചാ​ല്‍ ന​മ്മു​ടെ ശ്വാ​സ​ഗ​തി വ​ര്‍ദ്ധി​ക്കു​ന്ന​തും ശാ​ന്ത​മാ​യി കി​ട​ക്കു​മ്പോ​ള്‍ ശ്വാ​സ​ഗ​തി മെ​ല്ലെ​യാ​കു​ന്ന​തും ന​മു​ക്ക് അ​നു​ഭ​വ​മാ​ണ​ല്ലോ .ശ്വാ​സ​ത്തി​ന് ന​മ്മു​ടെ ക​ര്‍മ്മ​ക​ര​ണ​ശേ​ഷി​യു​മാ​യും,മാ​ന​സി​ക​ഭാ​വ​ങ്ങ​ളു​മാ​യും ഉ​ള്ള ബ​ന്ധ​മാ​ണ് ഇ​വി​ടെ​യൊ​ക്കെ നാം ​ക​ആ​ണു​ന്ന​ത്.
ശ്വാ​സ​ത്തെ നി​യ​ന്ത്രി​ച്ച് അ​തി​ലൂ​ടെ പ്രാ​ണ​ശ​ക്തി​യെ (ജീ​വോ​ര്‍ജ്ജ​ത്തെ) നി​യ​ന്ത്രി​ക്കു​ക​യാ​ണ് പ്രാ​ണാ​യാ​മ​ത്തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

ഇ​തി​ന് മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​ണു​ള്ള​ത് .
പൂ​ര​കം, കും​ഭ​കം, രേ​ച​കം എ​ന്നി​വ​യാ​ണ​വ.
പൂ​ര​കം എ​ന്നാ​ൽ വാ​യു ഉ​ള്ളി​ലെ​ടു​ത്ത് ശ്വാ​സ​കോ​ശം നി​റ​യ്ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്.
കും​ഭ​കം എ​ന്ന​താ​ക​ട്ടെ ഉ​ള്ളി​ലെ​ടു​ത്ത വാ​യു ശ്വാ​സ​കോ​ശ​ത്തി​ന​ക​ത്തു ത​ന്നെ നി​ര്‍ത്തു​ന്ന അ​വ​സ്ഥ. രേ​ച​കം എ​ന്ന​ത് ഉ​ള്ളി​ല്‍ നി​ര്‍ത്തി​യ വാ​യു ശ്വാ​സ​കോ​ശ​ത്തി​നു പു​റ​ത്തേ​ക്കു വി​ടു​ന്ന പ്ര​ക്രി​യ​യാ​ണ്.
പൂ​ര​കം : കും​ഭ​കം : രേ​ച​കം = 1 : 4 :2 എ​ന്നൊ​രു അ​നു​പാ​ത​വും ഇ​വ​യ്ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്നൂ പൂ​ർ​വാ​ചാ​ര്യ​ന്മാ​ർ .
അ​താ​യ​ത് ഒ​രു സെ​ക്ക​ന്‍റ് കൊ​ണ്ട് വാ​യു ഉ​ള്ളി​ലെ​ടു​ത്താ​ല്‍ നാ​ലു സെ​ക്ക​ന്‍റ് അ​ത് ഉ​ള്ളി​ല്‍ നി​ര്‍ത്തു​ക​യും ര​ണ്ടു സെ​ക്ക​ന്‍റ് കൊ​ണ്ട് പു​റ​ത്തു വി​ടു​ക​യും വേ​ണം.
സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് എ​ളു​പ്പം ചെ​യ്യാ​വു​ന്ന​ത് നാ​ലു സെ​ക്ക​ന്‍റ് കൊ​ണ്ട് ഉ​ള്ളി​ലെ​ടു​ക്കു​ക​യും പ​തി​നാ​റു സെ​ക്ക​ന്‍റ് ഉ​ള്ളി​ല്‍ നി​ര്‍ത്തു​ക​യും എ​ട്ടു സെ​ക്ക​ന്‍റ് കൊ​ണ്ട് പു​റ​ത്തു വി​ടു​ക​യു​മാ​ണ്. അ​പ്പോ​ള്‍ പൂ​ര​കം : കും​ഭ​കം : രേ​ച​കം = 4 : 16 : 8 എ​ന്നു വ​രും.
(അ​നു​പാ​തം 1 : 4 : 2 എ​ന്ന​ത് ത​ന്നെ).
ഇ​തു ചെ​യ്യു​ന്ന രീ​തി ഇ​നി പ​റ​യു​ന്നു.

