FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Articles

വി​ക്ക​റ്റ് പോ​യ ക്രി​ക്ക​റ്റ് ബോ​ർ​ഡ്

Wednesday, Jan 4, 2017,8:51 IST By സ​​ജീ​​ഷ് അ​​റ​​വ​​ങ്ക​​ര A A A

അ​​സാ​​ധാ​​ര​​ണ​​മാ​​യൊ​​രു ബാ​​റ്റി​​ങ് പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ബി​​സി​​സി​​ഐ​​യു​​ടേ​​ത്. ക​​വ​​ർ ഡ്രൈ​​വു​​ക​​ളും പു​​ൾ ഷോ​​ട്ടു​​ക​​ളും സ്ട്രെ​​യ്റ്റ് ഡ്രൈ​​വു​​ക​​ളു​​മൊ​​ക്കെ നി​​റ​​ഞ്ഞ ഒ​​രു അ​​ത്യു​​ഗ്ര​​ൻ പ്ര​​ക​​ട​​നം. ഇ​​ൻ​​സ്വി​​ങ്ങ​​റു​​ക​​ളും ബൗ​​ൺ​​സ​​റു​​ക​​ളും യോ​​ർ​​ക്ക​​റു​​ക​​ളു​​മൊ​​ക്കെ ഫ​​ല​​പ്ര​​ദ​​മാ​​യി നേ​​രി​​ട്ടു​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മ​​യം. ഇ​​തി​​നി​​ടെ​​യാ​​ണ്, ആ​​ർ.​​എം. ലോ​​ധ​​യു​​ടെ ഗൂ​​ഗ്ലി. അ​​ബ​​ദ്ധ​​ത്തി​​ൽ ബാ​​റ്റ് വ​​ച്ച​​പ്പോ​​ൾ പ​​ന്ത് ചെ​​ന്നു ക​​യ​​റി​​യ​​ത് സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് ടി.​​എ​​സ്. ഠാ​​ക്കൂ​​റി​​ന്‍റെ കൈ​​യി​​ൽ. ബി​​സി​​സി​​ഐ ഔ​​ട്ട്! സെ​​ഞ്ചു​​റി​​ക്ക് ഒ​​രു റ​​ൺ അ​​ക​​ലെ പു​​റ​​ത്താ​​യ ബാ​​റ്റ്സ്മാ​​ൻ​​മാ​​രെ​​പ്പോ​​ലെ ത​​ല​​ത്താ​​ഴ്ത്തി ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​റും സെ​​ക്ര​​ട്ട​​റി അ​​ജ​​യ് ഷി​​ർ​​ക്കെ​​യും പ​​വ​​ലി​​യ​​നി​​ലേ​​ക്ക് തി​​രി​​കെ ന​​ട​​ന്നു. പു​​തി​​യ കൂ​​ട്ടു​​ക്കെ​​ട്ട് തീ​​ർ​​ക്കു​​ന്ന​​ത് ആ​​രോ​​ക്കെ​​യാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഇ​​നി അ​​റി​​യേ​​ണ്ട​​ത്.

