FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Articles

സ​ര​സ്വ​തി കു​ഞ്ഞു​കൃ​ഷ്ണ​ന്‍ അമ്പരപ്പിച്ച നേതൃപാടവം

Tuesday, Jan 3, 2017,10:52 IST By ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ A A A

പ​ത്ത​നം​തി​ട്ട: ആ​ർ​എ​സ്പി​യു​ടെ ത​ട്ട​ക​മാ​ണു കൊ​ല്ലം. ജി​ല്ല​യി​ലെ ഒ​ന്നാം പാ​ർ​ട്ടി​യാ​യി​ബേ​ബി ജോ​ണി​ന്‍റെ ആ​ർ​എ​സ്പി വി​രാ​ജി​ക്കു​ന്ന അ​ത്ത​ര​മൊ​രു കാ​ല​ത്താ​ണ് സ​ര​സ്വ​തി കു​ഞ്ഞു​കൃ​ഷ്ണ​നെ​ന്ന പ്രൗ​ഢ​യാ​യ അ​ഭി​ഭാ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​മേ​ൽ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1984ൽ. ​ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ ​വ​ർ​ഷം ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്. കൃ​ഷ്ണ​കു​മാ​റെ​ന്ന യു​വ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. സ​ര​സ്വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഉ​ശി​രു​ള്ള പ്ര​വ​ർ​ത്ത​നം ഇ​ന്ദി​ര ഗാ​ന്ധി വ​ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ​ഹ​താ​പ​ത​രം​ഗ​വു​മെ​ല്ലാം ചേ​ർ​ന്ന​പ്പോ​ൾ കൃ​ഷ്ണ​കു​മാ​ർ അ​നാ​യാ​സം ജ​യി​ച്ചു​ക​യ​റി.
അ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. ആ ​വി​ജ​യ​ത്തെ സ​ഹ​താ​പ ത​രം​ഗ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം എ​ഴു​തേ​ണ്ട​തി​ല്ലെ​ന്നു തെ​ളി​യി​ച്ചു പി​ന്നീ​ടു തു​ട​ർ​ച്ചാ​യി ര​ണ്ടു​വ​ട്ടം മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ കൃ​ഷ്ണ​കു​മാ​ർ. അ​തി​ന് അ​ദ്ദേ​ഹ​ത്തി​ന് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​തു സ​ര​സ്വ​തി കു​ഞ്ഞു​കൃ​ഷ്ണ​നെ​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ഡി​സി​സി അ​ധ്യ​ക്ഷ​യു​ടെ സ്വാ​ർ​ഥ​ലേ​ശ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രി​ൽ ഗ്രൂ​പ്പു ഭേ​ദ​മ​ന്യേ അ​ത്ര​മാ​ത്രം സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യി​രു​ന്നു അ​വ​ർ.
മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷം മു​ൻ​പ് ഡി​സി​സി അ​ധ്യ​ക്ഷ​യാ​യി സ​ര​സ്വ​തി​യെ നി​യ​മി​ച്ച് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​പ്പോ​ൾ അ​മ്പ​ര​പ്പാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക്. അ​ച്ച​ടി​പ്പി​ശ​കാ​ണോ എ​ന്ന് സം​ശ​യി​ച്ചു വീ​ണ്ടും വീ​ണ്ടും വാ​യി​ച്ചു​നോ​ക്കി​യ​വ​രും വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു അ​ന്ന്. അ​ത്ത​ര​ക്കാ​രു​ടെ​യി​ട​യി​ൽ നി​ന്നാ​ണ് എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​യാ​യി മാ​റാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ച​ത്.
ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന അ​ഡ്വ. പി .​കു​ഞ്ഞു​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യാ​യ സ​ര​സ്വ​തി​ക്ക് രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​യ​മ​ബി​രു​ദ​ധാ​രി​യാ​യ അ​വ​ർ പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​വ​ര്‍ വെ​ള്ള​യി​ല്‍ പ​ച്ച ക​ര​യു​ള്ള സാ​രി​യി​ലേ​ക്കു മാ​റി​യ അ​വ​രു​ടെ നേ​തൃ​ശേ​ഷി തി​രി​ച്ച​റി​ഞ്ഞ പാ​ർ​ട്ടി പ​ക്ഷേ, അ​വ​രെ വീ​ട്ട​മ്മ​യാ​യി ഒ​തു​ക്കി നി​ർ​ത്താ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് ഭ​ര്‍ത്താ​വ് വ​ഹി​ച്ച തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗ​മെ​ന്ന ചു​മ​ത​ല​യി​ൽ സ​ര​സ്വ​തി​യു​ടെ തു​ട​ക്കം. ഭ​ര്‍ത്താ​വും തു​ട​ര്‍ന്ന് ഭാ​ര്യ​യും ബോ​ര്‍ഡ്‌ അം​ഗ​മാ​യ​ത് അ​പൂ​ര്‍വ​ത​യാ​യി മാ​റു​ക​യും ചെ​യ്തു.
