FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Auto

ഫി​യ​റ്റി​ന്‍റെ പു​തി​യ ലി​മി​റ്റ​ഡ് വി​സ്മ​യം

Thursday, Dec 22, 2016,10:49 IST By പി.​ബി. ബാ​ലു A A A

വാ​ഹ​ന​പ്രേ​മി​ക​ള്‍ക്ക് ആ​വേ​ശം പ​ക​രാ​ന്‍ ഫി​യ​റ്റി​ന്‍റെ പു​തി​യ മോ​ഡ​ല്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച പു​ന്തോ​യു​ടെ കാ​ര്‍ബ​ണ്‍ ലി​നി​യ മോ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ വാ​ഹ​ന പ്രേ​മി​ക​ളെ തേ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.
ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ വാ​ഹ​ന​മെ​ന്ന​തി​നാ​ല്‍ വി​ല​യി​ലും ഇ​ത്തി​രി പ്രൗ​ഡി​യി​ലാ​ണ് വ​ര​വ്. കാ​ര്‍ബ​ണി​ന്‍റെ ഷോ​റൂ വി​ല 8.30 ല​ക്ഷം രൂ​പ​യാ​ണ് ഷോ​റൂ വി, ​ലി​നി​യു​ടെ 12.27 ല​ക്ഷ​വു​മാ​ണ് വി​ല. നി​ല​വി​ലു​ള്ള മോ​ഡ​ലി​നേ​ക്കാ​ള്‍ 40000 രൂ​പ​യോ​ളം കൂ​ടി​യ​വി​ല​യി​ലാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍റെ വി​ല്‍പ്പ​ന.
പ്രൗ​ഡി​ക്ക് കൂ​ടു​ത​ല്‍ പ്ര​ധാ​ന്യം ന​ല്‍കി​യാ​ണ് വ​ണ്ടി​ക​ളു​ടെ ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ലേ​ക്കു​ള്ള വ​ര​വ്. സാ​ധാ​ര​ണ ഫി​യ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ പേ​ള്‍ വൈ​റ്റ് നി​റ​ത്തി​ന് വി​പ​രീ​ത​മാ​യി ന​ല്‍കി​യി​ട്ടു​ള്ള ഗ്ലോ​സി ബ്ലാ​ക്ക് നി​റ​ത്തി​ലു​ള്ള റൂ​ഫാ​ണ് മു​ഖ്യാ​ക​ര്‍ഷ​ണ​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. മൊ​ത്ത​ത്തി​ല്‍ ബ്ലാ​ക്ക് തീ​മാ​ണ് പു​ന്തോ കാ​ര്‍ബ​ണി​ന്‍റെ അ​ക​ത്ത​ള​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക. കാ​ര്‍ബ​ണ്‍ എ​ന്ന പേ​ര​നെ അ​ന്വ​ര്‍ത്ഥ​മാ​ക്കും വി​ധ​മാ​ണ് ക​ള​ര്‍ടോ​ണ്‍ സി-​പി​ല്ല​റി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള കാ​ര്‍ബ​ണ്‍ ലോ​ഗോ, ഡെ​ക്കാ​ല്‍ സ്ട്രി​പ്, ഗ​ണ്‍-​മെ​റ്റ​ല്‍ ഷേ​ഡി​ലു​ള്ള അ​ലോ​യ് എ​ന്നി​വ പു​ന്തോ കാ​ര്‍ബ​ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ല്‍ പെ​ടു​ന്ന​ത്.
കാ​ര്‍ബ​ണി​നെ​ക്കാ​ള്‍ മു​ന്തി​യ വി​ല​യി​ലാ​ണ് ലി​നി​യ​യു​ടെ വ​ര​വ് എ​ങ്കി​ലും . പു​ന്തോ കാ​ര്‍ബ​ണി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള അ​തെ എ​ക്സ്റ്റീ​രി​യ​ര്‍ ഫീ​ച്ച​റാ​ണ് ലീ​നി​യ റോ​യ​ലി​ല്‍ ഉ​ള്ള​തെ​ങ്കി​ലും അ​ക​ത്ത​ള​ത്തി​ല്‍ ഡ്യു​വ​ണ്‍ ടോ​ണ്‍ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നു​ള്ള വ്യ​ത്യാ​സ​മു​ണ്ട്. സീ​റ്റി​ന്‍റെ ബീ​ജ് നി​റ​വും ബീ​ജ് നി​റ​ത്തി​ലു​ള്ള സീ​റ്റും പി​യാ​നോ ബ്ലാ​ക്ക് നി​റ​ത്തി​ലു​ള്ള റൂ​ഫു​മാ​ണ് ലീ​നി​യ​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.
ക​രു​ത്ത്
1.3ലി​റ്റ​ര്‍ മ​ള്‍ട്ടി​ജെ​റ്റ് ഡീ​സ​ല്‍ എ​ന്‍ജി​നാ​ണ് ഇ​രു മോ​ഡ​ലു​ക​ള്‍ക്കും ക​രു​ത്തേ​കു​ന്ന​ത്. 93പി​എ​സ് ക​രു​ത്തും 209എ​ന്‍എം ടോ​ര്‍ക്കു​മു​ള്ള എ​ന്‍ജി​നി​ല്‍ 5 സ്പീ​ഡ് മാ​നു​വ​ല്‍ ട്രോ​ന്‍സ്മി​ഷ​നും ചേ​ര്‍ത്തി​ട്ടു​ണ്ട്.

