FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
India

പ്രതിപക്ഷത്തിനറിയണം, തെരഞ്ഞെടുപ്പിന് മുൻപ് ബജറ്റ് എന്തിനെന്ന്

Thursday, Jan 5, 2017,12:41 IST By Anjaly A A A

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പിന് മുൻപ് ബജറ്റ് അവതരിപ്പിക്കുന്നത് എന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിച്ചു.

കോൺഗ്രസ്,ത്രിണമൂൽ കോൺഗ്രസ്,ഡിഎംകെ, ജനതാദൾ, രാഷ്‌ട്രീയ ലോക്ദൾ പാർട്ടികൾ ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ സാധിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ബജറ്റ് അവതരണം ഭരണഘടനാപരമായ ചുമതലയാണെന്നും, ബജറ്റ് അവതരണം മാറ്റിവയ്ക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒന്നിനാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. മാർച്ച് എട്ടിന്, അഞ്ച് സംസ്ഥനങ്ങളിലേയും തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.