FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Religious

ലോ​ക​ക്ഷേ​മ​ തീ​ര്‍ഥാ​ട​നം

Friday, Dec 30, 2016,9:28 IST By Anjaly A A A

സ്വാ​മി ഗു​രു​പ്ര​സാ​ദ്,
(സെ​ക്ര​ട്ട​റി, ഗു​രു​ ധ​ര്‍മ പ്രചാ​ര​ണ​സ​ഭ)

ഗു​രു​ദേ​വ​ന്‍ കൈ​വ​ച്ചി​ട്ടി​ല്ലാ​ത്തതും ഗു​രു​വി​ന്‍റെ ചി​ന്ത​യി​ല്‍പ്പെ​ടാ​തുമായ സാ​മൂ​ഹി​ക പ്ര​തി​ഭാ​സ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ന​മു​ക്കി​ട​യി​ലി​ല്ല. കേ​ര​ള​ത്തി​ലോ ഇ​ന്ത്യ​യി​ലോ ലോ​ക​ത്തി​ന്‍റെ ഏ​തൊ​രു കോ​ണി​ലോ ഇ​ത്ര ഉ​ന്ന​ത​മാ​യ​തും ഉ​ദാ​ത്ത​മാ​യ​തു​മാ​യ ചി​ന്താ​ധാ​ര​യി​ലൂ​ടെ മ​നു​ഷ്യ​കു​ല​ത്തി​നു സ​മ്പ​ന്ന​മാ​യ ജീ​വി​തം കാ​ട്ടി​ക്കൊ​ടു​ത്ത മ​ഹാ​ത്മാ​വി​നെ ക​ണ്ടെ​ത്താ​നുമാവില്ല. തി​ക​ഞ്ഞ അ​ദ്വൈ​തി​യും പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ന്‍റെ നി​ത്യ​ശോ​ഭ പ​ക​ര്‍ന്ന യ​തി​വ​ര്യ​നും സാ​മൂ​ഹി​ക പ​രി​ഷ്ക​ര്‍ത്താ​വും അ​നാ​ചാ​ര വി​ധ്വം​സ​ക​നു​മാ​യി ഗു​രു​ദേ​വ​നെ ന​മു​ക്കു ദ​ര്‍ശി​ക്കാ​നാ​വു​ന്നു.
ജ​ന​ങ്ങ​ള്‍ക്കു വി​ദ്യാ​ഭ്യാ​സ​വും ശു​ചി​ത്വ​വും ഈ​ശ്വ​ര​ഭ​ക്തി​യും വ​ന്നു​ചേ​ര്‍ന്നാ​ല്‍ കൂ​ട്ടാ​യ്മ​ക​ള്‍ക്കാ​യി സം​ഘ​ട​ന​ക​ളും നി​ല​നി​ല്പ്പി​നാ​യി കൃ​ഷി, ക​ച്ച​വ​ടം, കൈ​ത്തൊ​ഴി​ല്‍ എ​ന്നി​വയും അ​നി​വാ​ര്യ​ഘ​ട​ക​ങ്ങ​ളാ​കുമെന്നും കണ്ട ഗുരുദേവൻ അ​തി​നു പ്രേ​രി​പ്പി​ച്ചു. വ​ള​ര്‍ന്നു​വ​രു​ന്ന ലോ​ക​ത്തി​ന് സാ​ങ്കേ​തി​ക പ​രി​ശീ​ല​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും നി​ര്‍ദേശി​ച്ചു. ആ​ധു​നി​ക​ലോ​കം ഇ​ന്ന് എ​ത്തി​നി​ല്ക്കു​ന്ന ശാ​സ്ത്ര​സാ​ങ്കേ​തി​ക മികവ് എ​ട്ടു പ​തി​റ്റാ​ണ്ടു​ക​ള്‍ക്കു മു​മ്പേ ഗു​രു​ദേ​വ​ന്‍ കാ​ട്ടി​ത്ത​ന്നു. ആ ​പാ​ത​യി​ലൂ​ടെ ലോ​കം സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ആ ​ദി​വ്യ​തേ​ജ​സ്സി​ന്‍റെ അ​മാ​നു​ഷി​ക​പ്ര​ഭാ​വം ബോ​ധ്യ​പ്പെ​ടു​ക. ലോ​ക​ഗു​രു​ക്ക​ന്മാ​ര്‍ ക്കെ​ല്ലാം ഗു​രു​വാ​യി ശ്രീ​നാ​രാ​യ​ണ​പ​ര​മ​ഹം​സ​ദേ​വ​ന്‍ വി​രാ​ജി​ക്കു​ന്ന​ത് ഈ ​അ​ത്ഭു​ത പ്ര​തി​ഭാ​സം കൊ​ണ്ടാ​ണ്.
