FLASH NEWS
Breaking News
ഐഎസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം
World

ജെറുസലേമിൽ ട്രക്ക് ആക്രമണം; നാല് മരണം

Sunday, Jan 8, 2017,19:49 IST By titto A A A

ജെറുസലേം : ജെറുസലേമിൽ ജനങ്ങൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി നാല് സൈനികർ മരിച്ചു.  15 പേർക്ക് പരുക്കേറ്റു. തീവ്രവാദി ആക്രമണമാണ് നടന്നതെന്നാണ് സൂചന. ലോറി ഡ്രൈവർ വെടിയേറ്റ നിലയിലായിരുന്നു.

പട്ടാളക്കാർ ഉൾപ്പെടെ ഉള്ളവർ വന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്. വേഗത കൂട്ടിയെത്തിയ ട്രക്ക് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ബർലിനിലും സമാനമായ ഭീകരാക്രമണം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെട്ടിരുന്നു.