FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Life-style

സൗ​ന്ദ​ര്യ​ത്തി​ലേ​ക്കു​ള്ള നാട്ടുവഴികൾ

Monday, Jan 2, 2017,8:32 IST By Anjaly A A A

മു​ഖം മ​ന​സ്സി​ന്‍റെ ക​ണ്ണാ​ടി​യാ​ണെ​ന്ന് പ​റ​യാ​റി​ല്ലേ? മ​ന​സ്സി​ലെ വി​ഷ​മ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും മു​ഖ​ത്ത് തെ​ളി​യു​മെ​ന്ന് സാ​രം. ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും മ​ന​സ്സു​മു​ണ്ടെ​ങ്കി​ല്‍ ച​ര്‍മ​ത്തി​ലും ആ ​ദീ​പ്തി തെ​ളി​യും. മ​ന​സ്സ്, ആ​ഹാ​രം, പ്ര​വൃ​ത്തി ഇ​വ മൂ​ന്നും ശു​ദ്ധീ​ക​രി​ച്ചാ​ല്‍ ച​ര്‍മ​ത്തി​ല്‍ അ​തൊ​ക്കെ അ​പ്പാ​ടെ തെ​ളി​യു​മെ​ന്നാ​ണ് ആ​യു​ര്‍വേ​ദം പ​റ‍യു​ന്ന​ത്.
മ​ധു​രം, പു​ളി, എ​രി​വ് എ​ന്നി​വ മി​ത​മാ​യി ക​ഴി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. എ​രി​വ് അ​ധി​കം ക​ഴി​ക്കു​ന്ന​ത് ദേ​ഹം ക​റു​ക്കു​ന്ന​തി​നും മ​ല​ബ​ന്ധ​ത്തി​നും ത്വ​ക്ക് വ​ര​ണ്ടു​ണ​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​കും. ക​ഴു​ത്ത്, മു​ഖം, കൈ​വി​ര​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​റു​ത്ത​നി​റ​മു​ണ്ടാ​കാ​ന്‍ കൊ​ഴു​പ്പ് കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ എ​ണ്ണ​യി​ല്‍ വ​റു​ത്ത ആ​ഹാ​രം, കൊ​ഴു​പ്പു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. മോ​ര് ഉ​പ​യോ​ഗി​ക്കാം. തൈ​ര് ഉ​പേ​ക്ഷി​ക്ക​ണം. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നാ​യി ഭ​ക്ഷ​ണം ക്ര​മാ​തീ​ത​മാ​യി കു​റ​ച്ചാ​ലും ച​ര്‍മ​ത്തി​നാ​ണ് പ്ര​ശ്‌​നം. ച​ര്‍മം ചു​ളി​യും. ഭ​ക്ഷ​ണം കൂ​ടി​യാ​ല്‍ ച​ര്‍മം തൂ​ങ്ങി​പ്പോ​കും. ഇ​ല​ക്ക​റി​ക​ള്‍, പാ​ല്‍, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, പ​ഴ​ച്ചാ​റു​ക​ള്‍ എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ര​ക്ത​വ​ര്‍ധ​ന​വി​ന് മാ​ത്ര​മ​ല്ല ച​ര്‍മം മി​നു​സ​മു​ള്ള​താ​കാ​നും സ​ഹാ​യി​ക്കും. വ​ര​ണ്ട ച​ര്‍മ​മു​ള്ള​വ​ര്‍ പാ​ല്‍, വെ​ണ്ണ, നെ​യ്യ് എ​ന്നി​വ മി​ത​മാ​യ അ​ള​വി​ല്‍ ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണം. കു​ടി​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നു​മു​ള്ള വെ​ള്ളം ന​ല്ല​ത​ല്ലെ​ങ്കി​ല്‍ ച​ര്‍മം ചൊ​റി​ഞ്ഞു പൊ​ട്ടാ​ന്‍ കാ​ര​ണ​മാ​കും. ഉ​റ​ക്ക​ക്കു​റ​വ്, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ എ​ന്നി​വ​യൊ​ക്കെ മു​ഖ​ച​ര്‍മം വ​ര​ണ്ട​താ​ക്കും.

ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ന്
നി​ത്യ​വു​മു​ള്ള എ​ണ്ണ​തേ​പ്പ് തൊ​ലി​യി​ല്‍ ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. എ​ണ്ണ തേ​ച്ചു​ള്ള വ്യാ​യാ​മം ച​ര്‍മ​ത്തി​ന് മാ​ര്‍ദ​വ​വും തി​ള​ക്ക​വും രോ​മ​കൂ​പ​ങ്ങ​ള്‍ക്ക് വി​കാ​സ​വും ഉ​ണ്ടാ​ക്കും. ശ​രി​യാ​യ ആ​ഹാ​രം, ഉ​റ​ക്കം, വ്യാ​യാ​മം, ശു​ചി​ത്വം ഇ​വ​യും ച​ര്‍മ​സൗ​ന്ദ​ര്യ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്. ഏ​ലാ​ദി തൈ​ലം, ബ​ലാ​ശ്വ​ഗ​ന്ധാ​ദി​തൈ​ലം, ധാ​ന്വ​ന്ത​രം കു​ഴ​മ്പ്, സ​ഹ​ച​രാ​ദി കു​ഴ​മ്പ്, സ​ഹ​ച​രാ​ദി തൈ​ലം (വ​ലു​ത്) മു​ത​ലാ​യ​വ ശ​രീ​ര​ത്തി​ല്‍ തേ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാം. ദി​വ​സ​വും എ​ണ്ണ തേ​ച്ചു​കു​ളി​ച്ചാ​ല്‍ ജ​ര ഉ​ണ്ടാ​കി​ല്ല. ക്ഷീ​ണം, വാ​തം എ​ന്നീ രോ​ഗ​ങ്ങ​ളെ അ​ക​റ്റു​ക​യും ചെ​യ്യും. ക​ണ്ണി​ന് ന​ല്ല കാ​ഴ്ച​ശ​ക്തി ഉ​ണ്ടാ​കും. ശ​രീ​ര​ത്തി​ന് പു​ഷ്ടി​യും ഉ​റ​ക്ക​വും ആ​യു​സ്സും ഉ​ണ്ടാ​കും. വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങാ​പ്പാ​ല്‍, വെ​ന്ത വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യും തേ​ച്ചു​കു​ളി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാം. തേ​ങ്ങാ​പ്പാ​ല്‍ പി​ഴി​ഞ്ഞി​ട്ട് അ​തി​ല്‍ പ​ച്ച​മ​ഞ്ഞ​ള്‍ ച​ത​ച്ച​തി​ന്‍റെ നീ​ര് ചേ​ര്‍ത്ത് ദേ​ഹ​ത്തും മു​ഖ​ത്തും പു​ര​ട്ടു​ന്ന​ത് നി​റം കി​ട്ടാ​ന്‍ സ​ഹാ​യി​ക്കും. വെ​ളി​ച്ചെ​ണ്ണ​യി​ല്‍ പ​ച്ച​മ​ഞ്ഞ​ളും പ​ച്ചോ​റ്റി​യു​ടെ തൊ​ലി​യും ചേ​ര്‍ത്ത് കാ​ച്ചി​യ​ത് ദേ​ഹ​ത്ത് പു​ര​ട്ടാ​ന്‍ ന​ല്ല​താ​ണ്. നീ​ലി​ഭൃം​ഗാ​ദി തൈ​ലം, നീ​ലി​ഭൃം​ഗാ​ദി കേ​ര​തൈ​ലം, ചെ​മ്പ​ര​ത്യാ​ദി കേ​രം, പാ​മാ​ന്ത​ക​തൈ​ലം, ക​യ്യ​ന്യാ​ദി തൈ​ലം, ക​യ്യ​ന്യാ​ദി കേ​ര​തൈ​ലം, കു​ന്ത​ള​കാ​ന്തി മു​ത​ലാ​യ എ​ണ്ണ​ക​ള്‍ മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. കു​ളി​ക്കു​മ്പോ​ള്‍ ദേ​ഹം ക​ഴു​കു​ന്ന​തി​ന് ചൂ​ടു​വെ​ള്ള​മാ​ണ് ന​ല്ല​ത്. ഇ​ത് ത്വ​ക്കി​ലേ​ക്കു​ള്ള ര​ക്ത​സ​ഞ്ചാ​രം കൂ​ട്ടും. ത​ല​ക​ഴു​കാ​ന്‍ ചൂ​ടു​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ക​ണ്ണു​ക​ള്‍ക്കും ത​ല​മു​ടി​ക്കും ദോ​ഷ​മു​ണ്ടാ​കാം. കു​ളി​ക്കു​മ്പോ​ള്‍ മെ​ഴു​ക്കി​ള​ക്കാ​ന്‍ ചെ​റു​പ​യ​റ് പൊ​ടി, നെ​ല്ലി​ക്കാ​പ്പൊ​ടി മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കാം. ത​ല​യി​ല്‍ സോ​പ്പ്, ഷാം​പൂ ഇ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്.

മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന്
സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ല്‍ മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ണ്ട്. മ​ഞ്ഞ​ള്‍ മു​ഖ​സൗ​ന്ദ​ര്യം കൂ​ട്ടു​ന്ന​തി​നു​ള്ള ഒ​രൗ​ഷ​ധ​മാ​ണ്. പ​ച്ച​മ​ഞ്ഞ​ള്‍ നേ​ര്‍മ​യാ​യി അ​ര​ച്ച് മു​ഖ​ത്ത് ലേ​പ​നം ചെ​യ്യു​ന്ന​ത് മു​ഖ​കാ​ന്തി കൂ​ട്ടു​ന്ന​തി​നും മു​ഖ​ക്കു​രു കു​റ​യ്ക്കു​ന്ന​തി​നും ന​ല്ല​താ​ണ്. അ​മൃ​ത്, ക​റു​ക, മ​ഞ്ഞ​ള്‍, എ​ള്ള്, ക​ടു​ക്ക​ത്തോ​ട് ഇ​വ സ​മം പാ​ലി​ല്‍ വേ​വി​ച്ച് വ​റ്റി​ച്ച​ര​ച്ച് മു​ഖ​ത്ത് ലേ​പ​നം ചെ​യ്താ​ലും മു​ഖ​ക്കു​രു ഇ​ല്ലാ​താ​വും. മു​ഖ​ത്തി​ന്‍റെ നി​റ​വും കാ​ന്തി​യും വ​ര്‍ധി​ക്കും. മ​ഞ്ഞ​ള്‍ അ​ര​ച്ച് അ​ല്പം ഉ​പ്പും ചേ​ര്‍ത്ത് മു​ഖ​ത്ത് പു​ര​ട്ടി​യാ​ല്‍ മു​ഖ​ത്തെ അ​നാ​വ​ശ്യ​രോ​മ​ങ്ങ​ള്‍ ഇ​ല്ലാ​താ​വും. ഇ​ത് കു​റേ​നാ​ള്‍ തു​ട​ര്‍ച്ച​യാ​യി ഉ​പ​യോ​ഗി​ക്ക​ണം. ഏ​ലാ​ദി​ചൂ​ര്‍ണം, നിം​ബാ​ഹ​രി​ദ്രാ​ദി ചൂ​ര്‍ണം ഇ​വ പാ​ലി​ല്‍ ചേ​ര്‍ത്ത് ലേ​പ​നം ചെ​യ്യു​ന്ന​ത് മു​ഖ​ത്തി​ന്‍റെ നി​റം കൂ​ട്ടും. നാ​ല്പാ​മ​രാ​ദി​തൈ​ലം, കു​ങ്കു​മാ​ദി തൈ​ലം ഇ​വ​യും മു​ഖ​ത്തി​ന്‍റെ കാ​ന്തി​കൂ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. നീ​ര്‍മാ​ത​ള​ത്തൊ​ലി പാ​ലി​ല​ര​ച്ച് മു​ഖ​ത്ത് ലേ​പ​നം ചെ​യ്യു​ന്ന​ത് ക​രി​മു​ഖം ഇ​ല്ലാ​താ​ക്കും. കു​ങ്കു​മാ​ദി തൈ​ലം മു​ഖ​കാ​ന്തി വ​ര്‍ധി​പ്പി​ക്കു​ന്ന മ​റ്റൊ​രു ഔ​ഷ​ധ​മാ​ണ്.

