FLASH NEWS
Breaking News
ജയയുടെ മരണത്തിലെ ദുരൂഹത: പനീർശെൽവം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സ്റ്റാലിൻ
Sports

യുവരാജ് സിങ് തിരിച്ചെത്തി; കോഹ്‌ലി നയിക്കും

Friday, Jan 6, 2017,17:30 IST By Anjaly A A A

മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയായിരിക്കും ഇന്ത്യൻ ഏകദിന, ട്വിന്‍റി ടീമിനെ നയിക്കുക. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറിയ ധോനി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ടീമിലുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം യുവരാജ് സിങ് ഏകദിന,ട്വിന്‍റി20 ടീമിലേക്ക് തിരിച്ചെത്തി. ‌‌ട്വിന്‍റി20 ടീമിലേക്ക് റെയ്നയും, ആശിഷ് നെഹ്‌റ എന്നിവരും മടങ്ങിയെത്തിയിട്ടുണ്ട്. ഋഷിബ് പന്താണ് ടീമിലെ പുതുമുഖം. ട്വിന്‍റി20യിൽ സ്ഥാനം നഷ്‌ടപ്പെട്ട അജങ്ക്യ രഹാനെ ഏകദിന ‌ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് രഹാനേയ്ക്ക് അഞ്ചാം ടെസ്റ്റിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജനുവരി 15നാണ് ആരംഭിക്കുന്നത്.

ഏകദിന ടീം: കെ.എൽ.രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി(ക്യാപ്റ്റൻ), മഹേന്ദ്ര സിങ് ധോനി, മനീഷ് പാണ്ഡേ, കേദർ ജാധേവ്, യുവരാജ് സിങ്, അജങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രിത് ബൂംമ്ര, ബുവനേശ്വർ കുമാർ, ഉമേശ് യാദവ്.

ട്വിന്‍റി20 ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റൻ), മഹേന്ദ്ര സിങ് ധോനി, മന്ദീപ് സിങ്, കെ.എൽ.രാഹുൽ, യുവരാജ് സിങ്, സുരേഷ് റെയ്ന, ഋഷഭ് പാന്ത്, ഹാർദിക് പാണ്ഡ്യ,ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ചഹൽ, മനീഷ് പാണ്ഡേ, ജസ്പ്രിത് ബൂംമ്ര, ബുവനേശ്വർ കുമാർ, ആശിഷ് നെഹ്റ