FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
Kids

ഗ​ണി​ത ലോ​ക​ത്തെ വെ​ള്ളി ന​ക്ഷ​ത്രം

Friday, Dec 30, 2016,8:56 IST By Anjaly A A A

ലോ​ക​ത്തി​നു മു​ഴു​വ​ന്‍ പ്ര​ചോ​ദ​ന​മാ​യി ഗ​ണി​ത​ശാ​സ്ത്ര വി​ഹാ​യ​സ്സി​ല്‍ ഇ​ന്നും തി​ള​ങ്ങി നി​ല്ക്കു​ന്ന ഭാ​ര​തീ​യ ഗ​ണി​ത ശാ​സ​ത്ര പ്ര​തി​ഭ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍റെ 129ാം ജ​ന്മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ 22ന്. ​ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്തി​ന​ടു​ത്തു​ള്ള ഈ ​റോ​ഡി​ല്‍ 1887 ൽ ​ശ്രീ​നി​വാ​സ അ​യ്യ​ങ്കാ​രു​ടെ​യും കോ​മ​ളാ​മ്മാ​ളി​ന്‍റെ​യും മ​ക​നാ​യി രാ​മാ​നു​ജ​ന്‍ ജ​നി​ച്ചു.
ഗ​ണി​തം സ്വ​പ്നം ക​ണ്ട കു​ട്ടി
കും​ഭ​കോ​ണ​ത്തെ കും​ഗേ​യ പ്രൈ​മ​റി സ്ക്കൂ​ളി​ലാ​ണ് രാ​മാ​നു​ജ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങു​ന്ന​ത്. ആ​പ്രാ​യ​ത്തി​ല്‍ ത​ന്നെ ഒ​രു കോ​ടി​ക്കു താ​ഴെ​യു​ള്ള എ​ല്ലാ അ​വി​ഭാ​ജ്യ സം​ഖ്യ​ക​ളും അ​വ​ന് മ​ന:​പാ​ഠ​മാ​യി​രു​ന്നു എ​ന്ന് രാ​മാ​നു​ജ​ന്‍റെ ഗ​ണി​താ​ദ്ധ്യാ​പ​ക​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
രാ​വി​ലെ ഒ​രു കോ​പ്പ പ​ച്ച​വെ​ള്ളം മാ​ത്രം കു​ടി​ച്ച് പ​ള്ളി​ക്കൂ​ട​ത്തി​ല്‍ പോ​യ രാ​മാ​നു​ജ​ന്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല. സ​ഹ​പാ​ഠി​യാ​യ അ​ന​ന്ദു രാ​മാ​നു​ജ​നെ അ​ന്വേ​ഷി​ച്ചു ന​ട​ന്നു. കും​ഭ​കോ​ണ​ത്തെ ശാ​രം​ഗ​പാ​ണി ക്ഷേ​ത്ര വ​ള​പ്പി​ല്‍ ത​ന്‍റെ പു​സ്ത​ക്കെ​ട്ടും ത​ല​യ്ക്കു വ​ച്ചു കി​ട​ന്നു​റ​ങ്ങു​ന്ന രാ​മാ​നു​ജ​നെ അ​ന​ന്ദു ക​ണ്ടെ​ത്തി. വി​ശ​പ്പു​മൂ​ലം ത​ല​ക​റ​ങ്ങി വീ​ണ​താ​ണെ​ന്നു ക​രു​തി കു​ലു​ക്കി വി​ളി​ച്ചു. ഉ​റ​ക്ക​ത്തി​ല്‍ നി​ന്നു​ണ​ര്‍ന്ന രാ​മാ​നു​ജ​ന്‍ കോ​പം​കൊ​ണ്ട് പൊ​ട്ടി​ത്തെ​റി​ച്ചു. എ​ന്നെ നീ ​എ​ന്തി​നു വി​ളി​ച്ചു​ണ​ര്‍ത്തി! ഉ​റ​ക്ക​ത്തി​ല്‍ ഒ​രു ഗ​ണി​ത ശാ​സ്ത്ര​പ്ര​ശ്നം ഞാ​ന്‍ സ്വ​പ്നം ക​ണ്ടു. അ​ത് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നു മു​മ്പ് നീ ​എ​ന്നെ വി​ളി​ച്ചു​ണ​ര്‍ത്തി. രാ​മാ​നു​ജ​ന്‍ അ​വി​ടെ​യി​രു​ന്ന് ആ ​ഗ​ണി​ത​ശാ​സ്ത്ര പ്ര​ശ്നം ഓ​ര്‍മ്മി​ച്ചെ​ഴു​തി​യെ​ടു​ത്തു. ഗ​ണി​ത പ്ര​ശ്ന​ങ്ങ​ളു​മാ​യി ഉ​റ​ങ്ങാ​ന്‍ പോ​വു​ക​യും സ്വ​പ്ന​ത്തി​ല്‍ അ​വ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​മാ​നു​ജ​ന്‍റെ ഒ​രു സ്വ​ഭാ​വ​മാ​യി​രു​ന്നെ​ത്രേ. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ അ​പാ​ര​മാ​യ ദി​ഷ​ണ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇം​ഗ്ലി​ഷി​ല്‍ അ​ല്പം പി​റ​കി​ലാ​യി​രു​ന്നു രാ​മാ​നു​ജ​ന്‍. മെ​ട്രി​ക്കു​ലേ​ഷ​ന്‍ പ​രീ​ക്ഷ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ വി​ജ​യി​ച്ച രാ​മാ​നു​ജ​ന്‍ സ​ർ​ക്കാ​ർ കോ​ളെ​ജി​ല്‍ എ​ഫ് എ ​കോ​ഴ്സി​നു ചേ​ര്‍ന്നു. ഇം​ഗ്ലി​ഷി​ന് മൂ​ന്ന് മാ​ര്‍ക്കി​ന്‍റെ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സ്കോ​ള​ര്‍ഷി​പ്പ് നി​ഷേ​ധി​ക്ക​പ്പെ​ടാ​ന്‍ ഇ​തു കാ​ര​ണ​മാ​യി. ഇം​ഗ്ലി​ഷി​ല്‍ തോ​റ്റ​തി​നാ​ല്‍ തു​ട​ര്‍ന്നു​ള്ള പ​ഠ​നം അ​ദ്ദേ​ഹ​ത്തി​ന് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു.
ക​ണ​ക്ക​റി​യാ​വു​ന്ന ക​ല​ക്റ്റ​ർ തു​ണ​യാ​യി
പ​രീ​ക്ഷ​യി​ല്‍ തോ​റ്റ് സ്വ​പ്നം ക​ണ്ടു ന​ട​ക്കു​ന്ന രാ​മാ​നു​ജ​നെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​നാ​ക്കാ​നാ​യാ​ണ് വീ​ട്ടു​കാ​ര്‍ വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്ന​ത്. 21 വ​യ​സ്സു​ള്ള രാ​മാ​നു​ജ​ന് 9 വ​യ​സ്സു​ള്ള ജാ​ന​കി ജീ​വി​ത സ​ഖി​യാ​യി. കു​ടും​ബം പോ​റ്റാ​നാ​യി ജോ​ലി​യ​ന്വേ​ഷി​ച്ചു ന​ട​ന്ന രാ​മാ​നു​ജ​ന് തു​ണ​യാ​യ​ത് ഗ​ണി​ത പ്രി​യ​നാ​യ വെ​ല്ലൂ​ര്‍ ക​ല​ക്റ്റ​ർ രാ​മ​ച​ന്ദ്ര​റാ​വു​വാ​യി​രു​ന്നു. ഒ​രു ഗു​മ​സ്ത​പ്പ​ണി​ക്കാ​യി ത​ന്‍റെ ക​ണ്ടു പി​ടു​ത്ത​ങ്ങ​ള​ട​ങ്ങി​യ പ​ഴ​യ നോ​ട്ടു ബു​ക്കു​മാ​യി രാ​മാ​നു​ജ​ന്‍ രാ​മ​ച​ന്ദ്ര​റാ​വു​വി​നെ ചെ​ന്നു ക​ണ്ടു. പ​ഴ​കി​യ കീ​റി​യ വ​സ്ത്ര​വും ത​ല​യി​ല്‍ കു​ടു​മ​യു​മാ​യി ത​ന്‍റെ മു​ന്നി​ല്‍ ജോ​ലി യാ​ചി​ച്ചു നി​ല്‍ക്കു​ന്ന താ​ടി​ക്കാ​ര​ന്‍ പ​യ്യ​നോ​ട് ആ​ദ്യം വെ​റു​പ്പാ​ണ് ക​ല​ക്റ്റ​ര്‍ക്ക് തോ​ന്നി​യ​ത്. ഗ​ണി​ത​ഗ​വേ​ഷ​ക​നെ​ന്ന് പ​റ​ഞ്ഞു നീ​ട്ടി​യ പ​ഴ​യ​നോ​ട്ടു ബു​ക്കി​ലെ കു​റി​പ്പു​ക​ള്‍ രാ​മ​ച​ന്ദ്ര​റാ​വു​വി​നെ അ​ത്ഭു​ത​പ​ര​ത​ന്ത്ര​നാ​ക്കി. വെ​റു​മൊ​രു ഗു​മ​സ്ഥ​നാ​യി സ​ര്‍ക്കാ​രോ​ഫി​സി​ല്‍ ഒ​രു ഗ​ണി​ത പ്ര​തി​ഭ എ​രി​ഞ്ഞ​ട​ങ്ങ​രു​തെ​ന്ന് രാ​മ​ച​ന്ദ്ര​റാ​വു ഉ​റ​പ്പി​ച്ചു.
ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഉ​പ​രി​ഗ​വേ​ഷ​ണം ന​ട​ത്താ​നാ​യി മ​ദ്രാ​സ് സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ല്‍ ചേ​രാ​നാ​ണ് അ​ദ്ദേ​ഹം രാ​മാ​നു​ജ​നെ ഉ​പ​ദേ​ശി​ച്ച​ത്. പ​രീ​ക്ഷാ യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലാ​ത്ത രാ​മാ​നു​ജ​ന് സ്കോ​ള​ര്‍ഷി​പ്പ് ന​ല്‍കാ​ന്‍ മ​ദ്രാ​സ് സ​ര്‍വ്വ​ക​ലാ​ശാ​ല വി​സ​മ്മ​തി​ച്ചു. രാ​മാ​നു​ജ​ന് പ​ഠ​ന​ത്തി​നാ​യു​ള്ള തു​ക മാ​സം തോ​റും രാ​മ​ച​ന്ദ്ര​റാ​വു​വാ​ണ് അ​യ​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​ത്. മ​റ്റൊ​റാ​ളു​ടെ ഔ​ദാ​ര്യ​ത്തി​ല്‍ ദീ​ര്‍ഘ​നാ​ള്‍ ക​ഴി​യു​ന്ന​തി​നു​ള്ള മ​ടി​കാ​ര​ണം അ​ദ്ദേ​ഹം മ​ദ്രാ​സ് പോ​ര്‍ട്ട് ട്ര​സ്റ​റി​ല്‍ ഗു​മ​സ്ത​പ്പ​ണി സ്വീ​ക​രി​ച്ചു. മ​റ്റു സ​മ​യ​ങ്ങ​ളി​ല്‍ ഗ​ണി​ത​ഗ​വേ​ഷ​ണ​വും തു​ട​ര്‍ന്നു പോ​ന്നു.
1912 ലാ​ണ് രാ​മാ​നു​ജ​ന്‍ മ​ദ്രാ​സ് പോ​ര്‍ട്ട് ട്ര​സ്റ്റി​ല്‍ ഗു​മ​സ്ഥ​പ്പ​ണി സ്വീ​ക​രി​ക്കു​ന്ന​ത്. 1913 ല്‍ ​ത​ന്‍റെ ഒ​രു ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ബ​ര്‍ണോ​ലി സം​ഖ്യ​ക​ളു​ടെ ചി​ല പ്ര​ത്യേ​ക​ത​ക​ള്‍ ഇ​ന്ത്യ​ന്‍ മാ​ത്ത​മാ​റ്റി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ജേ​ര്‍ണ​ലി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
ഈ ​ലേ​ഖ​നം കേം​ബ്രി​ഡ്ജ് സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റാ​യി​രു​ന്ന വി​ഖ്യാ​ത ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​ന്‍ ഹാ​ര്‍ഡി​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു. ഈ ​സ​മ​യ​ത്തു ത​ന്നെ ഹാ​ര്‍ഡി ഒ​രു ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ ചി​ല ഗ​ണി​ത പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത് രാ​മാ​നു​ജ​നും കാ​ണാ​നി​ട​യാ​യി. ആ ​പ്ര​ശ്ന​ങ്ങ​ളെ​ടു​ത്തു പ​രി​ഹ​രി​ച്ച രാ​മാ​നു​ജ​ന്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്രൊ​ഫ​സ​ര്‍ ഹാ​ര്‍ഡി​ക്ക് ക​ത്ത​യ​ച്ചു. രാ​മാ​നു​ജ​ന്‍റെ ക​ഴി​വി​ല്‍ ഹാ​ര്‍ഡി​ക്കു ബ​ഹു​മാ​നം തോ​ന്നി. ഇം​ഗ്ല​ണ്ടി​ലേ​ക്കു ചെ​ന്നാ​ല്‍ എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ല്കാ​മെ​ന്നും യാ​ത്ര​ച്ചെ​ല​വും താ​മ​സ​ച്ചെ​ല​വും വ​ഹി​ക്കാ​മെ​ന്നും ഹാ​ര്‍ഡി രാ​മാ​നു​ജ​നെ അ​റി​യി​ച്ചു.