കൂ​​ട്ട​​ത്ത​​ക​​ർ​​ച്ച​​യു​​ടെ കാ​​ര​​ണം
2013ലെ ​​ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് സീ​​സ​​ണി​​ൽ ഉ​​യ​​ർ​​ന്ന വാ​​തു​​വ​​യ്പ്പ് വി​​വാ​​ദ​​മാ​​ണ് ബി​​സി​​സി​​യു​​ടെ കൂ​​ട്ട​​ത്ത​​ക​​ർ​​ച്ച​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. ബി​​സി​​സി​​ഐ ഭ​​ര​​ണം സു​​താ​​ര്യ​​മാ​​ണെ​​ന്നു തെ​​ളി​​യി​​ക്കാ​​ൻ മ​​ല​​യാ​​ളി താ​​ര​​വും രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ബൗ​​ള​​റു​​മാ​​യി​​രു​​ന്ന എ​​സ്. ശ്രീ​​ശാ​​ന്ത്, അ​​ജി​​ത് ചാ​​ന്ദി​​ല എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തു. സ്വ​​ന്തം പ​​ല്ലി​​ട കു​​ത്തി നാ​​റ്റി​​ച്ചു​​വെ​​ന്ന് പ​​റ​​ഞ്ഞാ​​ൽ മ​​തി​​യ​​ല്ലോ. അ​​ന്ന​​ത്തെ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ശ്രീ​​നി​​വാ​​സ​​നും മ​​രു​​മ​​ക​​ന്‍ ഗു​​രു​​നാ​​ഥ് മെ​​യ്യ​​പ്പ​​നും നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന ചെ​​ന്നൈ സൂ​​പ്പ​​ര്‍ കി​​ങ്സ് അ​​ട​​ക്ക​​മു​​ള്ള ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ ഉ​​ട​​മ​​ക​​ൾ വാ​​തു​​വ​​യ്പ്പി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി.
രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ മ​​റ്റു ചി​​ല താ​​ര​​ങ്ങ​​ൾ​​ക്കും പ​​ങ്കു​​ണ്ടെ​​ന്നു തെ​​ളി​​ഞ്ഞു. ര​​ണ്ടു ടീ​​മു​​ക​​ളെ​​യും ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്ക് പു​​റ​​ത്താ​​ക്കാ​​നും സു​​പ്രീം കോ​​ട​​തി വി​​ധി​​യു​​ണ്ടാ​​യി. ശ്രീ​​നി​​വാ​​സ​​നും മെ​​യ്യ​​പ്പ​​നും ചെ​​ന്നൈ സൂ​​പ്പ​​ര്‍ കി​​ങ്സും ബൗ​​ൺ​​സി വി​​ക്ക​​റ്റ് ക​​ണ്ട പ​​ഴ​​യ ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​​ൻ​​മാ​​രെ​​പ്പോ​​ലെ ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ വീ​​ണ​​പ്പോ​​ൾ സു​​പ്രീം കോ​​ട​​തി​​യാ​​ണ് ക്രി​​ക്ക​​റ്റി​​ന്‍റെ ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​നാ​​യി ആ​​ർ.​​എം. ലോ​​ധ ക​​മ്മി​​റ്റി​​യെ നി​​ശ്ച​​യി​​ച്ച​​ത്.
ലോ​​ധ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് ഇ​​നി എ​​ന്തു സം​​ഭ​​വി​​ക്കും
ഇ​​പ്പോ​​ൾ നാ​​ല് സം​​സ്ഥാ​​ന അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ മാ​​ത്ര​​മാ​​ണ് ലോ​​ധ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. രാ​​ജ​​സ്ഥാ​​ൻ, ത്രി​​പു​​ര, വി​​ദ​​ർ​​ഭ, ഹൈ​​ദ​​രാ​​ബാ​​ദ്. മ​​റ്റെ​​ല്ലാ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും ശു​​പാ​​ർ​​ശ​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​ണ് കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശം. കോ​​ട​​തി നി​​ർ​​ദേ​​ശ പ്ര​​കാ​​രം സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ് അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​റി​​ന്‍റെ സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​ത്. ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കാം. ഇ​​തേ നി​​യ​​മ​​ങ്ങ​​ൾ ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി​​ക്കും ബാ​​ധ​​കം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി അ​​മി​​താ​​ഭ് ചൗ​​ധ​​രി​​ക്കാ​​ണ് ഇ​​നി സെ​​ക്ര​​ട്ട​​റി​​യു​​ടെ ചു​​മ​​ത​​ല. ഇ​​വ​​ർ ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷം, ലോ​​ധ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​ങ്ങ​​ൽ പാ​​ലി​​ക്കാ​​ൻ ത​​ങ്ങ​​ൾ ത​​യാ​​റാ​​ണെ​​ന്ന് രേ​​ഖാ​​മൂ​​ലം എ​​ഴു​​തി​​ക്കൊ​​ടു​​ത്തെ​​ങ്കി​​ൽ മാ​​ത്ര​​മേ അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​നാ​​വൂ.
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​നെ എ​​ങ്ങ​​നെ ബാ​​ധി​​ക്കും
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ളെ ബാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. മ​​ത്സ​​ര​​ങ്ങ​​ൾ മു​​ട​​ക്ക​​മി​​ല്ലാ​​തെ ന​​ട​​ത്താം. കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ​​ക്കു ശേ​​ഷം മു​​ൻ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് ആ​​ർ.​​എം. ലോ​​ധ പ​​റ​​ഞ്ഞ​​ത് ഇ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു- സു​​പ്രീം കോ​​ട​​തി വി​​ധി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ വി​​ജ​​യ​​മാ​​ണെ​​ന്നാ​​ണ്. ക്രി​​ക്ക​​റ്റ് ഭ​​ര​​ണ​​ത​​ല​​പ്പ​​ത്ത് ആ​​ളു​​ക​​ൾ മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കും. എ​​ന്നാ​​ൽ, മ​​ത്സ​​ര​​ങ്ങ​​ൾ മു​​ൻ​​നി​​ശ്ചി​​യി​​ച്ച പ്ര​​കാ​​രം ന​​ട​​ക്കും.
ഒ​​ക്റ്റോ​​ബ​​റി​​ൽ സം​​സ്ഥാ​​ന ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന ഫ​​ണ്ട്, ലോ​​ധ ക​​മ്മി​​റ്റി ശു​​പാ​​ർ​​ശ​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തു വ​​രെ ത​​ട​​ഞ്ഞു​​വ​​യ്ക്കാ​​ൻ നേ​​ര​​ത്തെ സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ വി​​ധി വ​​ന്ന​​പ്പോ​​ൾ ഇ​​ന്ത്യ- ന്യൂ​​സി​​ല​​ൻ​​ഡ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര റ​​ദ്ദാ​​ക്കാ​​ൻ വ​​രെ സാ​​ധ്യ​​ത തെ​​ളി​​ഞ്ഞു. എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​നും ബി​​സി​​സി​​ഐ വ​​ഴി ക​​ണ്ടെ​​ത്തി. ഷെ​​ഡ്യൂ​​ൾ പ്ര​​കാ​​രം മ​​ത്സ​​രം ന​​ട​​ത്താ​​നു​​ള​​ള തു​​ക അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കാ​​ൻ സു​​പ്രീം കോ​​ട​​തി​​യി​​ൽ​​നി​​ന്ന വി​​ധി സ​​മ്പാ​​ദി​​ച്ചു.

