FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Articles

ക​ല്ലു​ക​ൾ ച​രി​ത്രം പ​റ​യു​ന്ന ന​ഗ​രം

Friday, Dec 23, 2016,10:44 IST By മെട്രൊവാര്‍ത്ത A A A

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ​യും മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചൊ​രു സ്ഥ​ല​മു​ണ്ട്. സ​ഞ്ചാ​ര​പ്രേ​മി​ക​ളു​ടെ സ്വ​പ്ന സ്ഥ​ല​മാ​ണി​ത്. പേ​രി​ൽ പോ​ലും സൗ​ന്ദ​ര്യം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഹം​പി. തെ​ക്ക​ന്‍ ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള അ​ധി​നി​വേ​ശ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ത്തു തോ​ല്‍പ്പി​ച്ച വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള ച​രി​ത്ര പ്ര​സ​ക്തി​യാ​ണ് ക​ര്‍ണാ​ട​ക​യി​ലെ ഹം​പി എ​ന്ന ഗ്രാ​മ​ത്തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഒ​രു പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി വ​ള​ര്‍ത്തി​യ​ത്.
ബെം​ഗ​ളു​രൂ​വി​ൽ നി​ന്ന് 343 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബെ​ല്ലാ​രി ജി​ല്ല​യി​ല്‍ തും​ഗ​ഭ​ദ്ര ന​ദി​ക്ക​ര​യി​ലാ​ണ് ഹം‌​പി. ഇ​രു​പ​ത്താ​റ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലാ​യി വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശേ​ഷി​പ്പി​ക​ള്‍ ഇ​വി​ടെ പ​ട​ര്‍ന്ന് കി​ട​ക്കു​ന്നു. യു​നെ​സ്ക്കോ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ടു​ള്ള ഹം​പി അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ന​ഗ​രം എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ച​രി​ത്ര​പ്രാ​ധാ​ന്യ​ത്തി​ന് പു​റ​മെ ഒ​രു പ്ര​മു​ഖ മ​ത​കേ​ന്ദ്രം കൂ​ടി​യാ​ണ് ഹം​പി. ക​ല​യെ​യും ക​ലാ​കാ​ര​ന്‍മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്ന വി​ജ​യ​ന​ഗ​ര രാ​ജാ​ക്ക​ന്‍മാ​രു​ടെ ക​ലാ സം​ഭാ​വ​ന​ക​ള്‍ തെ​ളി​ഞ്ഞു കാ​ണു​ന്ന ക്ഷേ​ത്ര വാ​സ്തു ശി​ല്‍പ്പ​ങ്ങ​ള്‍ ഇ​വി​ടെ കാ​ണാ​നാ​കും. വി​രി​പാ​ക്ഷ ക്ഷേ​ത്രം, വി​താ​ല ക്ഷേ​ത്ര സ​മു​ച്ച​യം, ഹ​സാ​ര രാം ​ക്ഷേ​ത്രം, മ​ല്യ​വ​ന്ത ര​ഘു​നാ​ഥ സ്വാ​മി ക്ഷേ​ത്രം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ള്‍. അ​ത്യ​പൂ​ര്‍വ്വ​മാ​യ വാ​സ്തു​വി​ദ്യ​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നും തീ​ര്‍ഥാ​ട​ക​രാ​യും കാ​ഴ്ച​ക്കാ​രാ​യും ഹം​പി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്‌ ഹേ​മ​കു​ട​യു​ടെ താ​ഴ്‌​വാ​ര​ത്ത്‌ സ്ഥി​തി ചെ​യ്യു​ന്ന വി​രൂ​പാ​ക്ഷ ക്ഷേ​ത്രം. വി​രൂ​പാ​ക്ഷ​ന്‍ എ​ന്ന പേ​രി​നെ അ​ന്വ​ര്‍ത്ഥ​മാ​ക്കി​ക്കൊ​ണ്ട്‌ ഇ​വി​ട​ത്തെ ശി​വ പ്ര​തി​ഷ്ഠ കാ​മ​നെ ഭ​സ്മീ​ക​രി​ക്കാ​ന്‍ തൃ​ക്ക​ണ്ണ്‌ തു​റ​ന്നു നി​ല്‍ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്‌.
