FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Religious

ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​കു​ക

Saturday, Dec 24, 2016,9:37 IST By മെട്രൊവാര്‍ത്ത A A A

ആർച്ച് ബിഷപ്
ഡോ. ജോസഫ് കളത്തിപറമ്പിൽ
(വരാപ്പുഴ അതിരൂപത)
ഈ ​വ​ര്‍ഷ​ത്തെ ക്രി​സ്തു​മ​സ് ഏ​താ​ണ്ട് ന​മ്മു​ടെ പ​ടി​വാ​തി​ല്‍ക്ക​ല്‍ എ​ത്തി നി​ല്‍ക്കു​ക​യാ​ണ്. ഇ​ത്ത​രു​ണ​ത്തി​ല്‍ എ​ന്‍റെ മ​ന​സി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് “യേ​ശു​വി​ന്‍റെ സം​ഭ​വം’ എ​ന്ന അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തി​ല്‍ വി​ശു​ദ്ധ ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ പാ​പ്പാ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്. “”വി​ശ​ക്കു​ന്ന​വ​രോ​ട്, ദാ​ഹി​ക്കു​ന്ന​വ​രോ​ട്, ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട്, കി​ട​പ്പാ​ട​മി​ല്ലാ​ത്ത​വ​രോ​ട്, ചി​കി​ത്സാ​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​വ​രോ​ട് പ​രി​ഗ​ണ​നാ​ര്‍ഹ​മാ​യ സ്നേ​ഹം നാം ​കാ​ണി​ക്കു​ന്നി​ല്ലാ​യെ​ങ്കി​ല്‍ ത​ന്‍റെ പ​ടി​വാ​തി​ല്‍ക്ക​ല്‍ കി​ട​ന്നി​രു​ന്ന ലാ​സ​റി​നെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച ധ​നി​ക​നെ​പ്പോ​ലെ ആ​യി​ത്തീ​രും ന​മ്മ​ളെ​ല്ലാ​വ​രും. ഈ ​ക്രി​സ്തു​മ​സ് സ​ന്ദേ​ശം ഈ​യൊ​രു യാ​ഥാ​ര്‍ഥ്യ​ത്തി​ല്‍ ഊ​ന്നി​ക്കൊ​ണ്ട് ന​ല്‍കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.
ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​ക്കാ​ലം വ​ത്തി​ക്കാ​നി​ലെ പ്ര​വാ​സി​കാ​ര്യാ​ല​യ​ത്തി​ല്‍ ജോ​ലി ചെ​യ്ത വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ പ്ര​വാ​സി​ക​ളെ​യും ദേ​ശാ​ട​ന​ക്കാ​രെ​യും ഇ​ത്ത​രു​ണ​ത്തി​ല്‍ മ​റ​ക്കാ​ന്‍ സാ​ധ്യ​മ​ല്ല. 2017 ജ​നു​വ​രി 15നാ​ണ് ലോ​ക പ്ര​വാ​സി​ദി​നം ക​ത്തോ​ലി​ക്ക സ​ഭ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഈ ​പ്ര​വാ​സി​ ദി​നാഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ പി​താ​വ് ന​ല്‍കു​ന്ന സ​ന്ദേ​ശം -“ child Migrants-The Vulnerable “കു​ട്ടി​ക​ളാ​യ പ്ര​വാ​സി​ക​ള്‍-​നി​രാ​ലം​ബ​ര്‍, ശ​ബ്ദ​മി​ല്ലാ​ത്ത​വ​ര്‍’’ – എ​ന്ന സ​ന്ദേ​ശ​മാ​ണ്.
