FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Columns

ഒ​റ്റ​യാ​ൻ

Sunday, Jan 8, 2017,10:32 IST By വി.കെ.സഞ്ജു A A A

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന സ​ക​ല​മാ​ന രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ​ർ​മാ​രു​ടെ വ​രെ വി​വ​ര​ങ്ങ​ൾ കി​ട്ടും ക്രി​ക്ക്ഇ​ൻ​ഫൊ വെ​ബ്സൈ​റ്റി​ൽ. അ​തി​ൽ sachin എ​ന്നു സെ​ർ​ച്ച് ചെ​യ്താ​ൽ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 54 ക​ളി​ക്കാ​രു​ടെ പ്രൊ​ഫൈ​ലു​ണ്ട്. dhoni എ​ന്നു സെ​ർ​ച്ച് ചെ​യ്താ​ൽ ഒ​രു പേ​രു മാ​ത്ര​മേ വ​രൂ, MS Dhoni എ​ന്ന പേ​ര്. അ​തെ, ആ ​പേ​രി​ൽ ലോ​ക​ത്തു മ​റ്റൊ​രു ക്രി​ക്ക​റ്റ​റി​ല്ല. കു​റ​ച്ചു​കൂ​ടി കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, ക്രി​ക്ക​റ്റ് ലോ​ക​ത്ത് ധോ​ണി​യെ​ന്ന പേ​രി​ൽ മാ​ത്ര​മ​ല്ല, ധോ​ണി​യെ​പ്പോ​ലെ​യും മ​റ്റൊ​രാ​ളി​ല്ല. സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ​ക്ക് ഡോ​ൺ ബ്രാ​ഡ്മാ​നു​മാ​യു​ണ്ട് താ​ര​ത​മ്യം. ക​പി​ൽ ദേ​വി​ന് ഇ​മ്രാ​ൻ ഖാ​നു​മാ​യും റി​ച്ചാ​ർ​ഡ് ഹാ​ഡ്‌​ലി​യു​മാ​യും ഇ​യാ​ൻ ബോ​ത​വു​മാ​യു​ണ്ടാ​യി​രു​ന്നു താ​ര​ത​മ്യ​ങ്ങ​ൾ. പ​ക്ഷേ, ധോ​ണി​യെ​പ്പോ​ലെ ധോ​ണി മാ​ത്രം.

വി​ന്നി​ങ് ഷോ​ട്ട് ഉ​തി​ർ​ക്കാ​ൻ അ​വ​സാ​ന​ത്തെ ഓ​വ​ർ വ​രെ, ക​ഴി​യു​മെ​ങ്കി​ൽ അ​വ​സാ​ന​ത്തെ പ​ന്ത് വ​രെ കാ​ക്കാ​റു​ണ്ട് മ​ഹേ​ന്ദ്ര സി​ങ് ധോ​ണി. എ​ന്നാ​ൽ, ക​രി​യ​റി​ലെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഒ​രി​ക്ക​ലും അ​വ​സാ​ന നി​മി​ഷം വ​രെ കാ​ത്തി​രു​ന്ന ച​രി​ത്ര​മി​ല്ല. 2014 ഡി​സം​ബ​റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോ​ക്സി​ങ് ഡേ ​ടെ​സ്റ്റ് ക​ഴി​ഞ്ഞ പാ​ടേ, പ​ര​മ്പ​ര പൂ​ർ​ത്തി​യാ​കാ​ൻ പോ​ലും നി​ൽ​ക്കാ​തെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച ച​രി​ത്ര​മാ​ണ് ധോ​ണി​യു​ടേ​ത്. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തും അ​തു​പോ​ലെ​യാ​യി.

ക​ള​ത്തി​ന​ക​ത്തെ​ന്ന പോ​ലെ ക​രി​യ​റി​ലും ധോ​ണി​യു​ടെ പ​ല നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളും സ​ഹ​ജ​വാ​സ​ന​യെ (Instinct) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. ബൗ​ളി​ങ് ചെ​യ്ഞ്ചു​ക​ളി​ലും ഫീ​ൽ​ഡ് പ്ലേ​സ്മെ​ന്‍റു​ക​ളി​ലും മാ​ത്ര​മ​ല്ല, ടെ​സ്റ്റ് റി​ട്ട​യ​ർ​മെ​ന്‍റി​ലും ക്യാ​പ്റ്റ​ൻ​സി ഉ​പേ​ക്ഷി​ക്ക​ലി​ലും വ​രെ അ​ത് ആ​വ​ർ​ത്തി​ച്ചു.

