FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Articles

മ​ണി​യാ​ശാ​നും കി​ട്ടി, ഒ​രു മ​ണി..!

Tuesday, Jan 3, 2017,10:14 IST By സി പി രാജശേഖരൻ A A A

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ നാ​വു​ദോ​ഷം പു​തി​യ കാ​ര്യ​മ​ല്ല. ഇ​വി​ടെ എ​ത്ര​യോ പേ​ർ​ക്കു നാ​വു ദോ​ഷം സം​ഭ​വി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷ അ​നു​വി​ച്ച​വ​ർ ര​ണ്ടു പേ​ർ മാ​ത്രം. ഒ​ന്ന് ആ​ർ. ബാ​ല​കൃ​ഷ്ണ പി​ള്ള. ര​ണ്ട്. എം.​എം. മ​ണി. കെ. ​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കെ, വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന പി​ള്ള​സാ​ർ എ​റ​ണാ​കു​ള​ത്തു ന​ട​ത്തി​യ പ​ഞ്ചാ​ബ് മോ​ഡ​ൽ പ്ര​സം​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വി​ന​യാ​യ​ത്. നി​ർ​ദോ​ഷ​മാ​യ ഒ​രു ക​മ​ന്‍റ് എ​ന്ന​തി​ൽ​ക്ക​വി​ഞ്ഞ് അ​ന്ന​ത്തെ പ്ര​സം​ഗ​ത്തി​ൽ ഒ​ര​പ​ക​ട​വു​മി​ല്ലാ​യി​രു​ന്നു.
എ​ന്നാ​ൽ, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ പാ​ര​ക​ളും യൂ​ത്ത് കോ​ൺ​ഗ്ര​സി​ലെ ചോ​ര​ത്തി​ള​പ്പും പ്ര​തി​പ​ക്ഷ​ത്തി​നു കി​ട്ടി​യ വ​ടി​യു​മൊ​ക്കെ​യാ​യ​പ്പോ​ൾ പി​ള്ള​യ്ക്കു മ​ന്ത്രി സ്ഥാ​നം ന​ഷ്ട​മാ​യി.
ഷേ​ക്സ്പീ​ര​യ​ൻ നാ​ട​ക​ങ്ങ​ളി​ലെ നി​ഗൂ​ഢ​ത​ക​ളെ​പ്പോ​ലെ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ലി​യ നി​ഗൂ​ഢ​ത​ക​ളും വ​ൻ മാ​റ്റ​ങ്ങ​ളു​മൊ​ക്കെ ക്ഷ​ണി​ച്ചു വ​രു​ത്തി​യ​താ​ണ് പി​ള്ള​സാ​റി​ന്‍റെ അ​ന്ന​ത്തെ വി​വാ​ദ പ്ര​സം​ഗം. അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​മി​ങ്ങ​നെ. 1982-87 കാ​ല​ഘ​ട്ടം. അ​ടി​യ​ന്തി​രാ​വ​സ്ഥ​യ്ക്കു ശേ​ഷ​മു​ണ്ടാ​യ തി​രി​ച്ച​ടി​ക​ളെ​ല്ലാം പി​ന്നി​ട്ട് ക​രു​ണാ​ക​ര​ൻ ഉ​ഗ്ര​പ്ര​താ​പി​യാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. കൈ​വി​ട്ടു പോ​യ കോ​ൺ​ഗ്ര​സ്- എ, ​കേ​ര​ള കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളെ​ല്ലാം ക​രു​ണാ​ക​ര​നൊ​പ്പം. സം​യു​ക്ത കേ​ര​ള കോ​ൺ​ഗ്ര​സി​ലാ‍യി​രു​ന്നു പി​ള്ള​യും കെ.​എം. മാ​ണി​യും. ക​രു​ണാ​ക​ര​നു കൂ​ടു​ത​ൽ പ​ഥ്യം പി​ള്ള‍യോ​ട്.