ഇ​റ​ക്കു​മ​തി വാ​ഹ​നം പി​ന്‍വ​ലി​ച്ച് നി​ല​യു​റ​പ്പി​ക്കാ​ന്‍ റി​നോ

ഇ​ന്ത്യ​ന്‍മാ​ര്‍ക്ക​റ്റി​ല്‍ വ​ള​രെ​വേ​ഗം സ്ഥാ​നം പി​ടി​ച്ച വാ​ഹ​ന​മാ​ണ് റി​നോ, ഫ്ര​ഞ്ച് കാ​ര്‍നി​ര്‍മാ​താ​വാ​യ റി​നോ വാ​ഹ​ന ശൃം​ഖ​ല വി​പു​ല​പ്പെ​ടു​ത്താ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്തു​ക​യാ​ണ്. പു​തു​വ​ര്‍ഷ​ത്തി​ല്‍ മാ​രു​തി, ഫോ​ര്‍ഡ് എ​ന്നീ മോ​ഡ​ലു​ക​ളു​മാ​യി മ​ല്‍സ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വ​ര്‍. ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ ത​ങ്ങ​ള്‍ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ത ന​ല്‍കി​യ ക്വി​ഡി​നെ അ​ടി​സ്ഥ​ന​മാ​ക്കി ഇ​ന്ത്യ​യ്ക്കി​ണ​ങ്ങു​ന്ന ഒ​രോ​പു​തി​യ കാ​റു​ക​ളും വ​ര്‍ഷ​ത്തി​ല്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന കു​റ​വാ​യ​തി​നാ​ല്‍ അ​ത് പി​വ​ന്‍വ​ലി​ക്കാ​നും ക​മ്പ​നി തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്.

കോ​ളി​യോ​സ്, ഫ്-​ളു​യ​ന്‍സ് പോ​ലു​ള്ള ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ല്‍പ​ന സാ​ധ്യ​ത കൂ​റ​വാ​ണെ​ന്നു​ള്ള കാ​ര​ണ​ത്തി​ലാ​ണ് ഇ​വ​യെ പി​ന്‍വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഈ ​വ​ര്‍ഷം ആ​ഗ​സ്റ്റു​വ​ര​യു​ള്ള ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ പു​തി​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​ീങ്ങി​യി​രി​ക്കു​ന്ന​ത് , ലോ​ക​ത്ത് വി​ല്‍പ​ന​യി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് റി​നോ​ള്‍ഡ്. മാ​രു​തി വി​റ്റാ​ര ബ്രെ​സ, ഫോ​ഡ് ഇ​ക്കോ​സ്-​പോ​ട് വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ പു​തി​യ കോം​പാ​ക്ട് എ​സ്യു​വി​യെ നി​ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് റി​നോ. അ​ടു​ത്ത വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ലെ​ങ്കി​ലും വാ​ഹ​നം നി​ര​ത്തി​ല്‍ ചീ​റി​പ്പാ​യും എ​ന്ന് വാ​ഹ​ന പ്രേ​മി​ക​ള്‍ക്ക​് ഇ​റ​പ്പി​ക്കാം.