FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
India

പെൺകുട്ടികളുടെ വസ്ത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സാണ് ചെറുത്

Thursday, Jan 5, 2017,20:21 IST By titto A A A

ബംഗളൂരു: പുതുവർഷരാവിൽ നിരവധി പെൺകുട്ടികൾ അപമാനിക്കപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാജ്യം. ഇതേ തുടർന്ന് പലവിധത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിയെങ്കിലും പെൺകുട്ടികൾക്കെതിരെയും ചിലർ പ്രതികരണവുമായി എത്തിയിരുന്നു. ഇതിനിടെ ബോളിവുഡ് നടൻ അക്ഷയകുമാറിന്‍റെ അഭിപ്രായപ്രകടനമാണ് ഏറ്റവും ചർച്ചയാകുന്നത്. പെൺകുട്ടികളുടെ വസ്ത്രമല്ല നിങ്ങളുടെ മനസ്സാണ് ചെറുതെന്നാണ് അക്ഷയകുമാർ പറഞ്ഞിരിക്കുന്നത്.

സ്ത്രകളെ ബഹുമാനിക്കാൻ  കഴിയാത്ത ഒരു സമൂഹത്തിന് ഒരു മനുഷ്യസമൂഹമെന്ന് വിളിക്കാൻ അവകാശമില്ല.ബംഗളൂരു സംഭവത്തെ ചിലർ ന്യായീകരിക്കുന്നത് കണ്ടു. പെൺകുട്ടി എന്തിന് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു ‍? എന്തിന് രാത്രി പുറത്തിറങ്ങി ‍? ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത്  ഇതാണ്. പെൺകുട്ടികളുടെ വസ്ത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സാണ് ചെറുത്. പെൺകുട്ടികൾ പുരുഷന്മാരേക്കാൾ ശക്തി കുറഞ്ഞവരല്ല . ആത്മരക്ഷയ്ക്ക് പ്രാപ്തരാണ് നിങ്ങൾ. ആ‍‍യോധനകലയിൽ ആണുങ്ങളെ കൈകാര്യം ചെയ്യാൻ ചില വിദ്യകളുണ്ട്. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ തൊടാനുള്ള ശക്തി ആർക്കും ഇല്ല. ഭയക്കേണ്ട കാര്യമില്ല. ജാഗ്രത പുലർത്തണം എന്നാണ് അക്ഷയ് കുമാർ പറഞ്ഞിരിക്കുന്നത്.

വിവിധ കോണുകളിൽ നിന്ന് പെൺകുട്ടികളെ മോശക്കാരാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെയും താരം ശക്തമായി എതിർത്തിട്ടുണ്ട്.