1957ലും 65​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍നി​ന്നാ​ണ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍ വ​ക്കീ​ല്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
1960ല്‍ 208 ​വോ​ട്ടി​നാ​ണ് ബേ​ബി ജോ​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ര​സ്വ​തി​യു​ണ്ടാ​യി​രു​ന്നു. മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് സി.​എം. സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​വ​രു​ടെ നി​ര്‍ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്ന​ത്തെ കോ​ണ്‍ഗ്ര​സ് വി​മ​ന്‍സ് ഫ്ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​യി വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി വോ​ട്ട് തേ​ടി​യ​ത്. കൊ​ല്ല​ത്ത് കോ​ണ്‍ഗ്ര​സി​നു​വേ​ണ്ടി മ​ഹി​ള​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ന്‍ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​മാ​യി​രു​ന്നു.
ഫോ​ണൊ​ന്നു​മി​ല്ലാ​ത്ത കാ​ല​മാ​ണ്. സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നേ​രി​ട്ട് ചെ​ന്ന് പ​റ​ഞ്ഞു വേ​ണം യോ​ഗ​ത്തി​നൊ​ക്കെ സ്ത്രീ​ക​ളെ കൊ​ണ്ടു​വ​രാ​ന്‍. 1975ല്‍ ​ഭ​ര്‍ത്താ​വ് കു​ള​ങ്ങ​ര പി .​കു​ഞ്ഞു​കൃ​ഷ്ണ​ന്‍ മ​രി​ച്ച​പ്പോ​ൾ എം. ​സ്റ്റീ​ഫ​നും കെ. ​ക​രു​ണാ​ക​ര​നും നി​ര്‍ബ​ന്ധി​ച്ച് അ​വ​രെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗ​വും കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റു കു​ഞ്ഞു​കൃ​ഷ്ണ​ൻ. ഭ​ര്‍ത്താ​വ് മ​രി​ച്ച ഒ​ഴി​വി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ നി​യോ​ഗം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ അം​ഗ​മാ​യും അ​വ​ർ മാ​റി. 1974 മു​ത​ല്‍ 80 വ​രെ ആ​ദ്യ ടേം. ​ജി.​പി. മം​ഗ​ല​ത്ത് മ​ഠ​മാ​ണ് അ​ന്നു പ്ര​സി​ഡ​ന്‍റ്.
സ​ര​സ്വ​തി​യെ ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ വ​നി​ത​യെ ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ നി​യ​മി​ക്കു​ന്ന​ത് വി​വാ​ദ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ബോ​ർ​ഡി​ൽ അ​വ​രു​ടെ സേ​വ​നം ഏ​റെ പ്ര​ശം​സ​യും നേ​ടി.
പി​ന്നീ​ട് 1978ലെ ​കോ​ണ്‍ഗ്ര​സ് പി​ള​ര്‍പ്പി​നു​ശേ​ഷം ഐ ​വി​ഭാ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി. എ, ​ഐ ല​യ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ആ​ദ്യ വ​നി​താ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​യാ​യ​ത്. സി.​എം. സ്റ്റീ​ഫ​നെ​പ്പോ​ലു​ള്ള പ്ര​ഗ​ല്‍ഭ​രാ​യ നേ​താ​ക്ക​ള്‍ ഇ​രു​ന്ന ക​സേ​ര​യി​ല്‍ അ​ങ്ങ​നെ സ​ര​സ്വ​തി ക​ട​ന്നി​രു​ന്നു. 1978ലെ ​പി​ള​ര്‍പ്പി​നെ തു​ട​ര്‍ന്നു​ള്ള ത​ര്‍ക്ക​ത്തി​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന കൊ​ല്ലം ഡി​സി​സി ഓ​ഫി​സ് തു​റ​ന്ന​തും ആ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.
വ​ക്കം പു​രു​ഷോ​ത്ത​മ​ന്‍ ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ന​ട​ന്ന 1985ലെ ​ആ​റ്റി​ങ്ങ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് 85 മു​ത​ല്‍ 89 വ​രെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ലേ​ക്ക് ഒ​രു​വ​ട്ടം​കൂ​ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​എ​ന്‍ . ഭാ​സ്ക്ക​ര​ന്‍നാ​യ​ര്‍ അ​ന്ന് ബോ​ര്‍ഡ്‌ പ്ര​സി​ഡ​ന്‍റ്.​ര​ണ്ട് ത​വ​ണ അം​ഗ​മാ​യ മ​റ്റാ​രു​മി​ല്ല തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ . അ​തോ​ടെ സ​ജീ​വ രാ​ഷ്ട്രീ​യം വി​ട്ടു. അ​സു​ഖം വ​ന്ന​തോ​ടെ വി​ശ്ര​മ​ത്തി​ലാ​യി.