FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

പാക്കിസ്ഥാന് മലയാളി ഹാക്കർമാരുടെ തിരിച്ചടി; പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിൽ മമ്മൂട്ടിയും

Friday, Dec 30, 2016,11:58 IST By Anjaly A A A

കൊച്ചി: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാൻ ഹാക്കർമാർക്ക് തിരിച്ചടി നൽകി മലയാളി ഹാക്കർമാർ. പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത മലയാളി ഹാക്കർമാർ മമ്മൂട്ടിയുടേയും, ഇന്നസെന്‍റിന്‍റേയുമൊക്കെ ട്രോളുകൾ സൈറ്റിലിട്ടു.

നേരത്തെ സായ്ക്കോട്ട് വിമാനത്താവളത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തും മലയാളി ഹാക്കർമാർ പാക്കിസ്ഥാന് മറുപടി നൽകിയിരുന്നു. ഹാക്ക് ചെയ്ത സൈറ്റുകളിൽ ഇന്ത്യയുടെ പതാകയും, ദേശീയ ചിഹ്നങ്ങളും മലയാളി ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്ത വാർത്ത വലിയ പ്രാധാന്യത്തോടെയാണ് പാക് വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മറ്റുള്ളവർക്ക് ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും, സന്ദേശങ്ങളെഴുതാനും കഴിയുന്ന വിധമാണ് മലയാളി ഹാക്കർമാർ പേജ് ഹാക്ക് ചെയ്തത്.