ദൈ​വ​ത്തി​ന്‍റെ മാ​നു​ഷി​ക മു​ഖം ക്രി​സ്തു​വി​ലൂ​ടെ​യാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. മ​നു​ഷ്യാ​വ​താ​രം ചെ​യ്ത ദൈ​വ​പു​ത്ര​ന്‍ യേ​ശു​ക്രി​സ്തു ദൈ​വ​ത്തി​ന്‍റെ മാ​നു​ഷി​ക മു​ഖ​മാ​ണ്, മാ​നു​ഷി​ക രൂ​പ​മാ​ണ്. യേ​ശു​വി​ന്‍റെ ജ​ന​ന​ത്തെ ലൂ​ക്കാ സു​വി​ശേ​ഷ​ക​ന്‍ ഇ​പ്ര​കാ​രം വി​വ​രി​ക്കു​ന്നു: ലോ​ക​മാ​സ​ക​ല​മു​ള്ള ജ​ന​ങ്ങ​ളു​ടെ പേ​ര് എ​ഴു​തി​ച്ചേ​ര്‍ക്ക​പ്പെ​ട​ണം എ​ന്ന് അ​ഗ​സ്റ്റ​സ് സീ​സ​റി​ല്‍ നി​ന്ന് ക​ല്‍പ്പ​ന പു​റ​പ്പെ​ട്ടു. പേ​രെ​ഴു​തി​ക്കാ​നാ​യി ഓ​രോ​രു​ത്ത​രും താ​ന്താ​ങ്ങ​ളു​ടെ ന​ഗ​ര​ത്തി​ലേ​യ്ക്കു പോ​യി. ജോ​സ​ഫ് ദാ​വീ​ദി​ന്‍റെ വം​ശ​ത്തി​ലും കു​ടും​ബ​ത്തി​ലും ആ​യി​രു​ന്ന​തി​നാ​ല്‍ ഗ​ലീ​ലി​യി​ല്‍ ന​സ്ര​ത്തി​ല്‍ നി​ന്ന് യൂ​ദ​യാ​യി​ല്‍ ദാ​വീ​ദി​ന്‍റെ പ​ട്ട​ണ​മാ​യ ബ​ത്‌ലഹേ​മി​ലേ​ക്ക് ഗ​ര്‍ഭി​ണി​യാ​യ മ​റി​യ​ത്തെ​യും കൊ​ണ്ടു​പോ​യി. അ​വി​ടെ​യാ​യി​രി​ക്കു​മ്പോ​ള്‍ അ​വ​ള്‍ക്ക് പ്ര​സ​വ​സ​മ​യ​മ​ടു​ത്തു. അ​വ​ള്‍ ത​ന്‍റെ ക​ടി​ഞ്ഞൂ​ല്‍ പു​ത്ര​നെ പ്ര​സ​വി​ച്ചു. അ​വ​നെ പി​ള്ള​ക്ക​ച്ച​കൊ​ണ്ട് പൊ​തി​ഞ്ഞ് ഒ​രു പു​ല്‍ത്തൊ​ട്ടി​യി​ല്‍ കി​ട​ത്തി, കാ​ര​ണം അ​വ​ള്‍ക്ക് സ​ത്ര​ത്തി​ല്‍ ഇ​ടം കി​ട്ടി​യി​ല്ല.