ജ​​നു​​വ​​രി 19ന് ​​എ​​ന്ത് സം​​ഭ​​വി​​ക്കും
പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ നി​​യ​​മി​​ക്കാ​​ൻ ഒ​​രു ക​​മ്മി​​റ്റി​​ക്ക് രൂ​​പം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​നി​​ൽ ദി​​വാ​​ൻ, ഗോ​​പാ​​ൽ സു​​ബ്ര​​ഹ്മ​​ണ്യം എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​മി​​ക്ക​​സ് ക്യൂ​​റി​​യാ​​ണ് കാ​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കു​​ക. ജ​​നു​​വ​​രി 19നു ​​ക​​മ്മി​​റ്റി സ്ഥാ​​ന​​മേ​​ൽ​​ക്ക​​ണം. ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റി​​നെ​​യും സെ​​ക്ര​​ട്ട​​റി​​യെ​​യു​​മാ​​ണ് അ​​ന്നു നി​​യ​​മി​​ക്കു​​ക. ജ​​നു​​വ​​രി ര​​ണ്ടി​​ന്‍റെ വി​​ധി​​ക്കെ​​തി​​രേ ബി​​സി​​സി​​ഐ​​യ്ക്ക് റി​​വ്യൂ ഹ​​ർ​​ജി ന​​ൽ​​കു​​ക​​യു​​മാ​​വാം.

ക​​ളി​​ച്ച​​താ​​ര്
ക്രി​​ക്ക​​റ്റ് ഭ​​ര​​ണ​​ത​​ല​​പ്പ​​ത്തെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യി​​രു​​ന്നു ഇ​​രു​​വ​​രും. ഇ​​രു​​വ​​രും പു​​റ​​ത്താ​​വു​​മ്പോ​​ൾ വി​​ര​​ലു​​ക​​ൾ നീ​​ളു​​ന്ന​​ത് താ​​ര​​ങ്ങ​​ങ്ങ​​ൾ​​ക്കും മു​​ൻ താ​​ര​​ങ്ങ​​ൾ​​ക്കും നേ​​രെ​​യാ​​ണ്. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും ശ​​ക്തി​​ദൗ​​ര്‍ബ​​ല്യ​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​യി അ​​റി​​യു​​ന്ന​​വ​​ർ ത​​ന്നെ​​യാ​​ണ് ലോ​​ധ ക​​മ്മി​​റ്റി​​ക്കു വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യ​​ത്. കോ​​ടി​​ക​​ളു​​ടെ വ​​രു​​മാ​​ന​​മു​​ള്ള ബോ​​ര്‍ഡ്, ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ള്‍ക്ക് അ​​തി​​നൊ​​ത്ത പ്ര​​തി​​ഫ​​ലം ന​​ല്‍കു​​ന്നി​​ല്ലെ​​ന്ന ആ​​ക്ഷേ​​പം ക​​ളി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ സ​​ജീ​​വ​​മാ​​ണ്. ബോ​​ര്‍ഡി​​ലെ ചി​​ല ക​​ടു​​പി​​ടു​​ത്ത​​ക്കാ​​രാ​​ണ് പ്ര​​തി​​ഫ​​ലം കൂ​​ട്ടി​​ന​​ല്‍കു​​ന്ന​​തി​​നു ത​​ട​​സ​​മെ​​ന്നു ക​​ണ്ട അ​​വ​​ര്‍ ത​​ന്ത്ര​​പൂ​​ര്‍വം ക​​ളം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.
ടെ​​ലി​​വി​​ഷ​​ന്‍ സം​​പ്രേ​​ഷ​​ണ​​വ​​കാ​​ശ​​ത്തി​​ലൂ​​ടെ​​യും പ​​ര​​സ്യ​​ത്തി​​ലൂ​​ടെ​​യും കോ​​ടി​​ക​​ളാ​​ണ് ബോ​​ര്‍ഡി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്. താ​​ര​​ങ്ങ​​ളും മു​​ൻ​​താ​​ര​​ങ്ങ​​ളും അ​​റി​​ഞ്ഞു ക​​ളി​​ച്ച​​പ്പോ​​ൾ പ്ര​​തി​​രോ​​ധ​​ത്തി​​ൽ ബാ​​റ്റി​​നും പാ​​ഡി​​നും ഇ​​ട​​യി​​ൽ വ​​ലി​​യ വി​​ട​​വ് ത​​ന്നെ വ​​ന്നു. ലോ​​ധ ക​​മ്മി​​റ്റി നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​തി​​നെ​​തി​​രേ അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​ര്‍ ഐ​​സി​​സി​​ക്ക് ക​​ത്ത​​യ​​ച്ചെ​​ന്നും, അ​​തി​​ന​​നു​​സ​​രി​​ച്ചാ​​വും തീ​​രു​​മാ​​ന​​മെ​​ന്നും ഠാ​​ക്കൂ​​ര്‍ സു​​പ്രീം കോ​​ട​​തി​​യി​​ല്‍ സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ല്‍കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​ങ്ങ​​നെ​​യൊ​​രു ക​​ത്ത​​യ​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണു കോ​​ട​​തി ക​​ണ്ടെ​​ത്തി​​യ​​ത്. ഠാ​​ക്കൂ​​റി​​ന്‍റെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ നി​​ര്‍ണാ​​യ​​ക​​മാ​​യ​​തും ഈ ​​വ്യാ​​ജ അ​​വ​​കാ​​ശ​​വാ​​ദം ത​​ന്നെ.

