FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Columns

ക്രി​സ്മ​സ്: സ്നേ​ഹ​ത്തി​ന്‍റെ ആ​ഗോ​ള​വ​ത്ക​ര​ണം

Friday, Dec 23, 2016,10:06 IST By ഡോ. ​കു​ര്യാ​ക്കോ​സ് തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലി​ത്ത A A A

പു​ല്‍ക്കൂ​ട്ടി​ല്‍ പി​റ​ന്ന ഉ​ണ്ണി​യേ​ശു​വി​നെ എ​തി​രേ​ൽ​ക്കു​വാ​നാ​യി ലോ​കം മു​ഴു​വ​നും ഒ​രു​ങ്ങു​ന്നു. പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ല്‍ ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ത​ന്നെ ബാ​ഹ്യ​മാ​യ ഒ​രു​ക്ക​ള്‍ ആ​രം​ഭി​ച്ചു. ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​ത്തി​ല്‍പോ​ലും ഡി​സം​ബ​ര്‍ മാ​സം ഒ​ന്നാം തീ​യ​തി ത​ന്നെ ഭ​വ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം പ്ര​കാ​ശി​ത​മാ​യ ന​ക്ഷ​ത്ര​ങ്ങ​ളാ​ലും ദീ​പ​ങ്ങ​ളാ​ലും അ​ല​ങ്ക​രി​ക്കു​ന്നു. ഈ ​ഒ​രു​ക്ക​ത്തി​ല്‍ നി​ന്നു​ത​ന്നെ എ​തി​രേ​ല്ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ മ​ഹ​ത്വം വ്യ​ക്ത​മാ​ക്കു​ന്നു. ക്രി​സ്മ​സ്സി​ന്‍റെ നാ​ളു​ക​ളെ “Advent’ എ​ന്നു വി​ളി​ക്കാ​റു​ണ്ട്. “Adveniere’ “Adventus’ (ആ​ഗ​മ​നം) എ​ന്നീ ല​ത്തീ​ന്‍ പ​ദ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ ​വാ​ക്കു​ണ്ടാ​യ​ത്. വേ​ദ​പു​സ്ത​ക​ത്തി​ലെ അ​ര​മാ​യ പ​ദ​പ്ര​യോ​ഗ​മാ​യ “Maranatha’ (ക​ര്‍ത്താ​വ് വ​രു​ന്നു) എ​ന്ന വാ​ക്കി​ലൂ​ടെ ഈ ​ആ​ഗ​മ​ന​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​ന്‍റെ​യും പ്ര​സ​ക്തി മ​ന​സി​ലാ​കു​ന്നു.

രാ​ഷ്‌​ട്രീ​യ​മാ​യി അ​ന്യാ​ധി​പ​ത്യ​ത്തി​ല്‍ ഭാ​ര​മേ​റി​യ നി​കു​തി​യും മ​ത​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളും സാ​മൂ​ഹി​ക​മാ​യ അ​സ​മ​ത്വ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചു​മ​ലി​ല്‍പ്പേ​റി നി​സ​ഹാ​യ​ത​യോ​ടെ ഒ​രു വി​മോ​ച​ക​നെ ജ​ന​ത കാ​ത്തി​രി​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​നെ അ​വ​ന്‍റെ പാ​പ​ത്തി​ല്‍ നി​ന്നും ചൂ​ഷ​ണ​ത്തി​ല്‍ നി​ന്നും അ​ശാ​ന്തി​യി​ല്‍ നി​ന്നും പാ​ര​ത​ന്ത്ര്യ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ ഒ​രു ര​ക്ഷി​താ​വ് വ​രു​ന്നു എ​ന്ന​ത് പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് ജ​ന​ത​തി ശ്ര​വി​ച്ച​ത്. അ​ത് സ​ക​ല ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള സ​ദ്‌​വാ​ര്‍ത്ത​യാ​യി. ആ ​സ​ദ്‌​വാ​ര്‍ത്ത മ​നു​ഷ്യ​കു​ല​ത്തി​നു മു​ഴു​വ​നും ആ​ഘോ​ഷ​മാ​യി. ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക​മാ​യി ഒ​രി​ക്ക​ല്‍കൂ​ടി ക്രി​സ്മ​സ് ക​ട​ന്നു​വ​രു​മ്പോ​ള്‍ ഇ​ന്ന് ആ ​വ​ര​വി​ന്‍റെ പ്ര​സ​ക്തി​യും സ്വാ​ധീ​ന​വും എ​ന്തെ​ന്ന് ചി​ന്തി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.
