FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
Life-style

ഗൗ​ണു​ക​ളു​ടെ കാ​ലം

Wednesday, Dec 28, 2016,3:24 IST By മെട്രൊവാര്‍ത്ത A A A

ആ​ദ്യ​മെ​ല്ലാം ഗൗ​ണു​ക​ളെ​ന്നാ​ൽ വെ​ഡ്ഡി​ങ് ഗൗ​ണു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. പാ​ശ്ചാ​ത്യ ലോ​ക​ത്തു നി​ന്നും ന​മ്മു​ടെ ലോ​ക​ത്തേ​ക്കെ​ത്തി​യ ഗൗ​ണു​ക​ൾ. പ​ക്ഷേ ഇ​പ്പോ​ൾ ദി​വ​സ​വു​മെ​ന്നോ​ണം ഗൗ​ണു​ക​ളി​ൽ തി​ള​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​നാ​ർ​ക്ക​ലി ഫ്ല​യേ​ഡ് ചു​രി​ദാ​റു​ക​ളോ​ടു​ള്ള പ്രി​യം ഇ​പ്പോ​ൾ ഗൗ​ണു​ക​ളി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​ത്വം.
സാ​രി പോ​ലെ ഗൗ​ൺ
വി​വാ​ഹം മു​ത​ല്‍ പാ​ര്‍ട്ടി വെ​യ​റു​ക​ളാ​യും ത​ന​താ​യ രീ​തി​യി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സാ​രി ഗൗ​ണാ​ണ് ട്രെ​ന്‍ഡാ​വു​ന്ന​ത്. ഗൗ​ണ്‍ പോ​ലെ ത​ന്നെ ധ​രി​ക്കാം എ​ന്ന​തും ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ളു​പ്പം എ​ന്ന​തു​മാ​ണ് സാ​രി ഗൗ​ണി​നെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത ത​ര​ത്തി​ലുള്ള സാ​രി ഗൗ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്. ബ്‌​ളൗ​സു​ക​ള്‍ അ​റ്റാ​ച്ച് ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മു​ണ്ട്. പ്‌​ളെ​യി​ന്‍ സാ​രി​ക​ളി​ല്‍ വി​വി​ധ ത​രം വ​ര്‍ക്കു​ക​ള്‍ ഉ​ള്ള​താ​ണ് മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. ഫ്‌​ളീ​റ്റ്‌​സ് ആ​ദ്യ​മേ സെ​റ്റാ​ണ് എ​ന്ന​തി​നാ​ല്‍ ത​ന്നെ സ​മ​യം ലാ​ഭി​ക്കു​ക​യും ചെ​യ്യാം. ഒ​രേ രീ​തി​യി​ല്‍ ഉ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ക്ക് ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം ഫ്‌​ളീ​റ്റ്‌​സി​ന്‍റെ സ്‌​റ്റൈ​ല്‍ മാ​റ്റു​ക​യും ചെ​യ്യാം. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ നി​ന്ന് മാ​റി ചി​ന്തി​ക്കു​ന്ന​വ​ര്‍ക്കാ​യി സ്പ​ഗ​റ്റി ടോ​പ്പു​ക​ളു​ടെ കൂ​ടെ​യും സാ​രി ഗൗ​ണ്‍ ധ​രി​ക്കാ​വു​ന്ന​താ​ണ്. എ​ബ്രോ​യ്ഡ​റി, ത്രെ​ഡ് വ​ര്‍ക്ക്, വി​വി​ധ​ത​രം ക​ല്ലു​ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ന്ന സാ​രി ഗൗ​ണു​ക​ള്‍. വെ​സ്‌​റ്റേ​ണ്‍ സ്‌​റ്റൈ​ലി​ന്‍റെയും ട്രെ​ഡീ​ഷ​ണ​ല്‍ സാ​രി​യു​ടെ​യും കോ​മ്പി​നേ​ഷ​നാ​ണ് സാ​രി ഗൗ​ണ്‍. വ്യ​ത്യ​സ്ത​മാ​ര്‍ന്ന ട്രെ​ന്‍ഡി ആ​ഭ​ര​ണ​ങ്ങ​ളും ഹെ​യ​ര്‍ സ്‌​റ്റൈ​ലും സാ​രി ഗൗ​ണി​ന്‍റെ മാ​റ്റ് കൂ​ട്ടും.

മാ​ക്സി ഗൗ​ൺ
മാ​ക്‌​സി ആ​ഥ​വാ നൈ​റ്റി​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് മാ​ക്‌​സി ഗൗ​ണു​ക​ൾ. വ്യ​ത്യ​സ്ഥ​മാ​യ നി​റ​ങ്ങ​ളി​ലും, പ്രി​ന്‍റി​ലും വ​രു​ന്ന ഇ​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഷി​ഫോ​ണി​ൽ വ​രു​ന്ന മാ​ക്‌​സി ഗൗ​ണു​ക​ളോ​ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്രി​യം. ധ​രി​ക്കാ​ൻ എ​ളു​പ്പ​വും, കം​ഫ​ർ​ട്ട​ബി​ളും ആ​ണ് ഇ​വ. കോ​ളേ​ജ്, ഓ​ഫീ​സ് പാ​ർ​ട്ടി​ക​ൾ, കി​റ്റി പാ​ർ​ട്ടി​ക​ൾ, തു​ട​ങ്ങി ഏ​ത് വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ​ക്കും മാ​ക്‌​സി ഗൗ​ൺ അ​നു​യോ​ജ്യ​മാ​ണ്.
പ​ഫു​ക​ളു​ള്ള സ്ലീ​വോ വൈ​ഡ് നെ​ക് വി​ത്ത് ഷോ​ര്‍ട്ട് സ്ലീ​വോ ഗൗണുകളിൽ ഉ​പ​യോ​ഗി​ക്കാം. ഫു​ള്‍ ലെ​ങ്ത് ടൈ​റ്റ് ഫി​റ്റി​ങ് ആ​യു​ള്ള ഷീ​ത്ത് ഫ്രോ​ക്കു​ക​ളും വി​പ​ണി​യി​ല്‍ ഉ​ണ്ട്. പ​ക്ഷേ ഒ​രു​പാ​ട് മെ​ലി​ഞ്ഞ​വ​ര്‍ക്കും ഒ​രു​പാ​ട് വ​ണ്ണ​മു​ള്ള​വ​ര്‍ക്കും ഇ​വ യോ​ജി​ക്കി​ല്ല​യെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കാ​ല്‍മു​ട്ടി​ന്‍റെ ഭാ​ഗം വ​രെ ടൈ​റ്റ് ഫി​റ്റി​ങ്ങും താ​ഴേ​ക്ക് ഫ്ലെ​യേ​ഡ് പാ​റ്റേ​ണി​ലു​മു​ള്ള മെ​ര്‍മെ​യ്ഡ് ഫ്രോ​ക്കു​ക​ള്‍ക്ക് ഈ ​പ്ര​ശ്ന​മു​ണ്ടാ​യി​രി​ക്കി​ല്ല. വെ​യ്സ്റ്റ് റി​ബ​ണു​ക​ള്‍ ഇ​തി​ന് യോ​ജി​ക്കി​ല്ല. യോ​ക്കി​നു തൊ​ട്ടു താ​ഴെ വെ​യ്സ്റ്റ് ലൈ​നു​ള്ള എം​പ​യ​ര്‍ലൈ​ന്‍ ഫ്രോ​ക്കു​ക​ള്‍ ആ​ണ് മ​റ്റൊ​ന്ന്. ബീ​ഡ് വ​ര്‍ക്കോ സാ​റ്റി​ന്‍ തു​ണി കൊ​ണ്ട് നി​ര്‍മി​ച്ച റി​ബ​ണോ കൊ​ണ്ട് വെ​യ്സ്റ്റ് ലൈ​ന്‍ വേ​ര്‍തി​രി​ച്ചി​ട്ടു​ണ്ടാ​വും. താ​ഴ്ഭാ​ഗം നി​റ​യെ മ​നോ​ഹ​ര​മാ​യ ചു​രു​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.