1729 എ​ന്ന ര​സി​ക​ന്‍ സം​ഖ്യ
വി​ശ്ര​മ​മി​ല്ലാ​ത്ത ഗ​വേ​ഷ​ണ​വും ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത ഭ​ക്ഷ​ണ രീ​തി​യും രാ​മാ​നു​ജ​നെ രോ​ഗി​യാ​ക്കി മാ​റ്റി. തു​ട​ര്‍ന്ന് ഹാ​ര്‍ഡി​യു​ടെ നി​ര്‍ബ​ന്ധ പ്ര​കാ​രം രാ​മാ​നു​ജ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​വി​വ​രം അ​ന്വേ​ഷി​ക്കാ​നാ​യി ഹാ​ര്‍ഡി ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വ​രു​ടെ സം​ഭാ​ഷ​ണം സം​ഖ്യ​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. എ​ല്ലാ സം​ഖ്യ​ക​ള്‍ക്കും എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് രാ​മാ​നു​ജ​ന്‍ പ​റ​ഞ്ഞു. ഹാ​ര്‍ഡി ചി​രി​ച്ചു​കൊ​ണ്ട് ത​ന്‍റെ കാ​റി​ന്‍റെ ന​മ്പ​ര്‍ 1729 ആ​ണെ​ന്നും അ​തി​ന് യാ​തൊ​രു പ്ര​ത്യേ​ക​ത​യും താ​ന്‍ കാ​ണു​ന്നി​ല്ലെ​ന്നും പ്ര​തി​ക​രി​ച്ചു. രാ​മാ​നു​ജ​ന്‍റെ മ​റു​പ​ടി ഉ​ട​ന്‍ വ​ന്നു. ര​ണ്ടു ഘ​ന​ങ്ങ​ളു​ടെ തു​ക​യാ​യി ര​ണ്ടു ത​ര​ത്തി​ല്‍ എ​ഴു​താ​വു​ന്ന ഏ​റ്റ​വും ചെ​റി​യ സം​ഖ്യ​യാ​ണി​ത് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.
1729 = 103+93+123+13
ഇ​തു ക​ണ്ടു​പി​ടി​ക്കാ​ന്‍ ഒ​രു സെ​ക്ക​ന്‍റ് രാ​മാ​നു​ജ​ന്‍ എ​ടു​ത്തി​ല്ല എ​ന്ന​ത് ഹാ​ര്‍ഡി​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി.
രാ​മാ​നു​ജ​ന്‍റെ ഇ​ഷ്ട​സം​ഖ്യ​ക​ള്‍
രാ​മാ​നു​ജ​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സം​ഖ്യ​ക​ളാ​യി​രു​ന്നു 153, 370, 407, 371 എ​ന്നി​വ. എ​ന്താ​ണ് ഈ ​സം​ഖ്യ​ക​ളെ രാ​മാ​നു​ജ​ന്‍ ഇ​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണം എ​ന്ന​റി​യാ​മോ?. അ​വ​യെ​ല്ലാം അ​വ​യു​ടെ ഘ​ന​ങ്ങ​ളു​ടെ തു​ക​യാ​ണ് എ​ന്ന​തു ത​ന്നെ.
