FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
Articles

അ​​ഖി​​ലേ​​ഷ് വേ​​ണം, കോ​​ൺ​​ഗ്ര​​സി​​ന്!

Friday, Jan 6, 2017,9:24 IST By ഇ.ആർ.വാരിയർ A A A

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടേ​​യു​​ള്ളൂ. അ​​പ്പോ​​ൾ​​ത്ത​​ന്നെ പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ചി​​രി​​ക്കു​​ന്നു കോ​​ൺ​​ഗ്ര​​സ്. പാ​​ർ​​ട്ടി​​യു​​ടെ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി മു​​ൻ ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി ഷീ​​ല ദീ​​ക്ഷി​​തി​​ന്‍റെ പ്ര​​സ്താ​​വ​​ന ശ്ര​​ദ്ധി​​ക്കു​​ക. അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​ണു താ​​നെ​​ന്നും അ​​ഖി​​ലേ​​ഷാ​​ണു കൂ​​ടു​​ത​​ൽ മി​​ക​​ച്ച മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യെ​​ന്നും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു മു​​ന്നി​​ൽ തു​​റ​​ന്നു​​പ​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണു ഷീ​​ല. ത​​ന്നെ​​ക്കാ​​ൾ ഭേ​​ദം അ​​ഖി​​ലേ​​ഷ് എ​​ന്നു പ​​റ​​ഞ്ഞു ക​​ഴി​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​ക്ക് ഇ​​നി​​യെ​​ന്താ​​ണ് യു​​പി​​യി​​ൽ കാ​​ര്യം? ഇ​​തി​​ൽ കൂ​​ടു​​ത​​ൽ തെ​​ളി​​യാ​​നു​​ണ്ടോ കോ​​ൺ​​ഗ്ര​​സി​​ന്‍റെ അ​​വ​​സ്ഥ‍?
ഇ​​ക്കു​​റി എ​​ങ്ങ​​നെ​​യും യു​​പി​​യി​​ൽ ന​​ല്ലൊ​​രു പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ൻ വേ​​ണ്ടി​​യാ​​ണു ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ല​​ത്ര​​യും കോ​​ൺ​​ഗ്ര​​സ് പ​​ദ്ധ​​തി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്. 2014ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വി​​സ്മ​​യ വി​​ജ​​യ​​ത്തി​​നും 2015ലെ ​​ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്‍റെ കി​​ടി​​ല​​ൻ മു​​ന്നേ​​റ്റ​​ത്തി​​നും ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്ക​​രി​​ച്ച മാ​​സ്റ്റ​​ർ സ്ട്രാ​​റ്റ​​ജി​​സ്റ്റ് പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നെ രാ​​ഹു​​ൽ ഗാ​​ന്ധി സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു കൊ​​ണ്ടു​​വ​​ന്ന് ത​​ന്ത്ര​​ശാ​​ല​​യു​​ടെ ചു​​മ​​ത​​ല​​ക​​ൾ ഏ​​ൽ​​പ്പി​​ച്ച​​തും മി​​ന്നു​​ന്ന പ്ര​​ക​​ട​​നം ലാ​​ക്കാ​​ക്കി​​യാ​​യി​​രു​​ന്നു. അ​​ടി​​ത്ത​​ട്ടു മു​​ത​​ൽ കി​​ഷോ​​ർ സം​​ഘം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​പ്പെ​​ട്ട് കി​​ഷോ​​ർ കാ​​ര്യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ പാ​​ർ​​ട്ടി​​യി​​ലു​​ണ്ടാ​​യ എ​​തി​​ർ​​പ്പു​​ക​​ൾ പ​​ല നീ​​ക്ക​​ങ്ങ​​ൾ​​ക്കും ത​​ട​​സം സൃ​​ഷ്ടി​​ച്ചു എ​​ന്നും പ​​റ​​യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്താ​​യാ​​ലും കി​​ഷോ​​റി​​ന്‍റെ മാ​​ർ​​ക്ക​​റ്റി​​ങ് പ്രൊ​​ഫ​​ഷ​​ന​​ലി​​സ​​മൊ​​ന്നും കോ​​ൺ​​ഗ്ര​​സി​​നെ ര​​ക്ഷി​​ക്കി​​ല്ല എ​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ നി​​ല.
