FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Top News

അമെരിക്കയിൽ വെടിവയ്പ്പുകൾ തുടർക്കഥയാകുന്നു; വിമാനത്താവളത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ

Saturday, Jan 7, 2017,11:16 IST By Anjaly A A A

സാധാരണ ജനങ്ങൾക്ക് നേരെയുള്ള വെടിവയ്പ്പുകൾ അമെരിക്കയിൽ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോണ്ടെർഡെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്. അഞ്ച് പേർക്കാണ് ഇവിടെ ജീവൻ നഷ്‌ടമായത്.

അമെരിക്കൻ ജനതയുടെ ആത്മവിശ്വാസം തകർക്കുന്ന വെടിവയ്പ്പുകൾക്ക് അവസാനം കുറിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവും ചൂണ്ടിക്കാണിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നിൽ വെടിവയ്പ്പുണ്ടാകുന്നത്. എട്ട് പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നിടത്ത് വെച്ചാണ് ആക്രമി വെടിയുതിർത്തത്. വെടിവയ്പ്പ് ഉണ്ടായ ഉടനെ യാത്രക്കാരെ ടെർമിനലിലേക്ക് ചിതറിയോടുകയായിരുന്നു. സ്റ്റാർ വാർസ് ടീ ഷർട്ട് ധരിച്ചെത്തിയ വ്യക്തിയാണ് വെടിവച്ചത്.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ആക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണം നടത്തുന്നതിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.