ക്രി​സ്മ​സ് തി​ന്മ​യു​ടെ​യും പാ​പ​ത്തി​ന്‍റെ​യും വ​ഴി​ക​ളെ ഉ​പേ​ക്ഷി​ക്കു​വാ​നു​ള്ള സ​ന്ദ​ര്‍ഭ​മാ​ണ്. ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ത്തി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ളു​മാ​യി വി​ദ്വാ​ന്മാ​ര്‍ എ​ത്തി. എ​ന്നാ​ല്‍, അ​വ​ര്‍ തി​രി​കെ​പ്പോ​യ​ത് വ​ന്ന വ​ഴി​യി​ലൂ​ടെ​യ​ല്ല (മ​ത്താ. 2:12). വ​ന്ന വ​ഴി ഹെ​രോ​ദാ​സി​ന്‍റെ തി​ന്മ​യു​ടെ​യും ക്രൂ​ര​ത​യു​ടെ​യും ആ​യി​രു​ന്നു. ക്രി​സ്തു​വി​നെ മു​ഖാ​മു​ഖം ക​ണ്ട​വ​രു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്ക് ന​ന്മ​യു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു. ന​മു​ക്ക് ഈ ​ആ​ഘോ​ഷ​വേ​ള​യി​ല്‍ തി​ന്മ​യു​ടെ​യും പാ​പ​ത്തി​ന്‍റെ​യും ഹേ​രോ​ദ്യ​വ​ഴി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് ന​ന്മ​യു​ടെ ര​ക്ഷ​യു​ടെ ക്രി​സ്തീ​യ പാ​ത തെ​ര​ഞ്ഞെ​ടു​ക്കാം.
യേ​ശു​വി​ന്‍റെ ജ​ന​ന​ത്തി​ല്‍ സ്വ​ര്‍ഗീ​യ ഗ​ണ​ങ്ങ​ള്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു (ലൂ​ക്കോ. 2:14) ഉ​ണ്ണി യേ​ശു​വി​നു​വേ​ണ്ടി ഇ​ന്നും താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ മു​ഴ​ങ്ങു​ന്നു. എ​ന്നാ​ല്‍, ന​മ്മു​ടെ താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ക്ക് പു​ല്‍ത്തൊ​ട്ടി​യി​ലെ ഉ​ണ്ണി യേ​ശു​വി​നെ ശാ​ന്ത​നാ​ക്കി ഉ​റ​ക്കു​വാ​ന്‍ സാ​ധി​ക്കു​മോ? അ​നാ​ഥ​ത്വ​ത്തി​ന്‍റെ​യും ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും അ​ര​ക്ഷി​ത​ത്ത്വ​ത്തി​ന്‍റെ​യും ചൂ​ഷ​ണ​ത്ത്വ​ത്തി​ന്‍റെ​യും ഭാ​ര​മേ​റി​യ ഭാ​ണ്ഡ​ക്കെ​ട്ടു​ക​ള്‍ പേ​റി തെ​രു​വി​ലെ​യും ന​ഗ​ര​വീ​ഥി​ക​ളി​ലെ​യും എ​ച്ചി​ല്‍ കൂ​ന​ക​ളി​ലെ​യും “പു​ല്‍ത്തൊ​ട്ടി​ലു​ക​ളി​ല്‍’ അ​ന്തി​യു​റ​ങ്ങു​ന്ന അ​നേ​കാ​യി​രം ഉ​ണ്ണി യേ​ശു​മാ​രു​ടെ ദീ​ന​രോ​ദ​നം ഉ​യ​ര്‍ന്നു നി​ല്‍ക്കു​മ്പോ​ള്‍ പു​ല്‍ത്തൊ​ട്ടി​ലി​ലെ യേ​ശു​ക്കു​ഞ്ഞി​ന് ശാ​ന്ത​നാ​യി ഉ​റ​ങ്ങു​വാ​ന്‍ സാ​ധി​ക്കു​മോ?
ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ല്‍ യേ​ശു​വി​ന്‍റെ സ്ഥാ​നം എ​ന്താ​ണെ​ന്നു ചി​ന്തി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. അ​ലം​കൃ​ത​മാ​യ ക്രി​സ്മ​സ് ട്രീ​ക​ള്‍, വ​ര്‍ണ ശ​ബ​ള​മാ​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ള്‍, മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ള്‍, മ​നോ​ഹ​ര​ങ്ങ​ളാ​യ പു​ല്‍ക്കൂ​ടു​ക​ള്‍, അ​തി​ന്‍റെ കൂ​ടെ നു​ര​ഞ്ഞു പൊ​ന്തു​ന്ന മ​ദ്യ​ക്കു​പ്പി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ല്‍, യ​ഥാ​ര്‍ഥ​മാ​യി ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ല്‍ യേ​ശു നി​റ​ഞ്ഞു നി​ല്‍ക്കു​ന്നു​വോ? ഒ​രു ക്രി​സ്മ​സ് സം​ഗീ​ത സാ​യാ​ഹ്നം അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ശു​ശ്രൂ​ഷ​യും സ​ന്ദേ​ശ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി അ​വ​സാ​നി​ച്ചു. ആ ​ച​ട​ങ്ങി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് പു​ല്‍ക്കൂ​ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ഉ​ണ്ണി യേ​ശു​വി​ന്‍റെ രൂ​പം. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ് വ​ള​രെ വൈ​കി ആ​ളു​ക​ള്‍ പി​രി​ഞ്ഞു. പി​റ്റേ​ന്ന് പ്ര​ഭാ​ത​ത്തി​ല്‍ അ​തി​ലേ ക​ട​ന്നു​പോ​യ​വ​ര്‍ക്ക് കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത് ചി​ന്നി​ച്ചി​ത​റി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന പു​ല്‍ക്കൂ​ടാ​യി​രു​ന്നു. ആ ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഉ​ണ്ണി യേ​ശു​വി​ന്‍റെ രൂ​പ​വും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. ഇ​ന്ന​ത്തെ ന​മ്മു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ യേ​ശു​വി​നെ മാ​റ്റി നി​ര്‍ത്തു​ന്ന, എ​വി​ടെ​യോ ഉ​പേ​ക്ഷി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നോ?
ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും മ​ഹ​ത്താ​യ സ​ന്ദേ​ശം അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ്. ജ​ന​ന​സ​മ​യ​ത്ത് സ്വ​ര്‍ഗീ​യ ദൂ​ത​ര്‍ അ​റി​യി​ച്ച​ത് “”സ​ര്‍വ ജ​ന​ത​യ്ക്കു​മു​ള്ള മ​ഹാ​സ​ന്തോ​ഷം’’ എ​ന്നാ​ണ്. വി​ഭാ​ഗി​യ​ത​യു​ടെ ചു​വ​രു​ക​ള്‍ ഇ​ടി​ച്ചു​ക​ള​ഞ്ഞ് സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​യി​ത്തീ​ര്‍ന്ന ദൈ​വ​പു​ത്ര​ന്‍റെ ജ​ന​നം സ​ക​ല​രെ​യും ഐ​ക്യ​ത്തി​ല്‍ ചേ​ര്‍ത്തു​നി​ര്‍ത്തു​വാ​നു​ള്ള ജ​ന​ന​മാ​ണ്. മ​നു​ഷ്യ​ന്‍റെ സ്വാ​ര്‍ത്ഥ​ത​യും സ്വ​യം കേ​ന്ദ്രീ​കൃ​ത ജീ​വി​ത​വും അ​നു​സ​ര​ണ​ക്കേ​ടും നി​മി​ത്തം സ്നേ​ഹ​പി​താ​വാ​യ ദൈ​വ​വും സ​ഹ​സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​നും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധം അ​റു​ത്തു​മാ​റ്റി.