യു​​പി​​യി​​ൽ ബി​​ജെ​​പി​​യെ ത​​ട​​യാ​​ൻ ത​​ങ്ങ​​ളെ​​ക്കൊ​​ണ്ടു പ​​റ്റി​​ല്ല എ​​ന്ന​​താ​​ണ് ഷീ​​ല തു​​റ​​ന്നു പ​​റ​​ഞ്ഞ​​ത്. അ​​തി​​ന് അ​​ഖി​​ലേ​​ഷ് ത​​ന്നെ വേ​​ണം. മ​​റ്റൊ​​രു സീ​​നി​​യ​​ർ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഗു​​ലാം ന​​ബി ആ​​സാ​​ദും ഇ​​തി​​നെ ശ​​രി​​വ​​യ്ക്കു​​ന്ന അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. ബി​​ജെ​​പി​​യെ തോ​​ൽ​​പ്പി​​ക്ക​​ണ​​മെ​​ങ്കി​​ൽ മ​​തേ​​ത​​ര ക​​ക്ഷി​​ക​​ൾ ഒ​​ന്നി​​ച്ചു​​നി​​ന്നേ തീ​​രൂ എ​​ന്ന​​ത്രേ ഗു​​ലാം ന​​ബി​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. ബി​​ജെ​​പി​​യെ തോ​​ൽ​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം വ​​ലി​​യ സ​​മ്മ​​ർ​​ദ​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ട് കോ​​ൺ​​ഗ്ര​​സി​​ന് എ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്നു ഗു​​ലാം ന​​ബി. സ​​മ്മ​​ർ​​ദ​​മേ​​റി പൊ​​ട്ടി​​പ്പോ​​കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഗു​​ലാം ന​​ബി​​ക്കും അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വം വേ​​ണ്ടി​​വ​​രും.
കാ​​ര്യം ഇ​​താ​​ണ്. ബി​​ജെ​​പി​​ക്കു ബ​​ദ​​ൽ അ​​ഖി​​ലേ​​ഷ് മാ​​ത്രം എ​​ന്ന ചി​​ന്ത ശ​​ക്ത​​മാ​​വു​​ന്നു യു​​പി​​യി​​ൽ. അ​​തി​​ന് അ​​ടി​​വ​​ര​​യി​​ടാ​​നേ ക​​ഴി​​യു​​ന്നു​​ള്ളൂ കോ​​ൺ​​ഗ്ര​​സു​​കാ​​ർ​​ക്ക്. സ​​ഖ്യം ഉ​​റ​​പ്പാ​​ക്കി​​യ ശേ​​ഷ​​മു​​ള്ള ത​​ന്ത്ര​​മാ​​ണോ അ​​തെ​​ന്നു ചോ​​ദി​​ച്ചാ​​ൽ കാ​​ത്തി​​രു​​ന്നു കാ​​ണു​​ക എ​​ന്നേ പ​​റ​​യാ​​നാ​​വൂ. സ​​ഖ്യ​​സാ​​ധ്യ​​ത പൊ​​ളി​​യു​​ന്നു​​വെ​​ങ്കി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ നി​​ല​​പാ​​ട് ദ​​യ​​നീ​​യ ത​​ന്ത്ര​​ത്തി​​ന്‍റേ​​താ​​വും. അ​​ഖി​​ലേ​​ഷി​​ന്‍റെ സാ​​ധ്യ​​ത ക​​ള​​യാ​​ൻ മാ​​ത്രം എ​​ന്തി​​നു മ​​ത്സ​​രി​​ക്കു​​ന്നു ഇ​​വ​​ർ എ​​ന്നു ചോ​​ദി​​ക്കു​​ന്ന​​വ​​രു​​ണ്ടാ​​കാം. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ൽ അ​​ഖി​​ലേ​​ഷി​​ന്‍റെ ഭ​​ര​​ണ​​ത്തെ വി​​മ​​ർ​​ശി​​ക്കേ​​ണ്ടി​​വ​​രു​​ന്ന കോ​​ൺ​​ഗ്ര​​സി​​ന്‍റെ അ​​വ​​സ്ഥ​​യും പ​​രി​​ഹാ​​സ്യ​​മാ​​വും. ഫ​​ല​​ത്തി​​ൽ ഈ ​​ദേ​​ശീ​​യ പാ​​ർ​​ട്ടി​​യു​​ടെ ക്ലീ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ച്ചു ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു അ​​ഖി​​ലേ​​ഷി​​ന്. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ലെ കു​​ടും​​ബ വ​​ഴ​​ക്കി​​ൽ നേ​​ടി​​യ വി​​ജ​​യ​​ങ്ങ​​ൾ ബ​​ന്ധ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു മു​​ക്ത​​നാ​​വു​​ന്ന യു​​വ​​നേ​​താ​​വി​​ന്‍റെ ഇ​​മേ​​ജും പ​​ക​​രു​​ന്നു​​ണ്ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക്.
പി​​താ​​വ് മു​​ലാ​​യം സി​​ങ് യാ​​ദ​​വി​​ന്‍റെ ക​​രു​​നീ​​ക്ക​​ങ്ങ​​ൾ അ​​ഖി​​ലേ​​ഷി​​നെ ത​​ള​​ർ​​ത്തി​​ല്ല എ​​ന്നു ക​​രു​​തു​​ന്ന​​വ​​രാ​​ണേ​​റെ. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പൊ​​രു മ​​ഹാ​​യു​​ദ്ധ​​മാ​​യ നി​​ല​​യ്ക്ക് അ​​തു ക​​ണ്ടു ത​​ന്നെ​​യാ​​വു​​മ​​ല്ലോ അ​​ഖി​​ലേ​​ഷ് ഓ​​രോ നീ​​ക്ക​​ങ്ങ​​ളും ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്. അ​​ഖി​​ലേ​​ഷും രാം ​​ഗോ​​പാ​​ൽ യാ​​ദ​​വും ചേ​​ർ​​ന്ന് പാ​​ർ​​ട്ടി പി​​ടി​​ച്ച​​തു ത​​ന്നെ എ​​ത്ര സ​​മ​​ർ​​ഥ​​മാ​​യ നീ​​ക്ക​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്. വ​​ള​​രെ കൃ​​ത്യ​​വും വ്യ​​ക്ത​​വു​​മാ​​യി എ​​ല്ലാം ഒ​​രു​​ക്കി​​വ​​ച്ചാ​​യി​​രു​​ന്നു അ​​ച്ഛ​​നി​​ൽ നി​​ന്നു മ​​ക​​നി​​ലേ​​ക്ക്, പു​​തി​​യ ത​​ല​​മു​​റ​​യി​​ലേ​​ക്ക് പാ​​ർ​​ട്ടി​​യെ മാ​​റ്റി​​യെ​​ടു​​ത്ത​​ത്. ചെ​​റി​​യ പി​​ഴ​​വി​​ന്‍റെ ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ മ​​തി​​യാ​​വു​​മാ​​യി​​രു​​ന്നു യു​​പി സ​​ർ​​ക്കാ​​രി​​നെ പി​​രി​​ച്ചു​​വി​​ടാ​​ൻ, ഇ​​ത്ര​​കാ​​ല​​വും മു​​ലാ​​യ​​ത്തെ വ​​ണ​​ങ്ങി നി​​ന്ന സീ​​നി​​യ​​ർ നേ​​താ​​ക്ക​​ൾ മ​​റു​​ക​​ണ്ടം ചാ​​ടാ​​ൻ; അ​​തു​​പോ​​ലു​​ള്ള അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​ക​​ൾ സം​​ഭ​​വി​​ക്കാ​​ൻ. പാ​​ർ​​ട്ടി​​യി​​ലെ ശ​​ത്രു​​ക്ക​​ളെ പു​​റ​​ത്താ​​ക്ക​​ലും ത​​ല​​മു​​റ മാ​​റ്റ​​വും എ​​ല്ലാം ഭം​​ഗി​​യാ​​യി ഇ​​തു​​വ​​രെ. കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ​​യു​​മാ​​യി. അ​​ജി​​ത് സി​​ങ്ങി​​ന്‍റെ രാ​​ഷ്ട്രീ​​യ ലോ​​ക്ദ​​ളും അ​​ഖി​​ലേ​​ഷി​​നൊ​​പ്പ​​മു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. എ​​സ്പി- കോ​​ൺ​​ഗ്ര​​സ്- ആ​​ർ​​എ​​ൽ​​ഡി സ​​ഖ്യം വ​​ലി​​യ ആ​​ശ്വ​​സ​​മാ​​വും അ​​ഖി​​ലേ​​ഷി​​ന്. ബി​​ജെ​​പി വി​​രു​​ദ്ധ വോ​​ട്ടു​​ക​​ളു​​ടെ വി​​ഭ​​ജ​​നം അ​​ത്ര​​യും കു​​റ​​യു​​മ​​ല്ലോ.