വി​ദ്യാ​ഭ്യാ​സം സ​ര്‍വ​രു​ടെ​യും പു​രോ​ഗ​തി​ക്കു വ​ഴി​തു​റ​ക്കും എ​ന്നു ക​ണ്ട​റി​ഞ്ഞ ഗു​രു​ദേ​വ​ന്‍ വി​ദ്യ​കൊ​ണ്ടു സ്വ​ത​ന്ത്ര​രാ​ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ച്ചു. ഗു​രു​ദേ​വ​ന്‍റെ വി​ദ്യാ​ഭ്യാ​സ​ദ​ര്‍ശ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ മ​ത്സ​ര​ബു​ദ്ധി​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു കേ​ര​ളം. പ​റ്റാ​തെ വ​ന്ന​വ​ര്‍ക്കാ​യി ഗു​രു​ത​ന്നെ വി​ദ്യാ​ല​യം സ്ഥാ​പി​ച്ചു​കൊ​ണ്ടു പ​തി​ത​വ​ര്‍ഗ​ത്തി​ന്‍റെ ഈ ​മേ​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്നു ന​മ്മു​ടെ സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ​മു​ന്നേ​റ്റ​ത്തി​ല്‍ രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​യി​ത്തീ​ര്‍ന്നി​രി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഗു​രു​ദേ​വ​നും അ​വി​ടു​ത്തെ ദ​ര്‍ശ​ന​വും മു​ന്നി​ല്‍ നി​ല്ക്കു​ന്നു​വെ​ന്ന​ത് കൃ​ത​ജ്ഞ​ത​യോ​ടെ സ്മ​രി​ക്ക​പ്പെ​ടും.
ഗു​രു​ദേ​വ​ന്‍ സാ​മൂ​ഹി​ക വി​പ്ല​വ​ത്തി​നു സ​മാ​രം​ഭം കു​റി​ച്ച​ത് അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യി​ലൂ​ടെ​യാ​യി​രു​ന്നു​വ​ല്ലോ. 1888- ല്‍ ​ശി​വ​രാ​ത്രി​നാ​ളി​ല്‍ അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യി​ലൂ​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തു ത​ന്നെ സ​ര്‍വ്വ​രും ഒ​രു കു​ല​ത്തി​ല്‍പ്പെ​ട്ട​വ​രാ​ണെ​ന്നു​ള്ള​താ​യി​രു​ന്നു. ആ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ല​യ​ടി​ക​ള്‍ കൊ​ണ്ടു മു​ഖ​രി​ത​മാ​യ നാ​ടു പി​ന്നീ​ട് മു​ന്നേ​റ്റ​ത്തി​ന്‍റെ കാ​ഹ​ള​മാ​ണ് മു​ഴ​ക്കി​യ​ത്.
വി​ദ്യാ​ഭ്യാ​സം നേ​ടാ​നാ​യാ​ല്‍ ഒ​രു​വ​ന്‍റെ ജീ​വി​ത​സൗ​ഭാ​ഗ്യം രൂ​പ​പ്പെ​ടു​മെ​ന്നും അ​തു മ​റ്റു​ള്ള​വ​ര്‍ക്ക് മാ​തൃ​ക​യാ​കു​മെ​ന്നും ഗു​രു ക​ണ്ട​റി​ഞ്ഞു. അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യെ തു​ട​ര്‍ന്ന് അ​വി​ടെ വി​ദ്യാ​ല​യ​വും ആ​രം​ഭി​ച്ചു. സം​സ്കൃ​ത​പാ​ഠ​ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ഉ​ന്ന​ത​ത​ല​ത്തി​ല്‍ വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​തി​ല്‍ പു​രു​ഷ​ന്മാ​ര്‍ ത​ന്നെ അ​ധി​കം ഇ​ല്ലാ​തി​രു​ന്ന വേ​ള​യി​ല്‍ സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഗു​രു​ദേ​വ​ന്‍ ത ​ന്‍റെ പ്ര​വ​ര്‍ത്ത​നം ക​രു​പ്പി​ടി​പ്പി​ച്ചു. സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തെ​പ്പ​റ​റി ആ​ലോ​ചി​ക്കു​ക​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത കാ​ല​ത്താ​യി​രു​ന്നു ഗു​രു​വി​ന്‍റെ ഈ ​ഉ​ള്‍ക്കാ​ഴ്ച​യെ​ന്നു കാ​ണാം.