1. സു​ഖ​ക​ര​മാ​യി ഉ​റ​ച്ചി​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​തെ​ങ്കി​ലും ഒ​രു ആ​സ​ന​ത്തി​ല്‍ ഇ​രി​ക്കു​ക. (സു​ഖാ​സ​നം, സ്വ​സ്തി​കാ​സ​നം, പ​ദ്മാ​സ​നം,വ​ജ്രാ​സ​നം, സി​ദ്ധാ​സ​നം ഇ​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്‍ )

2. ന​ട്ടെ​ല്ല് നി​വ​ര്‍ന്നി​രി​ക്ക​ണം.

3. ശ്വാ​സ​കോ​ശ​ത്തി​ള്ള വാ​യു ക​ഴി​യു​ന്ന​ത്ര പു​റ​ത്തേ​ക്ക് ഉ​ച്ഛ്വ​സി​ക്കു​ക.

4. ആ​ദ്യം വ​ല​തു ത​ള്ള വി​ര​ല്‍ കൊ​ണ്ട് വ​ല​തു മൂ​ക്ക് അ​ട​ച്ച ശേ​ഷം ഇ​ട​തു മൂ​ക്കി​ലൂ​ടെ ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക. (പൂ​ര​കം)

5. എ​ന്നി​ട്ട് ന​ടു​വി​ര​ലും മോ​തി​ര വി​ര​ലും ചേ​ര്‍ത്ത് ഇ​ട​തു മൂ​ക്കും അ​ട​യ്ക്കു​ക. ശ്വാ​സം ഉ​ള്ളി​ല്‍ ത​ന്നെ നി​ര്‍ത്തു​ക.(​കും​ഭ​കം)

(ത​ള്ള വി​ര​ല്‍ കൊ​ണ്ടു​ള്ള അ​തേ സ​മ്മ​ര്‍ദ്ദം മ​റു​ഭാ​ഗ​ത്തും ല​ഭി​ക്കാ​നാ​ണ് ര​ണ്ടു വി​ര​ലു​ക​ള്‍ ചേ​ര്‍ത്തു പി​ടി​ക്കു​ന്ന​ത്. ചി​ല​ര്‍ ഈ ​ആ​വ​ശ്യ​ത്തി​നാ​യി ചെ​റു വി​ര​ലും ചൂ​ണ്ടു വി​ര​ലും ആ​ണ് ചേ​ര്‍ത്തു പി​ടി​ക്കു​ന്ന​ത്. മ​റ്റു ചി​ല​ര്‍ ചൂ​ണ്ടു വി​ര​ലും ന​ടു വി​ര​ലും ഉ​പ​യോ​ഗി​ക്കു​ന്നു.)

6. ഇ​നി വ​ല​തു മൂ​ക്ക് തു​റ​ന്ന് അ​തി​ലൂ​ടെ ശ്വാ​സം പു​റ​ത്തേ​ക്കു വി​ടു​ക.

7. തു​ട​ര്‍ന്ന് വ​ല​തു മൂ​ക്കി​ലൂ​ടെ ത​ന്നെ ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക. (പൂ​ര​കം)

8. വ​ല​തു മൂ​ക്ക​ട​യ്ക്കു​ക. കും​ഭ​കം ചെ​യ്യു​ക.

9. ഇ​ട​തു മൂ​ക്ക് തു​റ​ക്കു​ക. അ​തി​ലൂ​ടെ ശ്വാ​സം പു​റ​ത്തേ​യ്ക്കു വി​ടു​ക. (രേ​ച​കം)

10. ഇ​ങ്ങ​നെ ഇ​ട​തും വ​ല​തും നാ​സാ​ദ്വാ​ര​ങ്ങ​ളി​ലൂ​ടെ ശ്വ​സ​ന വ്യാ​യാ​മം തു​ട​രു​ക.

ഇ​ത് 10 -20 ത​വ​ണ ആ​വ​ര്‍ത്തി​ക്കു​ക.

