FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Art-culture

വ​ര​യി​ൽ വി​രി​യു​ന്ന പു​ലി​മു​ഖം

Thursday, Dec 22, 2016,3:52 IST By ടി.കെ. ഗോപാലകൃഷ്ണൻ A A A

പ​ക , വി​ദ്വേ​ഷം , ത​ന്‍പ്ര​മാ​ണി​ത്തം…. ഈ ​അ​സ്വ​സ്ഥ​ക​ളെ​യൊ​ക്കെ നി​റ​ങ്ങ​ളി​ലൂ​ടെ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​കാ​ര​നാ​യ ടി.​ആ​ർ ഉ​ദ​യ​കു​മാ​ർ. ഈ ​പ്ര​വ​ണ​ത വ്യ​ക്തി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും പു​ലി​യു​ടെ രൂ​പ​ത്തി​ലാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. പു​ലി​മു​ഖം മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ സ​ന്നി​വേ​ശി​പ്പി​ച്ച് പ​ന്ത്ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു പ​ര​മ്പ​ര​യി​ലാ​ക്കി അ​ണ്‍ടൈ​റ്റി​ല്‍ഡ് എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഉ​ള്‍കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ര​ലി​ക് ക​ള​റി​ല്‍ വ​ര​ച്ച 12 ചി​ത്ര​ങ്ങ​ളി​ലാ​ണ് പു​ലി​യെ ആ​വാ​ഹി​ച്ചി​ട്ടു​ള്ള​ത്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു രീ​തി​യാ​ണ് ഉ​ദ​യ​കു​മാ​ര്‍ ഇ​തി​ല്‍ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട​ള​ള​ത്. ചാ​ര്‍ക്കോ​ളി​ന്‍ ടീ ​വാ​ഷ് പേ​പ്പ​റി​ല്‍ വ​ര​ച്ച മ​റ്റ് 15 പെ​യി​ന്‍റി​ങ്ങു​ക​ളു​മു​ണ്ട്. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ര്‍ട്ട് ഗ്യാ​ല​റി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ന്‍ ന​ല്ല തി​ര​ക്കാ​ണ്.
കോ​ട്ട​യം പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഉ​ദ​യ​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര രാ​ജാ ര​വി​വ​ര്‍മ്മ ഫൈ​ന്‍ ആ​ര്‍ട്ട്സി​ല്‍ നി​ന്നാ​ണ് ക​ലാ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. സി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ക്ക് ക​വ​ര്‍ ഡി​സൈ​നി​ങ് ന​ട​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല പൂ​നൈ , ഹൈ​ദ​രാ​ബാ​ദ് , ബം​ഗ്ളു​രൂ, ചെ​ന്നൈ, പോ​ണ്ടി​ച്ചേ​രി, കോ​യ​മ്പ​ത്തൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ഒ​റ്റ​യ്ക്കും സം​ഘ​മാ​യും അ​മ്പ​തോ​ളം പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി മു​ന്‍ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ​ന്ന നി​ല​യി​ല്‍ ല​ക്ഷ​ദീ​പ് ,കു​ട​ക് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ചി​ത്ര​ക​ലാ​ക്യാം​പു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു ദ​ശ​ക​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ചി​ത്ര​ര​ച​നാ രം​ഗ​ത്തു​വ​ന്ന മാ​റ്റ​ങ്ങ​ളു​ള്‍ക്കൊ​ണ്ട് രൂ​പാ​ന്ത​രം സം​ഭ​വി​ച്ച ചി​ത്ര​കാ​ര​ന്മാ​രി​ല്‍ പ്ര​മു​ഖ​നാ​ണ് ഉ​ദ​യ​കു​മാ​ര്‍. ചി​ത്ര​ക​ലാ പാ​ര​മ്പ​ര്യ​ത്തി​ന് കാ​ലോ​ചി​ത​മാ​യി കേ​ര​ള​ത്തി​ലു​ണ്ടാ​യ ഉ​ണ​ര്‍വ് ഉ​ദ​യ​കു​മാ​റി​നെ ന​ന്നാ​യി സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ടേ​മു​ക​ളി​ലാ​യി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യി​ലെ സ​ജീ​വ അം​ഗ​ത്വ​വും ഉ​ദ​യ​കു​മാ​റി​ന്‍റെ ക​ലാ​സ​പ​ര്യ​യ്ക്ക് മി​ഴി​വേ​കി. നി​റ​ക്കൂ​ട്ടു​ക​ളെ യ​ഥാ​വി​ധി സ​ന്നി​വേ​ശി​പ്പി​ച്ച് സ​മ​കാ​ലി​ക ജീ​വി​ത സ​ത്യ​ങ്ങ​ളെ വി​മ​ര്‍ശ​നാ​ത്മ​ക​മാ​യ ഒ​രു സ​മീ​പ​നം ഉ​ദ​യ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഈ ​ദൃ​ശ്യ​ചാ​രു​ത​യാ​ണ് ഉ​ദ​യ​കു​മാ​റി​ന്‍റെ പെ​യി​ന്‍റി​ങ്ങു​ക​ളു​ടെ സ​വി​ശേ​ഷ​ത.
പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യും പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ളാ​യി നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് പു​തി​യ അ​ര്‍ത്ഥ​ത​ല​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​ണ് ഉ​ദ​യ​കു​മാ​ര്‍ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. വ​ര​ണ്ട ജീ​വി​ത​ത്തി​ന്‍റെ ഭ്ര​മ​ക​ല്പ​ന​ക​ള്‍ മ​നു​ഷ്യ​കു​ല​ത്തെ എ​വി​ടെ​ക്കൊ​ണ്ടെ​ത്തി​ക്കു​ന്നു​വെ​ന്ന് ഈ ​പ്ര​ദ​ര്‍ശ​ന​ത്തി​ലെ മി​ക്ക ചി​ത്ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തു​ന്നു. ജീ​വി​ത​കാ​മ​ന​യ്ക്കു​വേ​ണ്ടി​യു​ള്ള മ​നു​ഷ്യ​ന്‍റെ അ​ദ​മ്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ദ​യ​ന്‍ ചി​ത്ര​ങ്ങ​ളു​ടെ സ്ഥാ​യീ​ഭാ​വ​മാ​ണ്.
അ​ത് ക​രി​മ്പ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ നി​ഴ​ലി​ലി​രി​ക്കു​ന്ന മ​നു​ഷ്യ​നാ​യാ​ലും വെ​ട്ടി​വീ​ഴ്ത്തി​യ മ​ര​ത്തി​ന്‍റെ താ​യ്ത്ത​ടി​യി​ല്‍ കു​ത്തി​യി​രി​ക്കു​ന്ന പു​ലി​വേ​ഷ​ധാ​രി​യാ​ണെ​ങ്കി​ലും ചി​ത​ല്‍പ്പു​റ്റു​ക​യ​റി​യ മ​ര​ങ്ങ​ള്‍ക്കു ന​ടു​വി​ല്‍ നി​ല്‍ക്കു​ന്ന നി​സ്സ​ഹാ​യ​നാ​യ മ​നു​ഷ്യ​നാ​യാ​ലും ഈ ​ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണം.
അ​ശോ​ക​സ്തം​ഭ​ത്തി​നു കീ​ഴി​ല്‍ നി​ദ്രാ​തീ​ത​നാ​യി ശ​യി​ക്കു​ന്ന ശ്രീ​ബു​ദ്ധ​നും മൂ​ടി​പ്പൊ​തി​ഞ്ഞ അ​വ​സ്ഥ​യി​ല്‍ അ​ശ​ര​ണ​നാ​യ ഗാ​ന്ധി​ജി​യും ക​ത്തി​യെ​രി​യു​ന്ന ആ​കാ​ശ​ത്തി​ല്‍ ചി​റ​കു​വി​രി​ക്കു​ന്ന ക​ഴു​ക​നും പ്ര​തീ​ക​വ​ത്ക്ക​രി​ക്കു​ന്ന സ​ത്യ​ങ്ങ​ള്‍ ന​മ്മെ ഹ​ഠാ​ദാ​ക​ര്‍ഷി​ക്കു​ന്നു, മ​റ്റൊ​രു ര​ച​ന​യി​ല്‍. ഒ​ട്ടേ​റെ സ​ത്യ​ങ്ങ​ളി​ലേ​ക്കു വി​ര​ല്‍ചൂ​ണ്ടു​ന്ന​വ​യാ​ണ് ഈ ​ര​ച​ന​ക​ള്‍.
അ​ന​ന്ത​മാ​യ നീ​ല സ​മു​ദ്ര​ത്തി​ല്‍ ക​പ്പ​ല്‍ച്ഛേ​ദം സം​ഭ​വി​ച്ച മു​ഹൂ​ര്‍ത്ത​ത്തെ മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു മ​റ്റൊ​രു ര​ച​ന​യി​ല്‍. അ​വി​ടെ​യും പു​ലി​വേ​ഷം ധ​രി​ച്ച ര​ണ്ടു മ​നു​ഷ്യ​രെ നി​സ്സ​ഹാ​യ​രാ​യി നി​ല​നി​ര്‍ത്തു​ന്നു ചി​ത്ര​കാ​ര​ന്‍. വ​ര്‍ണ​സ​ങ്ക​ല​ന​ത്തി​ന്‍റെ ദൃ​ശ്യ​ചാ​രു​ത​യി​ലും അ​പൂ​ര്‍വ്വ​ഭാ​വ​ങ്ങ​ള്‍ പ്ര​ക​മ്പ​നം​കൊ​ള്ളു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്ന് പ​ക്ഷി​സ​ങ്കേ​ത ചി​ത്ര​ങ്ങ​ളും വ്യ​ത്യ​സ്ത​ത പു​ല​ര്‍ത്തി കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ക്കു​ന്നു​ണ്ട്.