153 = 13+53+33
370= 33+73+03
371= 33+73+13
407= 43+03+73
1917 ആ​യ​പ്പോ​ഴേ​ക്കും രാ​മാ​നു​ജ​നെ ക്ഷ​യ​രോ​ഗം കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഹാ​ര്‍ഡി​യും സു​ഹൃ​ത്തു​ക്ക​ളും ല​ണ്ട​നി​ല്‍ ല​ഭി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ രാ​മാ​നു​ജ​ന് ല​ഭ്യ​മാ​ക്കി. 1918 ല്‍ ​അ​ദ്ദേ​ഹം ഫെ​ല്ലോ ഓ​ഫ് ദ ​റോ​യ​ല്‍ സൊ​സൈ​റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശാ​സ്ത്ര​ഗ​വേ​ഷ​ണ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് അ​ക്കാ​ല​ത്തു ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യി​രു​ന്നു ഇ​ത്. ഈ ​പ​ര​മോ​ന്ന​ത പ​ദ​വി ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​ന്‍ രാ​മാ​നു​ജ​നാ​ണ്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് 1919ല്‍ ​അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി. 1920 ഏ​പ്രി​ല്‍ 20ന് ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​ന്‍ ക്ല​ര്‍ക്ക് രാ​മാ​നു​ജ​നും ഹാ​ര്‍ഡി​യും
ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ നോ​വ​ല്‍
ഡേ​വി​ഡ് ലി​യാ​വി​റ്റ് രാ​മാ​നു​ജ​നെ ക​ഥാ​പാ​ത്ര​മാ​ക്കി ര​ചി​ച്ച നോ​വ​ലാ​ണ് ‘the indian clerk’ ഹാ​ര്‍ഡി​യി​ലൂ​ടെ രാ​മാ​നു​ജ​ന്‍റെ ക​ഥ​പ​റ​യാ​നാ​ണ് ലി​യാ​വി​റ്റ് ഇ​ന്ത്യ​ന്‍ ക്ല​ര്‍ക്കി​ലൂ​ടെ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ഹാ​ര്‍ഡി രാ​മാ​നു​ജ​നെ ക​ണ്ടെ​ത്തി​യ​ക​ഥ ഈ ​നോ​വ​ലി​ല്‍ ഇ​ങ്ങ​നെ വി​വ​രി​ക്കു​ന്നു. 1913 ജ​നു​വ​രി മാ​സം പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ട്രി​നി​റ്റി​യി​ലെ വെ​ളി​പ്ര​ദേ​ശ​ത്തെ ഉ​ലാ​ത്ത​ലി​നും ശേ​ഷം ത​ലേ​ന്നു വ​ന്ന ക​ത്തു​ക​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ട് മു​റി​യി​ല്‍ ക​യ​റി. മു​ഷി​ഞ്ഞ ത​വി​ട്ടു നി​റ​ത്തി​ലു​ള്ള ഒ​രു ക​വ​ര്‍ അ​തി​ലു​ണ്ടാ​യി​രു​ന്നു. വി​വി​ധ​ത​രം സ്റ്റാ​മ്പു​ക​ള്‍ ഒ​ട്ടി​ച്ച ആ ​ക​വ​ര്‍ തെ​റ്റി​വ​ന്ന​താ​ണോ എ​ന്ന സം​ശ​യ​ത്തി​ല്‍ നോ​ക്കി​യ​പ്പോ​ള്‍ അ​തി​ലെ മേ​ല്‍വി​ലാ​സം ശ​രി​യാ​യി​രു​ന്നു…’ മ​ദ്രാ​സി​ലെ പോ​ര്‍ട്ട് ട്ര​സ്റ്റ് ഓ​ഫി​സി​ലെ അ​ക്കൗ​ണ്ട്സ് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ലെ ക്ലാ​ര്‍ക്കാ​യ എ​സ്. രാ​മാ​നു​ജ​ന്‍റെ​താ​യി​രു​ന്നു ആ ​ക​ത്ത്. രാ​മാ​നു​ജ​നേ​ക്കു​റി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രു ശ്ര​ദ്ധേ​യ കൃ​തി​യാ​ണ് റോ​ബ​ര്‍ട്ട് ക​നി​ഗേ​ലി​ന്‍റെ ‘Ramanujan The Man Who Know Infinity’ എ​ന്ന ജീ​വ​ച​രി​ത്രം.