ഇ​ത് പ​ഠി​ക്കാ​ന്‍ വി​ഷ​മം തോ​ന്നു​ന്ന​വ​ര്‍ ആ​ദ്യം ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക​യും ഇ​ര​ട്ടി സ​മ​യം കൊ​ണ്ട് പു​റ​ത്തു വി​ടു​ക​യും ചെ​യ്ത് ശീ​ലി​ക്കു​ക. ര​ണ്ടു മൂ​ക്കി​ലൂ​ടെ​യും ഒ​രു​മി​ച്ചെ​ടു​ക്കാം. (വി​ര​ലു​ക​ള്‍ വ​ച്ച് നാ​സാ​ദ്വാ​ര​ങ്ങ​ള്‍ അ​ട​യ്ക്കു​ന്ന രീ​തി പി​ന്നീ​ട് പ​ഠി​ച്ചാ​ല്‍ മ​തി). ര​ണ്ടു മൂ​ക്കി​ലൂ​ടെ​യും പു​റ​ത്തു വി​ടാം.

അ​ത് പ​ഠി​ച്ചാ​ല്‍ പി​ന്നെ ശ്വാ​സം ഉ​ള്ളി​ലെ​ടു​ക്കു​ക​യും ഇ​ര​ട്ടി സ​മ​യം ഉ​ള്ളി​ല്‍ നി​ര്‍ത്തി​യ ശേ​ഷം ഇ​ര​ട്ടി സ​മ​യം കൊ​ണ്ടു ത​ന്നെ പു​റ​ത്തു വി​ടു​ക​യും ചെ​യ്യാ​ന്‍ പ​ഠി​ക്കു​ക.
എ​ന്നി​ട്ട് ശ്വാ​സം ഉ​ള്ളി​ലെ​ടു​ത്ത് അ​തി​ന്‍റെ നാ​ലി​ര​ട്ടി സ​മ​യം ഉ​ള്ളി​ല്‍ നി​ര്‍ത്തി​യ ശേ​ഷം ഇ​ര​ട്ടി സ​മ​യം കൊ​ണ്ട് പു​റ​ത്തു വി​ട്ട് ശീ​ലി​ക്കു​ക.
എ​ന്നി​ട്ട് ഓ​രോ മൂ​ക്കി​ലൂ​ടെ​യും എ​ടു​ത്ത് മ​റു മൂ​ക്കി​ലൂ​ടെ പു​റ​ത്തു വി​ടു​ന്ന രീ​തി ശീ​ലി​ക്കു​ക.
ഈ ​പ്രാ​ണാ​യാ​മ രീ​തി​യ്ക് അ​നു​ലോ​മ – വി​ലോ​മ പ്രാ​ണാ​യാ​മം എ​ന്നു പ​റ​യു​ന്നു. സാ​ധാ​ര​ണ ചെ​യ്യു​ന്ന പ്രാ​ണാ​യാ​മം ഇ​താ​ണ്. ഇ​തി​ന് നാ​ഡീ​ശോ​ധ​ന പ്രാ​ണാ​യാ​മം എ​ന്നും പ​റ​യും. ( ഇ​ത​ല്ലാ​തെ 8ത​ര​ത്തി​ല്‍ പ്രാ​ണാ​യാ​മം ഉ​ണ്ട് . അ​ത് സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് അ​ത്യാ​വ​ശ്യ​മി​ല്ല)
അ​മി​ത ര​ക്ത​സ​മ്മ​ര്‍ദ്ദം, ഹൃ​ദ്രോ​ഗം എ​ന്നി​വ ഉ​ള്ള​വ​ര്‍ ശ്വാ​സം നാ​ലി​ര​ട്ടി സ​മ​യം ഉ​ള്ളി​ല്‍ നി​ര്‍ത്ത​രു​ത്. അ​വ​ര്‍ ശ്വാ​സം ഉ​ള്ളി​ലെ​ടു​ത്ത് ഇ​ര​ട്ടി സ​മ​യം കൊ​ണ്ട് പു​റ​ത്തു വി​ടു​ക. കും​ഭ​കം ഒ​ഴി​വാ​ക്കു​ക.