സ്വ​രം ന​ന്നാ​യി​രി​ക്കു​മ്പോ​ൾ പാ​ട്ടു നി​ർ​ത്തു​ക എ​ന്നു പ​റ​യാ​റു​ണ്ട്. പ​ല്ലു​ള്ള​പ്പോ​ൾ വേ​ണം ചി​രി​ക്കാ​ൻ എ​ന്ന് വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ ഭാ​ഷ​യി​ലും പ​റ​യാം. ര​ണ്ടാ​യാ​ലും ധോ​ണി​ക്കു ചേ​രും. വ​യ​സ് 35 ആ​യി​ട്ടേ​യു​ള്ളൂ. ക​ള​ത്തി​നു പു​റ​ത്തെ കാ​ര​ണ​ങ്ങ​ളാ​ൽ ധോ​ണി​യു​ടെ ര​ക്ത​ത്തി​നു വേ​ണ്ടി മു​റ​വി​ളി കൂ​ട്ടി​യ​വ​ർ ഏ​റെ​യാ​ണ്.
എ​ന്നാ​ൽ, ധോ​ണി എ​ന്ന ക്രി​ക്ക​റ്റ​റു​ടെ കാ​ലം ക​ഴി​ഞ്ഞെ​ന്നു പ​റ​യു​ന്ന​ത് ക​ടു​ത്ത വി​രോ​ധി​ക​ൾ മാ​ത്രം. ക്യാ​പ്റ്റ​ൻ​സി വേ​ണ്ടെ​ങ്കി​ൽ വേ​ണ്ട, ധോ​ണി ക​ളി നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ വീ​ടി​നു മു​ന്നി​ൽ പോ​യി ധ​ർ​ണ ന​ട​ത്തു​മെ​ന്നു സു​നി​ൽ ഗ​വാ​സ്ക​ർ പ​റ​യ​ണ​മെ​ങ്കി​ൽ, ക​ളി അ​റി​യു​ന്ന​വ​ർ​ക്ക് ഇ​ന്നും ധോ​ണി എ​ന്ന ക്രി​ക്ക​റ്റ​റി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നു ത​ന്നെ​യാ​ണ് അ​ർ​ഥം.
ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ഇ​നി ര​ണ്ടു വ​ർ​ഷം ബാ​ക്കി. ക്യാ​പ്റ്റ​ൻ​സി​യി​ലെ പി​ൻ​ഗാ​മി​ക്ക് ത​യാ​റെ​ടു​ക്കാ​ൻ മ​തി​യാ​യ സ​മ​യം. പ​രി​ച​യ​സ​മ്പ​ന്ന​നാ​ണെ​ങ്കി​ലും, വി​രാ​ട് കോ​ഹ്‌​ലി​ക്കും വേ​ണം ത​യാ​റെ​ടു​പ്പി​നൊ​രു മി​നി​മം സ​മ​യം. അ​താ​ണി​പ്പോ​ൾ ധോ​ണി​യു​ടെ സ്ഥാ​ന​മൊ​ഴി​യ​ലി​ലൂ​ടെ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​തും.
വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ ക​ണ്ണീ​രി​ൽ കു​തി​ർ​ക്കാ​നും, തൊ​പ്പി​യൂ​ര​ൽ മ​ത്സ​ര​വും വി​ര​മി​ക്ക​ൽ മ​ത്സ​ര​വു​മൊ​ക്കെ ആ​ഘോ​ഷി​ച്ച് ഗാ​ർ​ഡ് ഒ​ഫ് ഓ​ണ​ർ വാ​ങ്ങാ​നോ കാ​ത്തു​നി​ന്നി​ല്ല ധോ​ണി. ബി​സി​സി​ഐ വ​ഴി​യൊ​രു വാ​ർ​ത്താ​ക്കു​റി​പ്പ്, നാ​ലു വ​രി​യി​ൽ കാ​ര്യം ക​ഴി​ഞ്ഞു. ബാ​ക്കി പ​റ​യാ​നു​ള്ള​തൊ​ക്കെ ക​ളി ക​ണ്ട​വ​രും ബാ​റ്റി​ന് അ​ടി കൊ​ണ്ട​വ​രു​മൊ​ക്കെ പ​റ​ഞ്ഞു, ഇ​പ്പോ​ഴും പ​റ​യു​ന്നു​ണ്ട്.
ലോ​ക ക്രി​ക്ക​റ്റി​ൽ നേ​ട്ട​ങ്ങ​ളൊ​ന്നും സ്വ​ന്ത​മാ​ക്കാ​ൻ ബാ​ക്കി​യി​ല്ല ധോ​ണി എ​ന്ന ക്യാ​പ്റ്റ​ന്. മി​ക​ച്ച ഫി​നി​ഷ​ർ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് പ്രാ​യം ചെ​റി​യ മ​ങ്ങ​ലേ​ൽ​പ്പി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ബാ​റ്റി​ങ് ഓ​ർ​ഡ​റി​ലെ പ്രൊ​മോ​ഷ​നൊ​ക്കെ അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണാം. ക്യാ​പ്റ്റ​ൻ​സി​യി​ൽ വി​രാ​ട് കോ​ഹ്‌​ലി സ്വാ​ഭാ​വി​ക പി​ൻ​ഗാ​മി​യാ​യെ​ങ്കി​ൽ, അ​ണ്ട​ർ സ്റ്റ​ഡി എ​ന്ന നി​ല​യി​ൽ ത​ട്ടു​പൊ​ളി​പ്പ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തും ടീ​മി​ലെ​ത്തി​യി​ട്ടു​ണ്ട്.
ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി ത​ല​യി​ൽ ഇ​ല്ലാ​ത്തി​ട​ത്തോ​ളം ടീ​മി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക്ക് വീ​തി കൂ​ടു​ത​ലാ​ണ്. ഓ​പ്പ​ൺ ചെ​യ്യാ​ൻ കൂ​ടി ക​ഴി​യു​ന്ന ഋ​ഷ​ഭ് ശോ​ഭി​ച്ചാ​ൽ പ്ര​ത്യേ​കി​ച്ച്. പ​ക്ഷേ, ഇ​തു​വ​രെ “ഇ​ൻ‌​സ്റ്റി​ങ്റ്റ്’ അ​നു​സ​രി​ച്ച് ക​ളി​ച്ച ധോ​ണി ഇ​നി​യും അ​തു തു​ട​ർ​ന്നാ​ൽ അ​ങ്ങ​നെ​യൊ​രു പു​റ​ത്താ​ക്ക​ലി​ന് അ​വ​സ​രം കൊ​ടു​ക്കി​ല്ലെ​ന്നു​റ​പ്പ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ​നി​ന്ന്, അ​ല്ലെ​ങ്കി​ൽ പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ​നി​ന്നു മു​ഴു​വ​നാ​യി ഒ​രു വി​ര​മി​ക്ക​ൽ ഇ​നി പ്ര​തീ​ക്ഷി​ക്കാം, തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി!