FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Art-culture

സ​മ്മാ​ന​പ്പൊ​തി​യി​ലെ ക്രി​സ്മ​സ് ചി​ത്ര​ങ്ങ​ൾ

Saturday, Dec 24, 2016,5:13 IST By പി.​ബി. ബി​ച്ചു A A A

ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് പാ​രി​നും ആ​കാ​ശ​ത്തി​നു​മി​ട​യി​ലാ​യി മ​ഞ്ഞു​മൂ​ടി നി​ല്‍ക്കു​ന്നൊ​രു കൊ​ച്ചു​പു​ല്‍ക്കൂ​ട്, രാ​വി​ന​ല​ങ്കാ​ര​മാ​യി ജ്വ​ലി​ച്ചു നി​ല്‍കു​ന്ന മെ​ഴു​കു​തി​രി ദീ​പ​ങ്ങ​ള്‍, ആ​കാ​ശ​ത്തും ഭൂ​മി​യി​ലും ഒ​രു പോ​ലെ പൂ​ത്തു വി​രി​യു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ… മ​ഞ്ഞു മൂ​ടി​യ ചി​ല്ല​ക​ളി​ൽ നി​റ​മു​ള്ള ബ​ലൂ​ണു​ക​ളും തി​ള​ങ്ങു​ന്ന തോ​ര​ണ​ങ്ങ​ളാ​ലും അ​ല​ങ്ക​രി​ച്ച ക്രി​സ്തു​മ​സ് ട്രീ… ​ഡി​സം​ബ​ർ പി​റ​ക്കു​ന്ന​തോ​ടെ മ​ന​സി​ലേ​ക്കെ​ത്തു​ന്ന ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളി​ൽ ചി​ല​ത്. ക്രി​സ്മ​സ് എ​ന്നാ​ൽ ഈ ​കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചോ​ർ​ക്കു​ന്ന​വ​ർ ത​ന്നെ കു​റ​വാ​യി​രി​ക്കും. ആ ​ക്രി​സ്മ​സ് ഓ​ർ​മ​ക​ളെ​യെ​ല്ലാം സ്വ​രു​ക്കൂ​ട്ടി ക്യാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് റീ​മ​യെ​ന്ന ചി​ത്ര​കാ​രി.
ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റി​യ അ​നു​ഭ​വ​ങ്ങ​ൾ

പ്രി​യ​പ്പെ​ട്ട​വ​ര്‍ക്കു ന​ല്‍കാ​നു​ള്ള അ​റു​പ​തോ​ളം വ്യ​ത്യ​സ്ഥ​മാ​യ ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ലെ​മ​ണ്‍യെ​ല്ലോ ആ​ര്‍ട്ട് ഗാ​ല​റി. ക്രി​സ്തു​മ​സി​നു സാ​ധാ​ര​ണ വി​ല കൂ​ടി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കേ​ക്കു​ക​ളു​മെ​ല്ലാം സ​മ്മാ​നി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ള്‍. പ​ല​പ്പോ​ഴും ഇ​ത് ക​ഴി​ച്ചു തീ​രു​ന്ന​തോ​ടെ സ​മ്മാ​ന​ത്തി​ന്‍റെ മൂ​ല്യ​വും അ​വ​സാ​നി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​രം സ​മ്മാ​ന​ങ്ങ​ള്‍ക്കു പ​ക​ര​മാ​യി ഒ​രു ചി​ത്ര​മാ​ണ് ന​ല്‍കു​ന്ന​തെ​ങ്കി​ല്‍ അ​തു കാ​ണു​മ്പോ​ഴെ​ല്ലാം സ​മ്മാ​നം ന​ല്‍കി​യ​വ​രെ ഓ​ര്‍മ​വ​രും. ഈ ​ചി​ന്ത​യി​ല്‍ നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ചി​ത്ര​കാ​രി റീ​മ ത​ന്‍റെ അ​റു​പ​തോ​ളം ക്രി​സ്മ​സ് ചി​ത്ര​ങ്ങ​ൾ​ക്കു ജ​ന്മം ന​ല്‍കി​യ​ത്. കു​മാ​ര​പു​രം ദി​വ്യ​പ്ര​ഭാ ആ​ശു​പ​ത്രി​ക്കു സ​മീ​പം ബി​ആ​ര്‍ആ​ര്‍എ 25 ‘പ​ത്മ​യി​ല്‍ ക​ഴി​ഞ്ഞ 19 മു​ത​ല്‍ ഈ ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും യാ​ത്ര​ക​ളു​മെ​ല്ലാം ചി​ത്ര​ങ്ങ​ളാ​ക്കി സൂ​ക്ഷി​ക്കാ​നു​ള​ള താ​ല്‍പ​ര്യം പി​ന്നീ​ട് ലെ​മ​ണ്‍യെ​ല്ലോ ആ​ര്‍ട്ട് ഗാ​ല​റി​യാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​യാ​യാ​യി​രു​ന്ന റീ​മ പ​റ​യു​ന്നു.
ക്രി​സ്മ​സി​നു​മ​പ്പു​റം

ക്രി​സ്മ​സ് ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പ​രി​സ്ഥി​തി, മ​നു​ഷ്യ​ജീ​വി​തം, മ​ലി​നീ​ക​ര​ണം, തു​ട​ങ്ങി സ​ര്‍വ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും ആ​ര്‍ട്ട് ഗാ​ല​റി​യി​ല്‍ ല​ഭി​ക്കും. എ​ന്‍ജി​നി​യ​റി​ങ്, പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ളാ​യ മ​ക്ക​ള്‍ക്കൊ​പ്പം വ​ട്ടി​യൂ​ര്‍കാ​വി​ലാ​ണ് റീ​മ​യു​ടെ താ​മ​സം. വി​ദേ​ശി​ക​ള​ട​ക്കം ദി​വ​സേ​ന നി​ര​വ​ധി​പേ​രാ​ണ് ചി​ത്ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നു​മാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. 500, 1000 രൂ​പ വ​രെ വി​ല​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ക്രി​സ്മ​സ് വി​ല്‍പ​ന​ക്കാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​യി​ല്‍ പെ​യ്ന്‍റി​ങ്, അ​ക്രി​ലി​ക് പെ​യ്ന്‍റി​ങ് എ​ന്നി​വ​യു​പ​യോ​ഗി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളു​ടെ മ​റ്റ​നേ​കം വൈ​വി​ധ്യ​ങ്ങ​ളും സ​മീ​പ​ത്താ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടി​വി​ടെ. രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​നം നാ​ളെ അ​വ​സാ​നി​ക്കും.