വി​ദ്യ നേ​ടു​ന്ന​വ​രി​ല്‍ ശു​ചി​ത്വ​ബോ​ധം താ​നെ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ലും അ​തി​നു ക​ഴി​യാ​ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ​വ​രി​ലും ഈ ​അ​വ​ബോ​ധം രൂ​ഢ​മൂ​ല​മാ​ക​ണ​മെ​ന്നു​ള​ള പ്ര​ഖ്യാ​പ​നം പി​ന്നാ​ലെ ഉ​ണ്ടാ​യി. അ​ടു​ക്ക​ള​യി​ല്‍ നി​ന്നും ശു​ചി​ത്വം രൂ​പ​പ്പെ​ട​ണ​മെ​ന്നും മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ല്പ്പു ശു​ചി​ത്വ​പൂ​ര്‍ണ്ണ​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ​യേ സാ​ധ്യ​മാ​കൂ എ​ന്നും പ​ഠി​പ്പി​ച്ചു ഗു​രു​ദേ​വ​ന്‍. മാ​ലി​ന്യ കേ​ര​ളം എ​ന്ന ദുഷ്പേര് മാറണമെങ്കിൽ ഗു​രു​ദേ​വ​ന്‍ ശു​ചി​ത്വ​ത്തി​നു ന​ല്കി​യ പ്രാ​ധാ​ന്യം ഏ​റ്റെ​ടു​ക്കു​വാ​ന്‍ ഏ​വ​രും സ​ന്ന​ദ്ധ​രാ​കണം.
ഈ​ശ്വ​ര​ഭ​ക്തി നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ് ഗു​രു​ദേ​വ​ന്‍ ഉ​പ​ദേ​ശി​ച്ച​ത്. ആ​രോ​ഗ്യ​മു​ള​ള മ​ന​സ്സി​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു ഈ​ശ്വ​ര​ചി​ന്ത​യും ഭ​ക്ത്യാ​ധി​ഷ്ഠി​ത ജീ​വി​ത​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്.. മാ​ലി​ന്യം ക​ല​രാ​ത്ത മാ​ന​സി​കാ​വ​സ്ഥ പാ​ക​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​പ​ട്യ​മി​ല്ലാ​ത്ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലൂ​ടെ ക​ഴി​യും. അ​നു​ഷ്ഠാ​ന​ങ്ങ​ള്‍ ക​മ്പോ​ള​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യാ​ല്‍ സ​മൂ​ഹ​ത്തി​നു ഗു​ണ​ത്തെ​ക്കാ​ളേ​റെ ദോ​ഷ​മാ​കും ഭ​വി​ക്കു​ക. ഈ​ശ്വ​ര​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്നു മ​നു​ഷ്യ​രെ മ​തി​ല്‍ക്കെ​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ ത​ള​ച്ചി​ടു​ന്ന സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ക്കു ഗു​രു​ദേ​വ​ദ​ര്‍ശ​നം താ​ക്കീ​തു ന​ല്കി​യി​ട്ടു​ണ്ട്.
ഈ​ശ്വ​ര​ന്‍ തു​റ​ന്നു​വെ​ച്ച ഈ ​ദാ​ര്‍ശ​നി​ക സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ ലോ​ക​ത്ത് ഒ​രു സ​മൂ​ഹ​ത്തി​നും ജ​ന​ത​യ്ക്കും ഉ​ത്കൃ​ഷ്ട​മാ​യൊ​രു ജീ​വി​താ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കു​ക​യി​ല്ല. അ​തി​ലേ​ക്കു നയിക്കുകയാണ് ശിവഗിരി തീർഥാടനത്തിന്‍റെ ലക്ഷ്യം. ഈ ലോകം തന്നെ ഗുരുദേവനിലേക്ക് മടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഗുരുദേവനിലേക്ക് മടങ്ങാം. ലോക ക്ഷേമത്തിനായി.