FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Scie & Tech

അഗ്‌നി-5ന്‍റെ വിക്ഷേപണം വിജയകരം

Monday, Dec 26, 2016,13:57 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി: ആണവായുധ ശേഷിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കലാം ദ്വീപിലായിരുന്നു പരീക്ഷണം.

ചൈനയുടെ വടക്കൻ മേഖലയെ വരുതിയിലാക്കാൻ ശേഷിയുള്ളതാണ് അഗ്‌നി-5. 5000 കിലോമീറ്ററാണ് അഗ്‌നി-5ന്‍റെ ദൂരപരിധി. 50 ടൺ ഭാരം വഹിക്കാൻ സാധിക്കും പരീക്ഷണം വിജയകരമായതോടെ സ്വന്തമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുള്ള രാജ്യങ്ങളുടെ സൂപ്പർ എക്സ്ക്ലൂസീവ് ക്ലബിൽ ഇന്ത്യയും അംഗമായി. ഇന്ത്യയെ കൂടാതെ അമെരിക്ക, റഷ്യ,ചൈന,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം നേരത്തെ കൈവരിച്ചിട്ടുള്ളവർ.

പാക്കിസ്ഥാൻ,ചൈന.ഏഷ്യ,യൂറോപ്പ് എന്നിവിടങ്ങളെ വരെ വരുതിയിലാക്കുന്നതാണ് അഗ്‌നി-5. മിസൈൽ ടെക്നോളജി കൺട്രോൾ റെജീമിൽ അംഗമായതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ പരീക്ഷണമാണ് അഗ്നി-5ന്‍റേത്. പരീക്ഷണം വിജയിച്ചതോടെ അഗ്നി-5 സേനയുടെ ഭാഗമാകും. 2012,2013,2015 വർഷങ്ങളിലും അഗ്നി-5 പരീക്ഷിച്ചിരുന്നു. അന്ന് പരീക്ഷണം വിജയകരമായിരുന്നെങ്കിലും മിസൈലിന്‍റെ ചില സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു.