FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Top News

ട്രംപിനെ ജയിപ്പിച്ചത് പുടിൻ

Saturday, Jan 7, 2017,11:47 IST By Anjaly A A A

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ വ്യക്തമാക്കി അമെരിക്കൻ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഹിലരി ക്ലിന്‍റനെതിരെ ഒളിപ്രചചാരണത്തിന് റഷ്യൻ പ്രസിഡന്‍റ് നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹാക്കിങ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഹിലരിക്കെതിരായ വികാരം സൃഷ്‌ടിക്കുന്നതിനായിരുന്നു റഷ്യൻ നീക്കം. എന്നാൽ തന്‍റെ വിജയത്തിൽ അമെരിക്കൻ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുള്ള ആരോപണങ്ങൾ ട്രംപ് ശക്തമായി നിഷേധിക്കുന്നുണ്ട്.

ഹിലരിയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെടുത്തുകയായിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. ട്രംപിന്‍റെ സാധ്യതകൾ പതിയെ ഉയർന്നുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന് അനുകൂലമായ ഘടകങ്ങൾ റഷ്യ സൃഷ്‌ടിക്കുകയായിരുന്നു. 2011-12 കാലയളവിലെ പുടിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഹിലരിയാണെന്നതിന്‍റെ പേരിലാണ് അമെരിക്കൻ തെരഞ്ഞെടുപ്പിലെ പുടിന്‍റെ അട്ടിമറി ശ്രമം.