ഗു​ണ​ങ്ങ​ള്‍

1. സ്ഥി​ര​മാ​യ പ​രി​ശീ​ല​നം കൊ​ണ്ട് ശ്വാ​സ​കോ​ശ​ങ്ങ​ള്‍ വി​ക​സി​ക്കു​ന്നു.
2. ആ​സ്ത്മ രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്തി കി​ട്ടു​ന്നു.
3. ഏ​കാ​ഗ്ര​ത, മ​നോ നി​യ​ന്ത്ര​ണം എ​ന്നി​വ കൈ​വ​രു​ന്നു.
4. ഓ​ര്‍മ്മ​ശ​ക്തി, ക​ര്‍മ്മ​കു​ശ​ല​ത ഇ​വ വ​ര്‍ദ്ധി​ക്കു​ന്നു.
5. മ​ന​സ്സി​ന് ശാ​ന്തി​യും സ​മാ​ധാ​ന​വും കൈ​വ​രു​ന്നു.
6. ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ല്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ക്ക് ഉ​യ​ര്‍ന്ന ത​ല​ങ്ങ​ളി​ലു​ള്ള സാ​ധ​ന​യ്ക്കും ധ്യാ​ന​ത്തി​നും ഉ​ള്ള ക​ഴി​വ് വ​ര്‍ദ്ധി​ക്കു​ന്നു.
ഇ​നി യോ​ഗ ഗൗരവ​മാ​യി കാ​ണു​ന്ന​വ​ര്‍ക്കാ​യി ചി​ല​ത്.
യോ​ഗ ഫി​ലോ​സ​ഫി അ​നു​സ​രി​ച്ച് ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ 72, 000നാ​ഡി​ക​ളി​ലൂ​ടെ​യും ഊ​ര്‍ജ്ജം (പ്രാ​ണ​ന്‍
) സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ ചി​ത​റി​പ്പോ​കു​ന്ന ഊ​ര്‍ജ്ജ​ത്തെ കോ​ണ്‍സെ​ന്‍ട്രേ​റ്റ് ചെ​യ്ത് ര​ണ്ടു നാ​ഡി​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ ല​ക്ഷ്യം.
ഇ​ഡ , പിം​ഗ​ല എ​ന്നി​വ​യാ​ണ് ആ ​നാ​ഡി​ക​ള്‍ . സു​ഷു​മ്ന എ​ന്ന നാ​ഡി ന​മ്മു​ടെ ന​ട്ടെ​ല്ലി​നു​ള്ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു എ​ന്നാ​ണ് സ​ങ്ക​ല്‍പ്പം. ഈ ​നാ​ഡി​യു​ടെ ഇ​ട​തും വ​ല​തു​മാ​യാ​ണ് യ​ഥാ​ക്ര​മം ഇ​ഡ​യും പിം​ഗ​ല​യും സ​ഞ്ച​രി​ക്കു​ന്ന​ത്.
ഇ​ഡ​യി​ലും പിം​ഗ​ല​യി​ലും കൂ​ടി പ്ര​വ​ഹി​ക്കു​ന്ന ഊ​ര്‍ജ്ജം സു​ഷു​മ്ന​യി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ല​ക്ഷ്യം. സു​ഷു​മ്ന​യി​ലൂ​ടെ പ്രാ​ണ​പ്ര​വാ​ഹം ഉ​ണ്ടാ​കു​മ്പോ​ള്‍ കു​ണ്‍ഡ​ലി​നി ശ​ക്തി ഉ​ണ​രു​ക​യും അ​ത് ആ​ത്മീ​യ ഉ​ത്ക​ര്‍ഷ​ത്തി​നും അ​റി​വി​ന്‍റെ ഉ​യ​ര്‍ന്ന ത​ല​ങ്ങ​ളി​ലെ​ത്താ​നു​ള്ള പ്ര​യാ​ന​ത്തി​നും തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്യു​ന്നു.
അതുകൊണ്ട് കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും പഠന നൈപുണി നേടുന്നതിനും പഠിച്ചത് ഓർമ്മിച്ചിരിക്കുന്നതിനും പ്രാണായാമം പഠനത്തിന്‍റെ ഒരു ഭാഗമായി തന്നെ ശീലിക്കേണ്ടതാണ് . എന്നാൽ പത്തു വയസിൽ താഴെയുള്ള കുട്ടികളെ ഇതു ശീലിപ്പിക്കേണ്ടതില്ലെന്നാണ് അഭിജ്ഞ മതം .