ലോ​​ധ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ പ്ര​​കാ​​രം കാ​​ര്യ​​ങ്ങ​​ൾ ഇ​​ങ്ങ​​നെ:
70 വ​​യ​​സ് ക​​ഴി​​ഞ്ഞ​​വ​​ര്‍ക്ക് ഇ​​നി ക്രി​​ക്ക​​റ്റ് ബോ​​ര്‍ഡി​​ൽ സ്ഥാ​​ന​​മി​​ല്ല. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ കാ​​ര്യ​​വും വ്യ​​ത്യ​​സ്ത​​മ​​ല്ല. തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ൻ​​പ​​ത് വ​​ർ​​ഷം ഭാ​​ര​​വാ​​ഹി​​യാ​​യി​​രു​​ന്ന​​വ​​രും കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രും ക്ലീ​​ൻ ബൗ​​ൾ​​ഡ്. ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍ഡി​​നു മാ​​ത്ര​​മ​​ല്ല, സം​​സ്ഥാ​​ന അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്കും തീ​​രു​​മാ​​നം ബാ​​ധ​​കം. ജ​​സ്റ്റി​​സ് ലോ​​ധ ക​​മ്മി​​റ്റി നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ ജൂ​​ലൈ 18നാ​​ണ് സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്. എ​​ന്നാ​​ല്‍, ഭൂ​​രി​​പ​​ക്ഷ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം മാ​​നി​​ച്ചു മാ​​ത്ര​​മേ നി​​ര്‍ദേ​​ശം ന​​ട​​പ്പാ​​ക്കാ​​നാ​​കൂ എ​​ന്ന ക​​ടു​​ത്ത നി​​ല​​പാ​​ടാ​​ണ് ബോ​​ര്‍ഡ് എ​​ടു​​ത്ത​​ത്. ബി​​സി​​സി​​ഐ​​യു​​ടെ ഘ​​ട​​ന​​യി​​ലും പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലും മാ​​റ്റ​​ങ്ങ​​ള്‍ നി​​ര്‍ദേ​​ശി​​ക്കു​​ന്ന റി​​പ്പോ​​ര്‍ട്ട് അ​​പ്രാ​​യോ​​ഗി​​ക​​മെ​​ന്നാ​​യി​​രു​​ന്നു ബോ​​ര്‍ഡി​​ന്‍റെ വാ​​ദം. എ​​ന്നാ​​ൽ, അം​​പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്യാ​​നാ​​വാ​​ത്ത ക​​ള​​ത്തി​​ലെ നി​​യ​​മം കോ​​ട​​തി​​യി​​ലും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​ണ് പി​​ന്നെ ക​​ണ്ട​​ത്.