FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട സംഭവം: ബ്ലാക്ക്‌മെയില്‍ ചെയ്തതായി ദിലീപിന്റെ പരാതി
India

സ്ത്രീ സുരക്ഷയ്ക്കായി ബംഗലൂരുവിൽ 5000 സിസിടിവി ക്യാമറകൾ

Thursday, Jan 5, 2017,13:24 IST By Anjaly A A A

ബംഗലൂരു: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ബംഗലൂരുവിൽ 50000 സിസിടിവി സ്ഥാപിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി. അതിനിടെ, രണ്ട് യുവാക്കൾ ചേർന്ന് ബംഗലൂരു യുവതിയെ അപമാനിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് നേരെയുള്ള ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യവ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്.

പുതുവത്സരാഘോഷത്തിനിടെ സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നത്. ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയായിരുന്നു യുവതിക്ക് നേരെയുള്ള സംഘത്തിന്‍റെ ആക്രമണം എന്നാണ് പൊലീസിന്‍റെ നിഗമനം. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് യുവാക്കളെ പിടികൂടിയിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ രണ്ട് യുവാക്കൾ ചേർന്നാണ് യുവതിയെ ആക്രമിക്കുന്നതെങ്കിലും അഞ്ച് അംഗ സംഘമാണ് ഇതിന് പിന്നിലുള്ളത്. സംഭവം നടന്ന ദിവസം ഇവർ യുവതിയെ പിന്തുടർന്നിരുന്നു. ആക്രമികളുടെ സംഘത്തിലുള്ള ഒരാൾ ജോലി ചെയ്യുന്ന ഹോട്ടലിൽ യുവതി ഭക്ഷണം കഴിക്കാൻ എത്തുകയും, ഒാൺലൈൻ വഴി ഭക്ഷണം ഒാർഡർ ചെയ്യാറുമുണ്ടായിരുന്നു.