FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
Sports

ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം

Saturday, Jan 7, 2017,17:53 IST By Anjaly A A A

പുനെ: ദേശീയ സ്കൂൾ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. പുനെയിൽ നടന്ന മീറ്റിൽ 11 സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിന്‍റെ തുടർച്ചയായ ഇരുപതാം കിരീട നേട്ടമാണിത്.

മീറ്റിലെ അവസാന ഇനമായ ആൺകുട്ടി 400×100 മീറ്റർ റിലേയിൽ സ്വർണം നേടിയാണ് കേരളം ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. ഇതേ ഇനത്തിൽ കേരളത്തിന്‍റെ വനിതാ ടീമിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്കൂൾ മീറ്റ് സീനിയർ, ജൂനിയർ,സബ് ജൂനിയർ എന്നിങ്ങനെ വേർതിരിച്ച് നടത്താൻ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ മീറ്റായിരുന്നു ഇത്.

ജൂനിയർ, സബ്ജൂനിയർ മീറ്റുകളാണ് ഇനി നടക്കാനുള്ളത്.