FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

ദാവൂദിന്‍റെ സ്വത്തുക്കൾ പിടിച്ചെടുത്തതിന്‍റെ ക്രെഡിറ്റും മോദിക്ക്

Thursday, Jan 5, 2017,9:56 IST By Anjaly A A A

ന്യൂഡൽഹി: അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്‍റെ സ്വത്തുക്കൾ പിടിച്ചെടുത്തതിന്‍റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് ബിജെപി. മോദിയുടെ നയതന്ത്ര വിജയമാണ് ദാവൂദിന്‍റെ കോടികളുടെ സ്വത്ത് പിടിച്ചെടുക്കുന്നതിലേക്ക് യുനൈറ്റഡ് അറബ് എമറൈറ്റ്സിനെ നയിച്ചതെന്നാണ് ബിജെപിയുടെ വാദം.

ദാവുദിന്‍റെ 15000 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യൻ സർക്കാർ നൽകിയ രേഖകൾ പരിഗണിച്ചാണ് യുനൈറ്റഡ് അറബ് എമറൈറ്റ്സിന്‍റെ നടപടിയെന്ന് ബിജെപി ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

2015ൽ മോദി യുഎഇ സന്ദർശിച്ചപ്പോൾ ദാവൂദിന്‍റെ സ്വത്തുക്കളുടെ ലിസ്റ്റ് യുഎഇ അധികൃതർക്ക് നൽകിയിരുന്നതായും ബിജെപി നേതാക്കൾ പറയുന്നു. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദിനെ ഇന്ത്യയിലേക്കെത്തിക്കാൻ മാറി വരുന്ന കേന്ദ്ര സർക്കാരുകൾ പരാജയമായിരുന്നു. 1993ലെ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനായിരുന്നു ദാവൂദ്.