ഇ​ന്ന് ജ​നി​ക്കാ​ന്‍ ഇ​ടം കി​ട്ടാ​തെ പാ​ത​യോ​ര​ങ്ങ​ളി​ലും അ​തു​പോ​ലെ ത​ന്നെ നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് ജീ​വ​ന്‍ പോ​ലും പ​ണ​യം വ​ച്ചു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി​യാ​യ പ്ര​വാ​സി​ക​ളി​ല്‍ പ​ല സ്ത്രീ​ക​ളും അ​മ്മ​മാ​രും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ക്ക് ജ​ന്മം ന​ല്‍കു​ന്ന​ത് അ​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ്, പ്ര​ത്യേ​കി​ച്ച് അ​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ബോ​ട്ടു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ 6 വ​ര്‍ഷ​ത്തെ അ​നു​ഭ​വ​ത്തി​നി​ട​യി​ല്‍ ഇ​തു​പോ​ലെ​യു​ള്ള ധാ​രാ​ളം അ​നു​ഭ​വ​ങ്ങ​ള്‍, ധാ​രാ​ളം സം​ഭ​വ​ങ്ങ​ള്‍-​എ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. വേ​ദ​ന​യോ​ടു കൂ​ടെ മാ​ത്ര​മേ ഇ​തി​നെ നോ​ക്കി​ക്കാ​ണാ​നാ​വു​ക​യു​ള്ളൂ. ദൈ​വ​പു​ത്ര​ന് പി​റ​ക്കാ​ന്‍ ഇ​ട​മി​ല്ലാ​തി​രു​ന്ന​തു​പോ​ലെ ഇ​ന്ന് മ​നു​ഷ്യ​മ​ക്ക​ള്‍ക്ക് ജീ​വി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​തെ-​കു​ഞ്ഞു​ങ്ങ​ള്‍ പ​ല​പ്പോ​ഴും-​കു​ടും​ബ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ര​ക്ഷ​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യ വി​ധ​ത്തി​ല്‍ ജ​നി​ക്കു​വാ​ന്‍ ഇ​ട​യാ​കു​ന്നു. സു​വി​ശേ​ഷ​ത്തി​ല്‍ നാം ​വാ​യി​ക്കു​ന്നു- “ഇ​തു​പോ​ലു​ള്ള ഒ​രു ശി​ശു​വി​നെ എ​ന്‍റെ നാ​മ​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന​വ​ന്‍ എ​ന്നെ സ്വീ​ക​രി​ക്കു​ന്നു.’’
ഞാ​ന്‍ ഓ​ര്‍മി​പ്പി​ച്ച​തു​പോ​ലെ ലോ​ക​ പ്ര​വാ​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ പി​താ​വ് ന​ല്‍കി​യ സ​ന്ദേ​ശം കു​ഞ്ഞു​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്, പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളെ​ക്കു​റി​ച്ച്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നാ​ടും വീ​ടും വി​ട്ടു​കൊ​ണ്ട് പ​ല​പ്പോ​ഴും പ​ര​സ​ഹാ​യം കൂ​ടാ​തെ യാ​ത്ര ചെ​യ്ത അ​ന്യ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​വാ​ന്‍ പു​റ​പ്പെ​ടു​ന്ന അ​നേ​കാ​യി​രം കു​ഞ്ഞു​ങ്ങ​ള്‍ ഇ​ന്ന് പ​ല വി​ധ​ത്തി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ ബാ​ല​വേ​ല​യും നി​ര്‍ബ​ന്ധി​ത​മാ​യ ജോ​ലി​യും child soldiers അ​ഥ​വാ കു​ട്ടി​പ്പ​ട്ടാ​ളം എ​ന്നി​വ​യും organ traffic- അ​വ​യ​വ​ക്ക​ട​ത്തു​മൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളാ​ണ്. ഈ ​യാ​ഥാ​ര്‍ഥ്യത്തി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന് പ​രി​ശു​ദ്ധ പി​താ​വ് ന​ല്‍കി​യ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രോ​ട്, പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ട്, പീ​ഡന​ത്തി​നും ചൂ​ഷ​ണ​ത്തി​നും