വി​രു​പാ​ക്ഷ ബാ​സാ​ര്‍, ന​ര​സിം​ഹ വി​ഗ്ര​ഹ​ത്തോ​ട് ചേ​ര്‍ന്നു​ള്ള കൂ​റ്റ​ന്‍ ശി​വ​ലിം​ഗം, രാ​ജാ​വി​ന്‍റെ ത്രാ​സ് തു​ട​ങ്ങി​യ മ​റ്റു പ​ല ആ​ക​ര്‍ഷ​ണ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​വ​യെ​ല്ലാം ശി​ല്‍പ്പ​ചാ​രു​ത കൊ​ണ്ടാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​തും. ഒ​രു പ​ഴ​യ ക​നാ​ലി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന വെ​ള്ള​ത്തി​ലാ​ണ് മൂ​ന്നു മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ശി​വ​ലിം​ഗം നി​ല്‍ക്കു​ന്ന​ത്. സാ​ധു​ക്ക​ള്‍ക്ക് രാ​ജാ​വി​ന്‍റെ തൂ​ക്ക​ത്തി​ന് അ​നു​സ​രി​ച്ച് ധാ​ന്യ​ങ്ങ​ളും സ്വ​ർ​ണ​വും ഒ​ക്കെ തൂ​ക്കി ന​ല്‍കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് രാ​ജാ​വി​ന്‍റെ ത്രാ​സ്. മു​പ്പ​ത്തി​ര​ണ്ട് മീ​റ്റ​ര്‍ വീ​തി​യും 728 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള തെ​രു​വാ​ണ് വി​രു​പാ​ക്ഷ ബ​സാ​ര്‍. വി​രു​പാ​ക്ഷ ക്ഷേ​ത്രം മു​ത​ല്‍ മാ​തം​ഗ മ​ല വ​രെ നീ​ണ്ട് കി​ട​ക്കു​ന്നു ഈ ​തെ​രു​വ്. മു​ക​ള്‍ ഭാ​ഗം താ​മ​ര പോ​ലെ വി​ട​ര്‍ന്ന് നി​ല്‍ക്കു​ന്ന ലോ​ട്ട​സ് മ​ഹ​ല്‍ കൊ​ട്ടാ​ര​മാ​ണ് ഇ​വി​ട​ത്തെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ഹി​ന്ദു-​മു​സ്ലിം വാ​സ്തു ശി​ല്‍പ്പ ശൈ​ലി​ക​ള്‍ സം​യോ​ജി​പ്പി​ച്ചാ​ണ് ഇ​ത് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ഹ​സാ​ര രാ​മ ക്ഷേ​ത്ര​ത്തി​ന്‍റെ കോ​ട്ട​യ്ക്ക് അ​ക​ത്തു​ള്ള ക്വീ​ന്‍സ് ബാ​ത്ത് എ​ന്ന കു​ളി​സ്ഥ​ല​മാ​ണ് ഇ​വി​ടെ​ത്തെ മ​റ്റൊ​രു ശി​ല്‍പ്പ വി​സ്മ​യം. പ​തി​ന​ഞ്ച് മീ​റ്റ​ര്‍ വീ​തി​യും 1.8 മീ​റ്റ​ര്‍ ആ​ഴ​വു​മു​ള്ള ഈ ​കു​ളി​സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള ഇ​ട​നാ​ഴി​ക​ളും മ​ട്ടു​പ്പാ​വു​ക​ളും അ​തി​മ​നോ​ഹ​ര​ങ്ങ​ളാ​ണ്. നേ​രി​ട്ട് ട്രെ​യി​ന്‍, വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഇ​ല്ലാ​ത്ത ഹം‌​പി​യി​ലേ റോ​ഡ് മാ​ര്‍ഗം മാ​ത്ര​മെ എ​ത്തി​ച്ചേ​രാ​നാ​കൂ. തൊ​റാം​ഗ​ല്ലു​വാ​ണ് ഹം‌​പി​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ളം. പ​തി​മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഹോ​സ്പെ​ട്ടാ​ണ് ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ല്‍‌​വേ സ്റ്റേ​ഷ​ന്‍. ഹം‌​പി​യി​ല്‍ ചി​ല ഹോ​ട്ട​ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത് ഹോ​സ്പെ​ട്ടി​ലാ​ണ്. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യാ​ണ് ഹം‌​പി സ​ന്ദ​ര്‍ശി​ക്കാ​ന്‍ ഏ​റ്റ​വും യോ​ജി​ച്ച സ​മ​യം.