മ​നു​ഷ്യാ​വ​താ​ര ര​ഹ​സ്യ​ത്തി​ന്‍റെ മ​ര്‍മം മ​നു​ഷ്യ​ന്‍ ത​ക​ര്‍ത്ത ബ​ന്ധ​ത്തി​ന്‍റെ ക​ണ്ണി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു എ​ന്ന​താ​ണ്. അ​റ്റു​പോ​യ​വ കൂ​ട്ടി​ച്ചേ​ര്‍ക്കാ​നും അ​ക​ലെ​യാ​യി​രു​ന്ന​വ​രെ സ്വ​ന്ത​മാ​ക്കു​വാ​നു​ള്ള സം​ഭ​വ​മാ​യി ക്രി​സ്മ​സ് ക​ട​ന്നു​വ​ര​മ്പോ​ള്‍, സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും ഈ​റ്റി​ല്ല​മാ​യ ഭാ​ര​ത​ത്തി​ല്‍ സ​ഭ​ക​ളും, മ​ത​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​ക്കാ​രും സ്പ​ര്‍ധ​ത​യു​ടെ​യും വ​ര്‍ഗീ​യ​ത​യു​ടെ​യും പ്രാ​ദേ​ശി​ക​ത​യു​ടെ​യും വി​ത്തു​ക​ള്‍ പാ​കി​യി​രി​ക്കു​ന്നു. ദൈ​വ​സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​നി​ല്‍ വി​ഭാ​ഗീ​യ​ത​യു​ടെ ന​ടു​ച്ചു​വ​രു​ക​ള്‍ തീ​ർ​ത്ത​തി​ന്‍റെ ഫ​ല​മാ​യ അ​സ​മാ​ധാ​ന​വും ക​ലാ​പ​ങ്ങ​ളും സ​ഭ​യി​ലും മ​ത​ത്തി​ലും രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ ക്രി​സ്മ​സി​ന്‍റെ, ക്രി​സ്തു​വി​ന്‍റെ അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ സ​ന്ദേ​ശം വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ഹി​ന്ദു​വാ​യ സ​ഹോ​ദ​ര​ന്‍റെ ഹൃ​ദ​യം ക്രി​സ്ത്യാ​നി​യി​ല്‍ തു​ടി​ക്കു​മ്പോ​ള്‍, ക്രി​സ്തീ​യ പു​രോ​ഹി​ത​ന്‍റെ വൃ​ക്ക മു​സ്‌​ലിം സ​ഹോ​ദ​രി​ക്കു പ​കു​ത്തു കൊ​ടു​ക്കു​മ്പോ​ള്‍ വെ​ളി​പ്പെ​ടു​ന്ന സ്നേ​ഹ​ത്തി​ന്‍റെ സാ​ര്‍വ​ത്രി​ക​ത​യാ​ണ് ക്രി​സ്മ​സി​ന്‍റെ ര​ഹ​സ്യം.
അ​സ​മാ​ധാ​ന​വും വി​ഭാ​ഗീ​യ​ത​യും പ്ര​ശ്ന​ങ്ങ​ളും നി​റ​ഞ്ഞ ഇ​ന്ന​ത്തെ​ലോ​ക​ത്തി​ല്‍ ക്രി​സ്മ​സ് ആ​ച​ര​ണ​ത്തി​നെ​ന്തെ​ങ്കി​ലും പ്ര​സ​ക്തി​യു​ണ്ടോ.
നി​രാ​ശ​യു​ടെ മ​ധ്യേ​യാ​ണ​ല്ലോ പ്ര​ത്യാ​ശ​യു​ളെ പ്രാ​ധാ​ന്യം. ഇ​ന്നു മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന് എ​ന്തു കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു​വോ, അ​ത് വീ​ണ്ടെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​ര​വും പ്ര​ത്യാ​ശ​യു​മാ​ണ് ക്രി​സ്മ​സ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത് – നീ​തി, സ്നേ​ഹം, സ​മാ​ധാ​നം പ്ര​ത്യാ​ശ – ക​പ​ട​സ​മാ​ധാ​ന​മ​ല്ല ദൈ​വി​ക സ​മാ​ധാ​ന​മാ​യ “ശാ​ലോം’. സ​മ​സ്ത​സൃ​ഷ്ടി​യും നീ​തി​യി​ലും നി​ര​പ്പി​ലും സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ലും ജീ​വി​ക്കു​ന്ന അ​വ​സ്ഥ. ആ ​സ​മാ​ധാ​ന​മാ​ണ് അ​നീ​തി​യും, ചൂ​ഷ​ണ​വും അ​സ​മ​ത്വ​വും നി​റ​ഞ്ഞ ലോ​ക​ത്തി​നാ​വ​ശ്യം. ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ശാ സ​ന്ദേ​ശം “ഇ​മ്മാ​നു​വേ​ല്‍’, ദൈ​വം ത​ന്‍റെ സൃ​ഷ്ടി​യോ​ടു കൂ​ടെ​യി​രു​ന്നു, ആ​ശ്വ​സി​പ്പി​ക്കു​വാ​ന്‍ ലോ​ക​ത്തി​ലേ​ക്കു​വ​രു​ന്നു എ​ന്ന​താ​ണ്.