പി​​ന്നെ മാ​​യാ​​വ​​തി. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ ബ​​ദ്ധ​​ശ​​ത്രു. ഒ​​രു ചാ​​ക്കി​​ലും വീ​​ഴി​​ല്ല മാ​​യ. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ അ​​ത്ഭു​​ത​​മെ​​ന്ന് പി.​​വി. ന​​ര​​സിം​​ഹ റാ​​വു ഒ​​രി​​ക്ക​​ൽ വി​​ശേ​​ഷി​​പ്പി​​ച്ച രാ​​ജ്യ​​ത്തെ ആ​​ദ്യ ദ​​ളി​​ത് വ​​നി​​താ മു​​ഖ്യ​​മ​​ന്ത്രി ത​​ന്‍റെ ബി​​എ​​സ്പി​​യെ ഏ​​തു കാ​​ര​​ണ​​ത്താ​​ലും അ​​ഖി​​ലേ​​ഷി​​ന്‍റെ വ​​ണ്ടി​​യി​​ൽ കൂ​​ട്ടി​​ക്കെ​​ട്ടി​​ല്ല. നാ​​ലു ത​​വ​​ണ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ട്ടു​​ണ്ട് മാ​​യ. അ​​തി​​ൽ ആ​​ദ്യ വ​​ട്ടം സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​മാ​​യി സ​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്നു. ര​​ണ്ടു പ്രാ​​വ​​ശ്യം ബി​​ജെ​​പി​​യു​​ടെ പു​​റ​​ത്തു​​നി​​ന്നു​​ള്ള പി​​ന്തു​​ണ​​യോ​​ടെ. അ​​ഞ്ചു വ​​ർ​​ഷ​​വും കാ​​ലാ​​വ​​ധി തി​​ക​​ച്ചു ഭ​​രി​​ച്ച​​ത് 2007ൽ ​​ബി​​എ​​സ്പി ഒ​​റ്റ​​യ്ക്കു ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​പ്പോ​​ൾ. അ​​ന്ന​​ത്തെ ദ​​ളി​​ത്- ബ്രാ​​ഹ്മി​​ൺ ഫോ​​ർ​​മു​​ല മാ​​യാ​​വ​​തി​​യു​​ടെ മ​​റ്റൊ​​ര​​തി​​ശ​​യ​​മാ​​യി​​രു​​ന്നു. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ മു​​സ്‌​​ലിം വോ​​ട്ടു​​ക​​ൾ കൂ​​ടി സ്വ​​ന്ത​​മാ​​ക്കി​യു​ള്ള പു​തി​യ വി​​പ്ല​​വ​​ത്തി​​നാ​​ണ് ഇ​​പ്പോ​​ൾ മാ​​യ​​യു​​ടെ നീ​​ക്കം. അ​​ഖി​​ലേ​​ഷും കോ​​ൺ​​ഗ്ര​​സും ചേ​​ർ​​ന്നാ​​ൽ നേ​​ട്ടം ബി​​ജെ​​പി​​ക്കെ​​ന്ന് അ​​വ​​ർ ഇ​​പ്പോ​​ൾ പ​​റ​​യു​​ന്ന​​ത് മു​​സ്‌​​ലിം വോ​​ട്ടു​​ക​​ൾ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​ക്കു പോ​​കാ​​തി​​രി​​ക്കാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണ്.