അ​ക്ര​മ​ങ്ങ​ള്‍ക്കും ഇ​ര​യാ​കു​ന്ന​വ​രോ​ടും പ്ര​ത്യേ​കി​ച്ച് നി​സഹാ​യ​രാ​യ കു​ഞ്ഞു​ങ്ങ​ളോ​ടും നാം ​പ​ക്ഷം ചേ​ര​ണം. അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ന​മു​ക്കാ​വു​ന്ന​ത് ചെ​യ്യു​വാ​ന്‍ സാ​ധി​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ യേ​ശു​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ ന​മ്മെ സം​ബ​ന്ധി​ച്ച് അ​ര്‍ഥപൂ​ര്‍ണ​മാ​കു​ക​യു​ള്ളൂ. ഓ​രോ കു​ഞ്ഞി​നും ഒ​രു കു​ടും​ബാ​ന്ത​രീ​ക്ഷം ആ​വ​ശ്യ​മാ​ണ്. കാ​ര​ണം കു​ടും​ബ​മാ​ണ് എ​ല്ലാ സ​ത്ഗു​ണ​ങ്ങ​ളു​ടെ​യും വി​ള​നി​ലം. അ​വി​ടെ​യാ​ണ് കു​ഞ്ഞി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​ശീ​ല​നം ല​ഭി​ക്കേ​ണ്ട​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്രാ​ര്‍ഥന​യു​ടെ​യും പ​ര​സ്പ​ര ഐ​ക്യ​ത്തി​ന്‍റെ​യും ചൈ​ത​ന്യം നി​റ​ഞ്ഞു നി​ല്‍ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ യ​ഥാ​ര്‍ഥത്തി​ല്‍ ദേവാ​ല​യ​ങ്ങ​ളാ​ണ്. അ​ങ്ങ​നെ​യു​ള്ള കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ജ​നി​ക്കാ​തെ പോ​യ നി​ര്‍ഭാ​ഗ്യ​രാ​യ അ​നേ​കം പ്ര​വാ​സി കു​ഞ്ഞു​ങ്ങ​ള്‍. അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി, എ​ന്തു ചെ​യ്യു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് സ​ഭ മാ​ത്ര​മ​ല്ല രാ​ഷ്‌ട്രങ്ങ​ളും ഒ​രു​മി​ച്ചു ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.
പ​രി​ശു​ദ്ധ പി​താ​വ് അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു. മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്നും ബ​ന്ധു​മി​ത്രാ​ദി​ക​ളി​ല്‍ നി​ന്നും വേ​ര്‍തി​രി​ക്ക​പ്പെ​ട്ട്, നി​ര്‍ബ​ന്ധ​ത്തി​നു വി​ധേ​യ​രാ​യി, സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍ദം മൂ​ലം നാ​ടും വീ​ടും ഉ​പേ​ക്ഷി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ അ​ക​പ്പെ​ടു​ന്ന​ത് അ​ക്ര​മ​ത്തി​ന്‍റെ​യും മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ​യു​മൊ​ക്കെ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ്. മ​യ​ക്കു​മ​രു​ന്ന്, ക​ട​ത്ത് അ​തി​നു ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ണ്ട്. പ​ല​വി​ധ​ത്തി​ലു​ള്ള ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്ക​പ്പെ​ടു​ന്ന​വ​രു​ണ്ട്. ഈ ​കു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം എ​പ്ര​കാ​രം സം​ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് സ​ഭ​യും രാഷ്‌ട്രങ്ങ​ളും ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.