ഏ​താ​യാ​ലും എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​ന​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്നു. പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ. ഇ​ന്ദി​രാ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ, കേ​ര​ള​ത്തി​ന് ഒ​രു റെ​യ്ൽ​വേ കോ​ച്ച് ഫാ​ക്റ്റ​റി അ​നു​വ​ദി​ച്ചു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​ർ അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ രാ​ജീ​വ് ഗാ​ന്ധി പ​ക്ഷേ, കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച കോ​ച്ച് ഫാ​ക്റ്റ​റി പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല‍യി​ലേ​ക്കു മാ​റ്റി. വ​ള​രെ വേ​ഗ​ത്തി​ൽ അ​ത​വി​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യും ചെ​യ്തു.
ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പി​ള്ള​സാ​ർ, ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്രം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച കോ​ച്ച് ഫാ​ക്റ്റ​റി ക​പൂ​ർ​ത്ത​ല​യി​ലേ​ക്കു മാ​റ്റി​യ​തി​നെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ച്ചു. ഭീ​ക​ര​വാ​ദ​വും അ​ക്ര​മ​വും ക​ണ്ടു ഭ​യ​ന്നി​ട്ടാ​ണോ അ​ങ്ങ​നെ ചെ​യ്ത​തെ​ന്നു ചോ​ദി​ച്ച അ​ദ്ദേ​ഹം ഒ​ന്നു കൂ​ടി സൂ​ചി​പ്പി​ച്ചു. പ​ഞ്ചാ​ബി​ൽ ചെ​യ്ത​തു പോ​ലെ ഭീ​ക​ര​വാ​ദം ന​ട​ത്തി​യാ​ലേ ന​മ്മ​ൾ​ക്കും കോ​ച്ച് ഫാ​ക്റ്റ​റി അ​നു​വ​ദി​ക്കു​ക​യു​ള്ളു എ​ങ്കി​ൽ അ​തി​നും ത​യാ​ർ എ​ന്നാ​യി​രു​ന്നു പി​ള്ള​യു​ടെ ക​മ​ന്‍റ്. പ​ക്ഷേ, ഒ​ന്നു കൂ​ടി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ര്യാ​ദ​യും രാ​ഷ്‌​ട്രീ​യ പ​ക്വ​ത​യും അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു.
എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം വാ​ർ​ത്ത പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ഒ​രു പ​ത്ര​ത്തി​ൽ മാ​ത്രം അ​വ​സാ​നം പ​റ​ഞ്ഞ വാ​ച​കം അ​ച്ച​ടി​ച്ചു വ​ന്നി​ല്ല. ആ ​വാ​ച​കം ഒ​ഴി​വാ​ക്കി അ​വ​ര​ത് സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​യി വ്യാ​ഖ്യാ​നി​ച്ചു. ഓ​ർ​ക്ക​ണം. വേ​റൊ​രു പ​ത്ര​വും അ​ങ്ങ​നെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തു​മി​ല്ല. ചാ​ന​ലു​ക​ൾ ഇ​ല്ലാ​താ​രു​ന്ന അ​ക്കാ​ല​ത്ത്, റീ​വൈ​ൻ​ഡ് ചെ​യ്തു കേ​ൾ​ക്കാ​ൻ സൗ​ക​ര്യ​വു​മി​ല്ലാ​യി​രു​ന്നു. ഏ​താ​യാ​ലും സം​ഭ​വം കോ​ട​തി​യി​ലെ​ത്തി. ആ​ദ്യം വി​ധി പ​റ​ഞ്ഞ സി​ങ്കി​ൾ ബെ​ഞ്ച് പ്ര​സം​ഗ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ക​ണ്ടെ​ത്തി, പി​ള്ള രാ​ജി വ​യ്ക്ക​ണ​മെ​ന്നു നി​രീ​ക്ഷി​ച്ചു. വി​ധി അം​ഗീ​ക​രി​ച്ചു പി​ള്ള രാ​ജി വ​ച്ചു. നാ​വു ദോ​ഷ​ത്തി​ന്‍റെ പേ​രി​ലു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​ട​തി വി​ധി​യും രാ​ജി​യും.
പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്പീ​ലി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സ് ചെ​ല​വു സ​ഹി​തം ത​ള്ളി. സു​പ്രീം കോ​ട​തി​യും ഈ ​വി​ധി ശ​രി​വ​ച്ച​തോ​ടെ പി​ള്ള​സാ​ർ മ​ന്ത്രി​സ​ഭ​യി​ൽ തി​രി​ച്ചെ​ത്തി.
പി​ള്ള​യ്ക്കെ​തി​രേ ച​ര​ടു വ​ലി​ച്ച​തു അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്ന​ത് ഒ​രു വൈ​ചി​ത്ര്യം. അ​തി​ന്‍റെ പേ​രി​ൽ കെ.​എം. മാ​ണി​ക്കു ധ​ന​മ​ന്ത്രി സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടെ​ന്ന​തു വേ​റൊ​രു കാ​ര്യം. പി​ള്ള​യെ പു​റ​ത്താ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ജാ​ഥ ന​യി​ച്ച ജി. ​കാ​ർ​ത്തി​കേ​യ​നു പ​കു​തി വ​ഴി​ക്കു വ​ച്ചു യാ​ത്ര ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തു മ​റ്റൊ​രു കാ​ര്യം. പി​ള്ള​യ്ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ ഡി​വൈ​എ​ഫ്ഐ പി​ന്നീ​ടൊ​രി​ക്ക​ൽ, കോ​ച്ച് ഫാ​ക്റ്റ​റി എ​വി​ടെ​പ്പോ​യി, പി​ള്ള പ​റ​ഞ്ഞ​തു ശ​രി​യ​ല്ലേ എ​ന്നു മ​റു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തു മ​റ്റൊ​രു മ​ഹാ​കാ​ര്യം.
ഇ​നി​യാ​ണു മ​ണി​യാ​ശാ​ന്‍റെ നാ​വു​ദോ​ഷ​ത്തെ​പ്പ​റ്റി അ​റി​യേ​ണ്ട​ത്. അ​ഞ്ചേ​രി ബേ​ബി എ​ന്ന ഐ​എ​ൻ​ടി​യു​സി നേ​താ​വ് ഇ​ടു​ക്കി ജി​ല്ല​യി​ൽ വ​ച്ചു കൊ​ല്ല​പ്പെ​ടു​മ്പോ​ൾ ആ​ശാ​നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും. ഇ​വ​രാ​രും നേ​രി​ട്ട് ഇ​ട​പെ​ട്ടോ, അ​റി​ഞ്ഞോ ആ​യി​രു​ന്നി​ല്ല ബേ​ബി​യെ വ​ധി​ച്ച​തെ​ന്നു പ​റ​യു​ന്ന​ത് ഇ​ടു​ക്കി മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്. പ​ക്ഷേ, പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മ​ണി​യും കൂ​ട്ട​രും ശ​രി​ക്കും ശ്ര​മി​ച്ചു. അ​ന്നും ക​രു​ണാ​ക​ര​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ആ​ഭ്യ​ന്ത​രം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തു വ​യ​ലാ​ർ ര​വി​യും.
ഈ ​നേ​താ​ക്ക​ളെ താ​ൻ നേ​രി​ട്ടു ക​ണ്ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്നും അ​വ​ർ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​യി​രു​ന്നി​ല്ല സ്വീ​ക​രി​ച്ച​തെ​ന്നും അ​ടു​ത്തി​ടെ റോ​യി കെ. ​പൗ​ലോ​സ് സ​മ്മ​തി​ച്ച​താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ, നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് താ​ൻ ബ​ഹി​ഷ്ക​രി​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞു. ഇ​തെ​ല്ലാം വ​ച്ചു നോ​ക്കു​മ്പോ​ൾ, അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ൽ മ​ണി​യാ​ശാ​ൻ കു​ഴ​പ്പ​ക്കാ​ര​നേ​യ​ല്ല.
