FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
World

വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ വി​തു​മ്പ​ലോ​ടെ മി​ഷേ​ൽ

Sunday, Jan 8, 2017,11:07 IST By Anjaly A A A

വാ​ഷി​ങ്ട​ൻ: വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ വി​കാ​രാ​ധീ​ന​യാ​യി യു​എ​സ് പ്ര​ഥ​മ​വ​നി​ത മി​ഷേ​ൽ ഒ​ബാ​മ. രാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ വ​നി​ത​യാ​യ​ത് ത​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നു പ​റ​ഞ്ഞ മി​ഷേ​ലി​ന് പ്ര​സം​ഗ​ത്തി​നി​ടെ പ​ല​പ്പോ​ഴും ക​ണ്ഠ​മി​ട​റി. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന ‘സ്കൂ​ൾ കൗ​ൺ​സി​ല​ർ ഒ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്കാ​ര വി​ത​ര​ണ​ച്ച​ട​ങ്ങാ​യി​രു​ന്നു പ്ര​ഥ​മ​വ​നി​ത​യെ​ന്ന നി​ല​യി​ൽ മി​ഷേ​ലി​ന്‍റെ അ​വ​സാ​ന പ്ര​സം​ഗ വേ​ദി.

ഈ ​മാ​സം 20ന് ​പു​തി​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മേ​ൽ​ക്കും. കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ വേ​ണം മു​ന്നോ​ട്ട് പോ​കേ​ണ്ട​തെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത മി​ഷേ​ൽ മി​ക​ച്ച വി​ദ്യാ​ദ്യാ​സം കൊ​ണ്ട് ക​രു​ത്തു നേ​ടു​ക​യാ​ണ് വേ​ണ്ടെ​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു.
രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​യും പു​രോ​ഗ​തി​യെ​യും മു​ൻ നി​ർ​ത്തി​യാ​യി​രു​ന്നു മി​ഷേ​ലി​ന്‍റെ പ്ര​സം​ഗം. മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​വ​ണം രാ​ജ്യ​ത്തെ യു​വ​ത മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത്. ഭ​യ​പ്പാ​ടോ​ടെ​യ​ല്ല പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ജീ​വി​ക്കേ​ണ്ട​ത്. യു​എ​സ് എ​ല്ലാ സം​സ്കാ​ര​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്നു.

വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഈ ​സം​സ്കാ​ര​ത്തി​ന്‍റെ ക​രു​ത്ത്. അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി എ​ത്തി​യ​വ​രും മ​ഹ​ത്താ​യ അ​മേ​രി​ക്ക​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും മി​ഷേ​ൽ വ്യ​ക്‌​ത​മാ​ക്കി. തു​ട​ർ​ന്നും രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും ന​ന്മ​യ്ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ.