FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Art-culture

നി​റ​ങ്ങ​ൾ പൂ​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി തെ​രു​വു​ക​ൾ

Thursday, Dec 29, 2016,4:33 IST By titto A A A

മ​ട്ടാ​ഞ്ചേ​രി ജൂ​ത തെ​രു​വി​ലെ സി​ന​ഗോ​ഗി​ന് സ​മീ​പ​ത്തെ ഗാ​ല​റി സീ ​സെ​വ​നി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് മ​ട്ടാ​ഞ്ചേ​രി​യി​ലെ തെ​രു​വു​ക​ളെ കു​റി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ ല​ഭി​ക്കും. മ​ട്ടാ​ഞ്ചേ​രി വാ​സി​ക​ളു​ടെ ക​ഴി​ഞ്ഞ കാ​ല​ത്തെ ജീ​വി​ത​വും വ​സ്ത്ര​ധാ​ര​ണ​വും അ​ധ്വാ​ന​വും തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും അ​തി​ന്‍റെ ത​നി​മ​യും വ​ർ​ണ്ണ​വും ഒ​ട്ടും ചോ​രാ​തെ ക്യാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്താ​ൻ ക​ഴി​ഞ്ഞു ചി​ത്ര​കാ​രി സാ​റാ ഹു​സൈ​ന്. തെ​രു​വീ​ഥി​ക​ളും ഓ​ട​ക​ളും ക​നാ​ലു​ക​ളും ച​ര​ക്കു​മാ​യി നീ​ങ്ങു​ന്ന കൈ​വ​ണ്ടി​ക​ളും ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കും.
മ​ട്ടാ​ഞ്ചേ​രി ജൂ​ത തെ​രു​വി​ൽ ന​ട​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം തി​ക​ച്ചും വ്യ​ത്യ​സ്ഥ രീ​തി​യി​ൽ പാ​ല​റ്റ് നൈ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്രി​ലി​ക്കി​ലും ഓ​യി​ലി​ലും വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. വി​ദേ​ശി​ക​ളി​ലാ​ണ് തെ​രു​വു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സാ​റ​യു​ടെ മു​ന്ന് ചി​ത്ര​ങ്ങ​ൾ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ വീ​ടു് അ​ല​ങ്കാ​ര​മാ​യി ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് സ​ച്ചി​ൻ ഇ​വ ക​ര​സ്ഥ​മാ​ക്കി​യ​ത്. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രും ചി​ത്രം വാ​ങ്ങി​യ കു​ട്ട​ത്തി​ലു​ണ്ട്.
വ്യ​വ​സാ​യി​യാ​യ യു​സ​ഫ് അ​ലി​യു​ടെ റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ സാ​റാ ഹു​സൈ​ന്‍റെ ചി​ത്ര​ങ്ങ​ൾ കാ​ണാം. ക്രൗ​ൺ പ്ലാ​സ​യി​ൽ 272 ചി​ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക് വെ​ച്ചി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് പു​റ​മെ ബാം​ഗ്ലൂ​രി​ൽ സാ​റാ അ​റ​ക്ക​ലി​ന്‍റെ ഗാ​ല​റി​യി​ലും പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്നു​ണ്ടു അ​ടു​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന മും​ബെ​യി​ലെ ഷാ​നാ മാ​ർ​ക്ക​റ്റി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ലും സാ​റ​യു​ടെ ചി​ത്ര​ങ്ങ​ളു​ണ്ടാ​കും. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് തെ​രു​വ് ചി​ത്ര​ങ്ങ​ളോ​ടാ​ണ് ഏറെ താ​ൽ​പ​ര്യ​മെ​ന്നും അ​താ​ണ് സ്ട്രീ​റ്റ് എ​ന്ന പേ​രി​ലു​ള്ള ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ചി​ത്ര​കാ​രി​യെ പ്രേ​രി​പ്പി​ച്ച​ത്. ആലപ്പുഴ ജി​ല്ല​യി​ൽ അ​രു​കു​റ്റി പു​ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ സാ​റ​യു​ടെ ചി​ത്ര​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​ണ് ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ല​ണ്ട​ൻ, ജ​ർ​മ​നി, സിം​ഗ​പ്പു​ർ, മ​ലേ​ഷ്യ, കാ​ന​ഡ, ആ​സ്ത്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം സാ​റ​യു​ടെ ചി​ത്ര​ങ്ങ​ൾ സ്ഥാ​നം പി​ടി​ച്ചു ക​ഴി​ഞ്ഞു
മ​ട്ടാ​ഞ്ചേ​രി​യി​ലെ ഓ​രോ വ​ഴി​ക​ളും ത​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഒ​രു പ​ക്ഷെ പി​താ​വി​ന്‍റെ നാ​ട് എ​ന്ന​തി​നാ​ലാ​കാം വ​ല്ലാ​ത്തൊ​രു അ​ടു​പ്പം മ​ട്ടാ​ഞ്ചേ​രി​യോ​ട് തോ​ന്നാ​ൻ കാ​ര​ണം ഓ​രോ ഗ​ല്ലി​യു​ടെ ഇ​ട​വ​ഴി​ക​ൾ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ അ​തി​ൽ കു​രു​വി​ക്കു​ടു​പോ​ലെ കെ​ട്ടു​പി​ണ​ഞ്ഞു കി​ട​ക്കു​ന്ന ലൈ​ൻ ക​മ്പി​ക​ൾ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ ക​ണ്ണി​ലു​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​തി​ന്‍റെൃ​താ​യ സൗ​ന്ദ​ര്യം നി​ല നി​ർ​ത്തി ക്യാ​ൻ​വാ​സി​ലാ​ക്കു​ന്ന​തെ​ന്ന് ചി​ത്ര​കാ​രി പ​റ​ഞ്ഞു. പി​ന്നെ മ​ട്ടാ​ഞ്ചേ​രി​യു​ടെ ഓ​രോ ദി​വ​സ​വും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വ്യ​ത്യ​സ്ത​മാ​ണ്. ആ ​വ്യ​ത്യാ​സം അ​തി സൂ​ക്ഷ​മ​മാ​യി ശ്ര​ദ്ധി​ക്കാ​റു​ണ്ട്.​അ​താ​ണ് നി​ങ്ങ​ൾ ക്യാ​ൻ​വാ​സി​ൽ കാ​ന്നു​ന്ന​ത്.