പ​ക്ഷേ, പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല​ല്ലോ. ആ​ശാ​ൻ മ​ന്ത്രി​യാ​യ​പ്പോ​ൾ‌ ആ​രൊ​ക്കെ​യോ ചേ​ർ​ന്നു കേ​സ് കു​ത്തി​പ്പൊ​ക്കി കോ​ട​തി​യി​ലെ​ത്തി​ച്ചു. വി​ധി എ​തി​ര​മാ​യി. പ​ണി പാ​ളി​യെ​ന്നു ക​രു​തി​യ​താ​ണ്. പ​ഞ്ചാ​ബ് മോ​ഡ​ലി​ൽ‌ പി​ള്ള​യെ കു​ടു​ക്കി​യ അ​തേ മാ​തൃ​ക​യി​ലാ​ണ് ആ​ശാ​നും കെ​ണി വ​ച്ച​ത്. ആ​ദ്യം സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ. മ​ണി കു​റ്റ​ക്കാ​ര​നാ​ണെ​ന്നു പ​ഴ​യ രാ​ഷ്‌​ട്രീ​യ ഗു​രു​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വി​ധി​ച്ചു. വെ​റു​തേ വി​ധി​ച്ചെ​ന്നു മാ​ത്ര​മ​ല്ല, ആ​ശാ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന ധ്വ​നി​യും ന​ൽ​കി.
പി​ള്ള​യ്ക്കെ​തി​രേ, കാ​ർ​ത്തി​കേ​യ​നും യൂ​ത്ത് കോ​ൺ​ഗ്ര​സും എ​ടു​ത്ത ക​ടു​ത്ത നി​ല​പാ​ടു​പോ​ലെ​യാ​യി​രു​ന്നു, മ​ണി​ക്കെ​തി​രേ​യും അ​വ​ർ സ്വീ​ക​രി​ച്ച​ത്. പ​ക്ഷേ, പി​ള്ള​യ്ക്കു കി​ട്ടാ​തെ പോ​യ ഒ​രാ​നു​കൂ​ല്യം മ​ണി​ക്കു കി​ട്ടി. പ്ര​തി​പ​ക്ഷ​ത്തു നി​ന്ന്.
മ​ണി ആ​ശാ​നെ​തി​രേ തൊ​ടു​പു​ഴ​യി​ലെ പ്രാ​ദേ​ശി​ക കോ​ട​തി വി​ധി വ​ന്ന ദി​വ​സ​മാ​ണു കോ​ൺ​ഗ്ര​സി​ലെ കെ. ​മു​ര​ളീ​ധ​ര​നും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ത​മ്മി​ലു​ള്ള സ്മാ​ർ​ത്ത വി​ചാ​രം അ​ര​ങ്ങേ​റി​യ​തും കേ​ര​ളം നാ​ണി​ച്ചു മൂ​ക്കു പൊ​ത്തി​യ​തും. അ​തോ​ടെ മ​ണി​യാ​ശാ​ൻ ഒ​രു ക​ര​പ​റ്റി​യെ​ന്നു പ​റ​ഞ്ഞാ​ൽ മ​തി. വേ​റൊ​ര​ർ​ഥ​ത്തി​ൽ, മ​ണി​യു​ടെ മ​ണി മു​ഖം ര​ക്ഷി​ച്ച​തു സാ​ക്ഷാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ന്‍റെ കൈ​പി​ടി​ച്ചും.
അ​ന്നു കോ​ൺ​ഗ്ര​സി​ൽ അ​ടി മൂ​ത്തി​രു​ന്നി​ല്ലെ​ങ്കി​ൽ മ​ണി​യി​പ്പോ​ൾ ക​ട്ട​പ്പ​ന​യി​ലോ ക​രി​ങ്കു​ന്ന​ത്തോ മൂ​ന്നാ​റി​ലോ ഉ​ടു​മ്പോ​ഞ്ചോ​ല​യി​ലോ ആ​യി​പ്പോ​കു​മാ​യി​രു​ന്നു.