കു​ടി​യേ​റ്റം ഇ​ന്ന് ഒ​രു രാ​ജ്യ​ത്തി​ന്‍റെ​യോ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യോ മാ​ത്രം പ്ര​തി​ഭാ​സ​മ​ല്ല. അ​ത് ആ​ഗോ​ള​ വ്യാ​പ​ക​മാ​ണ്. അ​തി​ല്‍ പ്ര​ത്യേ​കി​ച്ച് ഇ​ര​ക​ളാ​യി​ത്തീ​രു​ന്ന​ത് കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. കാ​ര​ണം അ​വ​രാ​ണ​ല്ലോ ഏ​റ്റ​വും നി​സ​ഹാ​യ​രാ​യ​വ​ര്‍, നി​രാ​ലം​ബ​രാ​യ​വ​ര്‍. പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ വാ​ക്കു​ക​ളി​ല്‍ vulnerable ആ​യി​ട്ടു​ള്ള​വ​ര്‍, ശ​ബ്ദ​മി​ല്ലാ​ത്ത​വ​ര്‍. നാ​മൊ​ക്കെ അ​വ​രു​ടെ ശ​ബ്ദ​മാ​യി​ത്തീ​ര​ണം. ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​കു​ക. പ്ര​വാ​സി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല ന​മ്മു​ടെ നാ​ട്ടി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​തെ നി​ര്‍ബ​ന്ധി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന ധാ​രാ​ളം കു​ഞ്ഞു​ങ്ങ​ളു​ണ്ട്. ഒ​രു​പ​ക്ഷേ ഇ​വി​ടെ അ​ധി​കം പ്ര​വാ​സി​ക​ളി​ല്ല. പ​ക്ഷേ Internal Migration, അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന ജോ​ലി​ക്കാ​ര്‍ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
പ​ല​പ്പോ​ഴും ശ​രി​യാ​യ ജീ​വി​താ​വ​സ്ഥ​ക​ള്‍ അ​വ​ര്‍ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു​ണ്ട്. ദീ​ര്‍ഘ​മാ​യ മ​ണി​ക്കൂ​റു​ക​ള്‍ ജോ​ലി ചെ​യ്യു​വാ​ന്‍ അ​വ​ര്‍ നി​ര്‍ബ​ന്ധി​ത​രാ​കു​ന്നു​ണ്ട്. അ​വ​രു​ടെ ജോ​ലി​ക്ക​നു​സൃ​ത​മാ​യ വേ​ത​നം ല​ഭി​ക്കാ​തെ വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ പ​ല​വി​ധ​ത്തി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് അ​വ​ര്‍ ഇ​ര​യാ​കു​ന്നു. അ​സം​ഘ​ടി​ത​രാ​യ ഈ ​അ​ന്യ​സം​സ്ഥാ​ന ജോ​ലി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് നാം ​പോം​വ​ഴി​ക​ള്‍ ആ​രാ​യ​ണം. അ​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍ക​ണം.
പു​ല്‍ക്കൂ​ട്ടി​ല്‍ ജാ​ത​നാ​യ യേ​ശു-​നി​സഹാ​യ​നാ​യ ശി​ശു ന​മ്മെ ഓ​രോ​രു​ത്ത​രെ​യും ഉ​റ്റു നോ​ക്കു​ക​യാ​ണ്. കാ​ര​ണം ആ ​യേ​ശു​വി​ന്‍റെ രൂ​പ​വും ഭാ​വ​വു​മാ​ണ് വേ​ദ​നി​ക്കു​ന്ന ഓ​രോ ശി​ശു​വി​ലും നാം ​കാ​ണു​ക. ആ ​യേ​ശു​വി​നെ നാം ​ഹൃ​ദ​യ​ത്തി​ല്‍ സം​വ​ഹി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​പ്പ​റ​യു​ന്ന വി​ധ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ളോ​ട്, വേ​ദ​നി​ക്കു​ന്ന​വ​രോ​ട് ന​മു​ക്ക് പ​ക്ഷം ചേ​രു​വാ​ന്‍ സാ​ധി​ക്ക​ണം. ഈ ​ക്രി​സ്തു​മ​സ് ന​മു​ക്ക് അ​തി​ന് ഒ​രു അ​വ​സ​ര​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളും ക്രി​സ്തു​മ​സും എ​ല്ലാം ആ​ര്‍ഭാ​ട​മാ​കാ​തെ മ​റ്റു​ള്ള​വ​രോ​ട് പ്ര​ത്യേ​കി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ അ​രി​കു​ക​ളി​ലാ​ക്ക​പ്പെ​ട്ട​വ​രോ​ട് ന​മു​ക്ക് പ​ക്ഷം ചേ​രാം. അ​വ​ര്‍ക്ക് മ​നു​ഷ്യോ​ചി​ത​മാ​യ വി​ധ​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ട്ടെ.
ക്രി​സ്തു​മ​സി​ന്‍റെ​യും ആ​ഗ​ത​മാ​കു​ന്ന ന​വ​വ​ത്സ​ര​ത്തി​ന്‍റെ​യും ആ​ശം​സ​ക​ള്‍!