FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
World

ടൊ​യോ​ട്ട​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

Saturday, Jan 7, 2017,10:30 IST By Anjaly A A A

വാ​ഷി​ങ്ട​ൺ: ജാ​പ്പ​നീ​സ് വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട മോ​ട്ടോ​ര്‍സ് കൊ​റോ​ള കാ​റു​ക​ള്‍ അ​മെ​രി​ക്ക​ന്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ മെ​ക്‌​സി​ക്കോ​യി​ല്‍ പു​തി​യ നി​ര്‍മാ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന്‌ മു​ന്ന​റി​യി​പ്പു​മാ​യി നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍ഡ് ട്രം​പ്. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ച് ടൊ​യോ​ട്ട​യ്ക്ക് അ​മെ​രി​ക്ക​യി​ല്‍ ത​ന്നെ നി​ര്‍മാ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കാം.

മ​റി​ച്ച് മെ​ക്സി​ക്കോ​യി​ല്‍ ത​ന്നെ നി​ര്‍മാ​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ങ്കി​ല്‍ ടൊ​യോ​ട്ട അ​തി​ര്‍ത്തി നി​കു​തി​യി​ന​ത്തി​ല്‍ വ​ന്‍ തു​ക അ​ട​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന് ഡൊ​ണാ​ള്‍ഡ് ട്രം​പ് മു​ന്ന​റി​യ​പ്പ് ന​ല്‍കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം മെ​ക്സി​ക്കോ​യി​ലെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​യ്ക്കാ​ന്‍ ക​മ്പ​നി​ക്ക് ത​ല്‍ക്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്ന് ടൊ​യോ​ട്ട പ്ര​സി​ഡ​ന്‍റ് അ​കി​യോ ടൊ​യോ​ഡ പ​റ​ഞ്ഞു. നി​ല​വി​ല്‍ അ​മെ​രി​ക്ക​യി​ല്‍ ടൊ​യോ​ട്ട​യ്ക്ക് പ​ത്ത് നി​ര്‍മാ​ണ പ്ലാ​ന്‍റാ​ണു​ള്ള​ത്. മെ​ക്സി​ക്കോ​യി​ല്‍ പു​തി​യ പ്ലാ​ന്‍റ് തു​ട​ങ്ങി​യ​തു​കൊ​ണ്ട് അ​മെ​ര​ക്കി​യി​ലെ നി​ര്‍മ്മാ​ണം അ​വ​സാ​നി​പ്പി​ക്കാ​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നോ ക​മ്പ​നി ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല, എ​ന്നാ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വി​പ​ണി സാ​ധ്യ​ത കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ജി​എം മോ​ട്ടോ​ഴ്സി​നും ഫോ​ര്‍ഡി​നും ഇ​തേ ത​ര​ത്തി​ല്‍ ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. ഇ​തെ​ത്തു​ട​ര്‍ന്ന് മെ​ക്‌​സി​ക്കോ​യി​ല്‍ നി​ര്‍മാ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി ഫോ​ര്‍ഡ് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.