ദ​​ളി​​ത് ഫോ​​ർ​​മു​​ല​​യൊ​​ക്കെ വി​​ട്ടി​​രി​​ക്കു​​ന്നു മാ​​യ. ഇ​​തി​​നു മു​​ൻ​​പ് ഇ​​ല്ലാ​​ത്ത വി​​ധ​​ത്തി​​ൽ 97 മു​​സ്‌​​ലിം സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ബി​​എ​​സ്പി ഇ​​ക്കു​​റി നി​​ർ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ​​ക്കാ​​ൾ ഒ​​രു ഡ​​സ​​ൻ കൂ​​ടു​​ത​​ൽ. ഉ​​യ​​ർ​​ന്ന ജാ​​തി​​ക്കാ​​രാ​​യ 113 പേ​​ർ ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​വും. പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്ന് 106 പേ​​രും ദ​​ളി​​ത​​രി​​ൽ നി​​ന്ന് എ​​ൺ​​പ​​ത്തേ​​ഴു പേ​​രും. ഏ​​റ്റ​​വും കു​​റ​​വ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ദ​​ളി​​ത് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്ന്. യാ​​ദ​​വ വോ​​ട്ടു​​ക​​ൾ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ലെ ശി​​വ്‌​​പാ​​ൽ, അ​​ഖി​​ലേ​​ഷ് വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി വി​​ഭ​​ജി​​ക്ക​​പ്പെ​​ടു​​ക​​യും മു​​സ്‌​​ലിം വോ​​ട്ടു​​ക​​ൾ ബി​​എ​​സ്പി പി​​ടി​​ക്കു​​ക​​യും ചെ​​യ്താ​​ൽ താ​​ൻ ത​​ന്നെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​വും എ​​ന്ന​​താ​​ണ് മാ​​യാ​​വ​​തി​​യു​​ടെ ഗെ​​യിം പ്ലാ​​ൻ. യാ​​ദ​​വ​​ർ ഒ​​റ്റ​​ക്കെ​​ട്ടാ​​യി ത​​നി​​ക്കു പി​​ന്നി​​ൽ അ​​ണി​​നി​​ര​​ക്കു​​ന്നു​​വെ​​ന്നും മു​​സ്‌​​ലിം​​ക​​ൾ പി​​ന്തു​​ണ​​യ്ക്കു​​ന്നു​​വെ​​ന്നും ഉ​​റ​​പ്പാ​​ക്ക​​ണം അ​​തു​​കൊ​​ണ്ടു ത​​ന്നെ അ​​ഖി​​ലേ​​ഷി​​ന്.
മു​​സ്‌​​ലിം വോ​​ട്ടു​​ക​​ളു​​ടെ വി​​ഭ​​ജ​​നം ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്കു സീ​​റ്റു​​ക​​ൾ വാ​​രാ​​ൻ സ​​ഹാ​​യ​​മാ​​യി​​ട്ടു​​ണ്ട്. ഇ​​ക്കു​​റി​​യും അ​​തു പ്ര​​തീ​​ക്ഷി​​ക്കു​​ന്നു ബി​​ജെ​​പി. എ​​ന്നാ​​ൽ, ന്യൂ​​ന​​പ​​ക്ഷ വോ​​ട്ടു​​ക​​ളു​​ടെ ഏ​​കീ​​ക​​ര​​ണം സം​​ഭ​​വി​​ച്ചാ​​ൽ ചി​​ത്രം മാ​​റും. പ​​ക്ഷേ, ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ കേ​​ന്ദ്ര ഭ​​ര​​ണ​​വും സം​​സ്ഥാ​​ന ഭ​​ര​​ണം മാ​​റ​​ണ​​മെ​​ന്ന ജ​​നാ​​ഭി​​പ്രാ​​യ​​വും അ​​നു​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യൊ​​രു​​ക്കു​​ന്നു എ​​ന്ന​​ത്രേ ബി​​ജെ​​പി​​യു​​ടെ നി​​ഗ​​മ​​നം.
അ​​ഭി​​പ്രാ​​യ വോ​​ട്ടെ​​ടു​​പ്പു​​ക​​ളും മോ​​ദി​​ക്കും അ​​മി​​ത് ഷാ​​യ്ക്കും രാ​​ജ്നാ​​ഥ് സി​​ങ്ങി​​നും അ​​നു​​കൂ​​ല​​മാ​​ണ്. സം​​സ്ഥാ​​ന​​ത്തെ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​വും കേ​​ന്ദ്ര​​ത്തി​​ലെ ഭ​​ര​​ണാ​​നു​​കൂ​​ല വി​​കാ​​ര​​വും കൂ​​ടി​​ച്ചേ​​രു​​മ്പോ​​ഴു​​ള്ള മു​​ന്നേ​​റ്റം. ഇ​​നി ബി​​ജെ​​പി എ​​ന്നു ജ​​നം മ​​ന​​സി​​ൽ ഉ​​റ​​ച്ചു ക​​ഴി​​ഞ്ഞു എ​​ന്നാ​​ണ​​ല്ലോ ന​​രേ​​ന്ദ്ര മോ​​ദി പ​ടു​കൂ​റ്റ​ൻ റാ​​ലി​​ക​​ളി​​ൽ പ്ര​​സം​​ഗി​​ക്കു​​ന്ന​​തും. സ്ഥി​​രം പ​​റ​​ഞ്ഞു​​കേ​​ട്ടി​​രു​​ന്ന ജാ​​തി, സ​​മു​​ദാ​​യ ക​​ണ​​ക്കു​​ക​​ളൊ​​ക്കെ 2014ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തെ​​റ്റി​​ച്ചി​​രു​​ന്നു ബി​​ജെ​​പി. അ​​തി​​ന്‍റെ ആ​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​ണ് അ​​വ​​രു​​ടെ പ​​ദ്ധ​​തി​​ക​​ൾ.
സം​​സ്ഥാ​​ന ഭ​​ര​​ണ​​ക​​ക്ഷി​​യെ​​ന്ന നി​​ല​​യി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ​​ടു​​ള്ള അ​​തൃ​​പ്തി ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾ ത​​ന്നെ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ മു​​ന്നേ​​റ്റ​​ത്തെ ത​​ട​​യ​​ണം എ​​ന്ന​​താ​​ണ് അ​​ഖി​​ലേ​​ഷ് നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി. പാ​​ർ​​ട്ടി പി​​ടി​​ച്ചു മു​​ഖം മി​​നു​​ക്കു​​ന്ന​​ത് മ​​റ്റൊ​​രു മാ​​ർ​​ഗ​​വു​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഈ ​​യു​​ദ്ധം ജ​​യി​​ക്കു​​ന്നു​​വെ​​ങ്കി​​ൽ 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മോ​​ദി​​യെ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന രാ​​ഷ്ട്രീ​​യ എ​​തി​​രാ​​ളി അ​​ഖി​​ലേ​​ഷ് യാ​​ദ​​വാ​​കും. ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന് ദേ​​ശീ​​യ ഇ​​ല​​ക്‌​​ഷ​​ൻ പ്ര​​ചാ​​ര​​ണം ന​​യി​​ച്ചാ​​ണ​​ല്ലോ മോ​​ദി പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക​​സേ​​ര​​യി​​ലെ​​ത്തി​​യ​​ത്. അ​​തി​​നു മു​​ൻ​​പ് എ​​ൽ.​​കെ. അ​​ഡ്വാ​​നി​​ക്കു വേ​​ണ്ടി മോ​​ദി പ്ര​​ധാ​​ന പ്ര​​ചാ​​ര​​ക​​നാ​​യ​​തും രാ​​ജ്യം ക​​ണ്ടു.
ഡ​​ൽ​​ഹി​​യി​​ലെ പ​​ര​​മോ​​ന്ന​​ത​​ക്ക​​സേ​​ര ത​​നി​​ക്കു കി​​ട്ടു​​ന്ന​​തി​​നാ​​വ​​ണ​​മെ​​ന്നി​​ല്ല അ​​ഖി​​ലേ​​ഷി​​ന്‍റെ 2019ലെ ​​ക്യാം​​പെ​​യ്ൻ. അ​​ത് അ​​ച്ഛ​​ൻ മു​​ലാ​​യ​​ത്തി​​നു വേ​​ണ്ടി​​യാ​​വാം, രാ​​ഹു​​ൽ ഗാ​​ന്ധി​​യ​​ട​​ക്കം മ​​റ്റാ​​ർ​​ക്കെ​​ങ്കി​​ലും വേ​​ണ്ടി​​യാ​​വാം. മോ​​ദി​​ക്കെ​​തി​​രാ​​യ പോ​​രാ​​ട്ടം ന​​യി​​ക്കു​​ന്ന നേ​​താ​​വ് എ​​ന്ന നി​​ല​​യി​​ൽ അ​​ഖി​​ലേ​​ഷ് ഉ​​യ​​രാ​​തി​​രി​​ക്കാ​​ൻ ബി​​ജെ​​പി​​ക്കു ജ​​യി​​ക്ക​​ണം ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ സ​​വി​​ശേ​​ഷ​​ത​​യും ഇ​​താ​​ണ്. മു​പ്പ​ത്തി​മൂ​ന്നു ശ​ത​മാ​നം വോ​ട്ടോ​ടെ യു​പി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്നു പ​റ​യു​ന്ന അ​ഭി​പ്രാ​യ സ​ർ​വെ ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി 33 ശ​ത​മാ​നം പേ​ർ അ​ഖി​ലേ​ഷി​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്നും പ​റ​യു​ന്ന​ത് എ​ന്ന​തു കാ​ണാ​തി​രു​ന്നു​കൂ​ടാ.