ചു​ണ്ടിന്‍റെയും കാ​ലു​ക​ളു​ടെ​യും ഭം​ഗി​യ്ക്ക്
ചു​ണ്ടി​ന്‍റെ നി​റം വ​ര്‍ധി​പ്പി​ക്കാ​ന്‍ പൂ​വ​ര​ശ്ശി​ന്‍റെ ത​ളി​രി​ല​യും കു​ങ്കു​മ​പ്പൂ​വും അ​ര​ച്ചി​ടു​ക. എ​രു​മ​പ്പാ​ലി​ല്‍നി​ന്ന് ത​യ്യാ​റാ​ക്കു​ന്ന വെ​ണ്ണ​യി​ല്‍ വേ​ണം ഈ ​കൂ​ട്ട് ത​യ്യാ​റാ​ക്കാ​ന്‍. കാ​ല്‍ വി​ണ്ടു​കീ​റു​ന്ന​വ​ര്‍ ഉ​പ്പും മ​ഞ്ഞ​ളു​മി​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ല്‍ കാ​ല്‍ ക​ഴു​കി വൃ​ത്തി​യാ​യി തു​ട​യ്ക്ക​ണം. വെ​ണ്ണ പു​ര​ട്ടു​ന്ന​തും ന​ന്ന്. വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ മ​ഹാ​തി​ക്ത​ഘൃ​തം, ഗു​ല്‍ഗു​ലു​തി​ക്ത​ഘൃ​തം, ശ​ത​തൗ​ദ​ഘൃ​തം, ജീ​വ​ന്ത്യാ​ദി​യ​മ​കം എ​ന്നി​വ​യൊ​ക്കെ കാ​ലി​ല്‍ പു​ര​ട്ടാം. കു​ഴി​ന​ഖ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് വൃ​ത്തി​യി​ല്ലാ​യ്മ​യാ​ണ്. ന​ഖ​ത്തി​നു ചു​റ്റു​മു​ള്ള ഭാ​ഗം എ​പ്പോ​ഴും ക​ഴു​കി അ​ഴു​ക്ക് നീ​ക്കം ചെ​യ്താ​ല്‍ കു​ഴി​ന​ഖം ഉ​ണ്ടാ​കി​ല്ല. ഉ​പ്പും മ​ഞ്ഞ​ളും ആ​ര്യ​വേ​പ്പി​ല​യും ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ല്‍കാ​ല്‍ മു​ക്കി​വെ​ച്ചാ​ല്‍ കു​ഴി​ന​ഖ​ത്തി​ന് ആ​ശ്വാ​സം കി​ട്ടും. കൊ​തു​ക് പോ​ലെ​യു​ള്ള ജീ​വി​ക​ള്‍ ക​ടി​ച്ചു​ണ്ടാ​കു​ന്ന പാ​ടു​ക​ള്‍ പ​ല​പ്പോ​ഴും ചൊ​റി​യാ​കു​ന്ന​ത് പ​തി​വാ​ണ്. ച​ന്ദ​നം, രാ​മ​ച്ചം, ആ​ര്യ​വേ​പ്പി​ല, പ​ച്ച​മ​ഞ്ഞ​ള്‍ എ​ന്നി​വ അ​ര​ച്ചു​തേ​ക്കു​ന്ന​ത് ഇ​ത്ത​രം പാ​ടു​ക​ള്‍ മാ​യ്ക്കും.

ദ​ന്ത​സം​ര​ക്ഷ​ണ​ത്തി​ന്
വാ​യ്‌​നാ​റ്റ​വും ഒ​രു സൗ​ന്ദ​ര്യ​പ്ര​ശ്‌​ന​മാ​ണ്. ദ​ഹ​ന​പ​ര​മാ​യ ത​ക​രാ​റു​ക​ള്‍ കൊ​ണ്ടും വാ​യി​ല്‍ കൂ​ടി ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടും വാ​യ്‌​നാ​റ്റ​മു​ണ്ടാ​വും. ദ​ന്ത​സം​ര​ക്ഷ​ണ​ത്തി​നാ​യി ദ​ശ​ന​കാ​ന്തി, ഹ​ഠാ​ദി മു​ത​ലാ​യ ചൂ​ര്‍ണ​ങ്ങ​ള്‍ പ​ല്ലു​തേ​ക്കു​ന്ന​തി​നും വ​ലി​യ അ​രി​മേ​ദ​സ്‌​തൈ​ലം ക​വി​ള്‍കൊ​ള്ളു​ന്ന​തി​നും (വാ​യി​ല്‍ നി​റ​ച്ച് പി​ടി​ച്ച് തു​പ്പു​ക) പ​ല്ലു​ക​ളി​ലും മോ​ണ​ക​ളി​ലും തേ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം. ക​ണ്‍പു​രി​ക​ങ്ങ​ളി​ല്‍ ആ​വ​ണ​ക്കെ​ണ്ണ പു​ര​ട്ടു​ന്ന​ത് പു​രി​ക​ങ്ങ​ളു​ടെ ഭം​ഗി വ​ര്‍ധി​പ്പി​ക്കും. കൂ​ടു​ത​ല്‍ ഉ​റ​ക്ക​മൊ​ഴി​ക്കു​ക, തു​ട​ര്‍ച്ച​യാ​യി വാ​യി​ക്കു​ക, തു​ന്നു​ക, കം​പ്യൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ക്കു​ക മു​ത​ലാ​യ​വ ക​ണ്ണു​ക​ള്‍ക്ക് താ​ഴെ ക​റു​ത്ത പാ​ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും. നേ​ത്രാ​മൃ​തം, ഇ​ള​നീ​ര്‍കു​ഴ​മ്പ്, ക​ര്‍പ്പൂ​രാ​ദി കു​ഴ​മ്പ്, കാ​ച​യാ​പ​നം, ന​യ​നാ​മൃ​തം മു​ത​ലാ​യ മ​രു​ന്നു​ക​ള്‍ നേ​ത്ര​ഭം​ഗി കൂ​ട്ടു​ന്ന​തി​നും കാ​ഴ്ച വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും ന​ല്ല​താ​ണ്.