FLASH NEWS
Breaking News
തോമസ് ചാണ്ടിക്കും അൻവറിനുമെതിരെ വിഎസ് അച്യുതാനന്ദൻ
India

മോദിയെ പുറത്താക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടൽ തേടി മമത

Friday, Jan 6, 2017,20:32 IST By Anjaly A A A

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ നരേന്ദ്ര മോദിക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നും പിന്മാറാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതുവരെ തയ്യാറായിട്ടില്ല. മോദി പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് മമത ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്.

മോദി രാജി വെച്ചതിന് ശേഷം ആര് പ്രധാനമന്ത്രിയാകണം എന്നത് സംബന്ധിച്ചും മമതയ്ക്ക് നിർദേശങ്ങളുണ്ട്. മുതിർന്ന് ബിജെപി നേതാവ് എൽ.കെ.അധ്വാനി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരാണ് പ്രധാനമന്ത്രിയാകാൻ യോഗ്യരായവരായി മമതയുടെ ലിസ്റ്റിലുള്ളത്.

മോദിയെ മാറ്റി രാജ്യത്തെ ദേശീയ സർക്കാർ സ്ഥാപിക്കണമെന്ന് മമത പറയുന്നു. നരേന്ദ്ര മോദിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ രാഷ്‌ട്രപതി ഇ‌‌‌ടപെടണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ഒന്നിക്കണമെന്നും മമത ചൂണ്ടിക്കാട്ടുന്നു.