ക്രി​സ്തു​വി​ന്‍റെ ജ​ന​നം 2000 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പേ ബേ​ത്‌​ല​ഹേ​മി​ല്‍ ന​ട​ന്ന ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി മാ​ത്രം മാ​റു​ന്ന​തു​കൊ​ണ്ടാ​ണ്, ക്രി​സ്മ​സി​ന്‍റെ അ​ര്‍ഥം പ​ല​പ്പോ​ഴും ന​ഷ്ട​മാ​കു​ന്ന​ത്. പൂ​ര്‍ണ ഗ​ര്‍ഭി​ണി​യാ​യ മ​റി​യം സ​മാ​ധ​ന പ്ര​ഭു​വാ​യ ലോ​ക ര​ക്ഷ​ക​നെ പ്ര​സ​വി​ക്കു​വാ​ന്‍ സ​ത്ര​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും പു​ല്‍ത്തൊ​ട്ടി​യും അ​നേ​ഷി​ച്ചു. ഇ​ന്നും ലോ​ക​ര​ക്ഷ​ക​നാ​യ ഉ​ണ്ണി യേ​ശു ജ​നി​ക്കു​വാ​ന്‍ മ​നു​ഷ്യ ഹൃ​ദ​യ​മാ​കു​ന്ന സ​ത്ര​ത്തി​ല്‍ വ​ന്ന് മു​ട്ടു​മ്പോ​ള്‍ ന​മ്മു​ടെ ഹൃ​ദ​യ​ത്തെ തു​റ​ന്നു കൊ​ടു​ത്താ​ല്‍ ക്രി​സ്തു ന​മ്മി​ല്‍ ജാ​ത​നാ​കും. എ​വി​ടെ ക്രി​സ്തു ജ​നി​ക്കു​ന്നു​വോ അ​വി​ടെ​യാ​ണ് യ​ഥാ​ര്‍ഥ ക്രി​സ്മ​സ്. എ​വി​ടെ യ​ഥാ​ര്‍ഥ ക്രി​സ്മ​സ് ഉ​ണ്ടോ അ​വി​ടെ​യാ​ണ് യ​ഥാ​ര്‍ഥ സ​മാ​ധാ​നം. ബാ​ഹ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ണി യേ​ശു​വാ​കു​ന്ന ര​ക്ഷ​ക​ന് ന​മ്മി​ല്‍ ജ​നി​ക്കു​വാ​നി​ടം കൊ​ടു​ക്കു​ന്ന ആ​ന്ത​രി​ക പു​ല്‍ത്തൊ​ട്ടി​ക​ളാ​യി ന​മു​ക്കു മാ​റാം. ഈ ​ക്രി​സ്മ​സ് അ​തി​നു മു​ഖാ​ന്തി​ര​മാ​ക​ട്ടെ, അ​പ​ര​നെ ക​രു​തു​ന്ന, സ​ക​ല​രി​ലേ​ക്കും സ്നേ​ഹ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന യേ​ശു​വി​ന്‍റെ സാ​ന്നി​ധ്യം ന​മ്മി​ലൂ​ടെ സ​മൂ​ഹ​ത്തി​ല്‍ പ്ര​സ​രി​പ്പി​ക്കു​വാ​ന്‍ ക​ഴി​യ​ട്ടെ. സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ഒ​രു ക്രി​സ്മ​സ് ആ​ശം​സി​ക്കു​ന്നു.
“ഓ​രോ ശി​ശു ജ​നി​ച്ചു വീ​ഴു​ന്ന​തും ദൈ​വ​ത്തി​ന് ഇ​നി​യും ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യാ​ശ ന​ശി​ച്ചി​ട്ടി​ല്ല എ​ന്ന സ​ന്ദേ​ശ​വു​മാ​യി​ട്ടാ​ണ്’”
- ര​ബീ​ന്ദ്ര​നാ​ഥ് ട​ഗോ​ര്‍
(ലേ​ഖ​ക​ൻ മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി (വെ​ട്ടി​ക്ക​ൽ) റ​സി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്)