മ​ഹ​ല​നോ​ബി​സും രാ​മാ​നു​ജ​നും
വ​യ​റു​വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞ രാ​മാ​നു​ജ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് മ​ഹ​ല​നോ​ബി​സാ​യി​രു​ന്നു. (പി​ല്‍ക്കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ശി​ല്പി​യും സ്റ്റാ​റ്റി​സ്റ്റീ​ഷ്യ​നു​മാ​യി അ​റി​യ​പ്പെ പ്രൊ. ​പി.​സി. മ​ഹ​ല​നോ​ബി​സ്. ഇ​ദ്ദേ​ഹ​വും പ്രൊ. ​കെ.​എ​ന്‍ രാ​ജും ചേ​ര്‍ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​ക്ക് 1951-56 ല്‍ ​രൂ​പം ന​ല്‍കി​യ​ത്. നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ക്കു ശേ​ഷ​മാ​ണ് വേ​ദ​ന​യ്ക്കു കാ​ര​ണം ക്ഷ​യ​രോ​ഗ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. അ​തി​ന്‍റെ ചി​കി​ത്സ​ക്കാ​യ് രാ​മാ​നു​ജ​നെ സാ​നി​ട്ടോ​റി​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​യ്ക്കു​വ​ച്ച് സാ​നി​ട്ടോ​റി​യ​ത്തി​ല്‍ നി​ന്ന് ഓ​ടി​പ്പോ​യ രാ​മാ​നു​ജ​ന്‍ ല​ണ്ട​നി​ല്‍ വ​ച്ച് തീ​വ​ണ്ടി​യ്ക്ക് മു​ന്നി​ല്‍ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​യും ഒ​രു ക​ഥ​യു​ണ്ട്.
ഹി​ന്ദു കാ​ല്‍ക്കു​ലേ​റ്റ​റും നാ​മ​ഗി​രി ഭ​ഗ​വ​തി​യും
അ​ഞ്ഞൂ​റു​കൊ​ല്ല​ത്തി​നി​ട​യി​ല്‍ ഗ​ണി​ത​ശാ​സ്ത്രം ദ​ര്‍ശി​ച്ച പ്ര​തി​ഭാ​ശാ​ലി എ​ന്നാ​ണ് ഹാ​ര്‍ഡി രാ​മാ​നു​ജ​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഓ​ക്സ്ഫോ​ര്‍ഡ് സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​ക​ട്ടെ ഈ ​ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​യെ ഹി​ന്ദു കാ​ല്‍ക്കു​ലേ​റ്റ​ര്‍ എ​ന്നു വി​ശേ​ഷി​പ്പി​ച്ചു. എ​ന്നാ​ല്‍ ത​ന്‍റെ ഗ​ണി​ത​ക​ണ്ടു പി​ടു​ത്ത​ങ്ങ​ളൊ​ന്നും ത​ന്‍റേ​ത​ല്ല​ന്നാ​യി​രു​ന്നു രാ​മാ​നു​ജ​ന്‍റെ വി​ശ്വാ​സം. നാ​മ​ഗി​രി ഭ​ഗ​വ​തി ഉ​റ​ക്ക​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ദു​രൂ​ഹ​ങ്ങ​ളാ​യ ഗ​ണി​ത​ശാ​സ്ത്ര സ​മ​സ്യ​ക​ളു​ടെ കു​രു​ക്കു​ക​ള്‍ അ​ഴി​ക്കു​ന്ന സൂ​ത്ര​വാ​ക്യ​ങ്ങ​ള്‍ ത​ന്‍റെ നാ​ക്കി​ല്‍ എ​ഴു​തു​ന്ന​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചി​രു​ന്ന​ത്.
അ​ബ്ദു​ള്‍ക​ലാം പ​റ​യു​ന്നു.
അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ത​ന്നെ എ​ന്‍റെ ബാ​ല്യ​വും ന​ന്നേ ക​ഷ്ട​ത്തി​ലാ​യി​രു​ന്നു. എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു തോ​ണി​ക്കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ ഒ​രു തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ട​യി​ല്‍ ഗു​മ​സ്ഥ​നാ​യി​രു​ന്നു. ഇ​രു​വ​രും യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ഈ​ശ്വ​രാ​നു​ഗ്ര​ഹ​മു​ള്ള​വ​രാ​യി​രു​ന്നു. പ​ക്ഷെ, സാ​മ്യ​ങ്ങ​ള്‍ അ​വി​ടെ​കൊ​ണ്ട് തീ​രു​ന്നു. ഞാ​നൊ​രു ശ​രാ​ശ​രി വി​ദ്യാ​ര്‍ത്ഥി​യാ​യി​രു​ന്നു. രാ​മാ​നു​ജ​ന്‍ പ​ന്ത്ര​ണ്ടു വ​യ​സ്സാ​യ​പ്പോ​ഴേ​ക്കും ത്രി​കോ​ണ​മി​തി അ​ര​ച്ചു​ക​ല​ക്കി​ക്കു​ടി​ച്ചി​രു​ന്നു. മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ള്‍ക​ലാം വ​ഴി​വെ​ളി​ച്ച​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ഇ​തു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.