FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
Featured

ഇ​ട​ൻ​കൈ​യ​ൻ​മാ​രു​ടെ ബു​ദ്ധി

Sunday, Jan 8, 2017,9:47 IST By Anjaly A A A

അ​രി​സ്റ്റോ​ട്ടി​ൽ, മേ​രി ക്യൂ​റി, ചാ​ൾ​സ് ഡാ​ർ​വി​ൻ, ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ, ഐ​സ്ക്ക് ന്യൂ​ട്ട​ൻ, ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി, നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട്, ബി​ൽ​ഗേ​റ്റ്സ്….​ഇ​വ​രെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​രു​ണ്ടാ​കി​ല്ല… സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ളു​ക​ൾ മു​ത​ൽ ഈ ​പേ​രു​കാ​രെ കു​റി​ച്ച് കേ​ട്ടി​ട്ടും വാ‍യി​ച്ചി​ട്ടു​മൊ​ക്കെ​യു​ണ്ടാ​കും.

അ​പൂ​ർ​വ​നേ​ട്ട​ങ്ങ​ളി​ലൂ​ടെ ഇ​വ​രി​ൽ പ​ല​രെ​യും ആ​രാ​ധ​ന​യോ​ടെ കാ​ണു​ന്ന​വ​രു​മു​ണ്ട്. ലോ​ക​ത്തി​ന് ഇ​വ​ർ ന​ൽ​കി​യ സം​ഭ​വാ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്.. ച​രി​ത്ര​ത്തി​ൽ ഇ​വ​ർ എ​ന്നും തെ​ളി​മ​യോ​ടെ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്യും.. എ​ന്നാ​ൽ ഈ ​അ​തു​ല്യ​പ്ര​തി​ഭ​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. ഈ ​പ്ര​ശ​സ്ത​രെ​ല്ലാം എ​ഴു​തു​ന്ന​ത് ഇ​ട​ത് കൈ ​ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​വ​ർ​ക്കി​ട​യി​ലെ സാ​മ്യം. എ​ന്നാ​ൽ അ​രി​സ്റ്റോ​ട്ടി​ലും മേ​രി ക്യൂ​റി​യും ഡാ​ർ​വി​നു​മൊ​ക്കെ അ​ട​ങ്ങു​ന്ന ഈ ​സം​ഘം മാ​ത്ര​മ​ല്ല ഇ​ടം​ക​യ്യ​ൻ​മാ​രാ​യ പ്ര​ശ​സ്ത​രു​ടെ പ​ട്ടി​ക വ​ള​രെ നീ​ണ്ട​താ​ണ്.

ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഇ​ടം​കൈ​യ​ൻ​മാ​രെ ബു​ദ്ധി​മാ​ൻ​മാ​രും ക​ഴി​വു​ള​ള​വ​ന്മാ​രും ആ​യി​ട്ടാ​ണ് ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ വ​ള​രെ​യ​ധി​കം പ​ഠ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന മു​പ്പ​തോ​ളം പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ളെ 2015ൽ ​ഡ​ച്ച് ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ഒ​ന്നി​ച്ചു ചേ​ർ​ത്ത് അ​വ​ലോ​ക​നം ന​ട​ത്തി. അ​തി​നു​ശേ​ഷം പ​തി​നാ​യി​ര​ങ്ങ​ൾ വീ​തം വ​രു​ന്ന പ​ല ഗ്രൂ​പ്പു​ക​ളി​ലാ​യി പു​തി​യൊ​രു പ​ഠ​ന​വും ന​ട​ത്തു​ക​യു​ണ്ടാ​യി. ആ ​ഫ​ല​മൊ​ക്കെ​യും ഇ​ടം​കൈ​യ​ൻ​മാ​ർ​ക്ക് ആ​ശ​ങ്ക​യ്ക്ക് വ​ക ന​ൽ​കു​ന്ന​ത​ല്ല. എ​ന്നാ​ൽ ഈ ​പ​ഠ​നം പ​റ​യു​ന്ന​ത് ഇ​ടം​കൈ​യ​ൻ​മാ​ർ അ​ത്ര ബു​ദ്ധി​മാ​ൻ​മാ​ർ അ​ല്ലെ​ന്നാ​ണ്. ഇ​ടം​കൈ​യ​ൻ​മാ​ർ ബു​ദ്ധി​യും ക​ഴി​വും കൂ​ടു​ത​ലു​ള്ള​വ​രാ​ണെ​ന്ന ധാ​ര​ണ വെ​റും മി​ഥ്യാ ധാ​ര​ണ​യാ​ണ്. ഇ​ടം​കൈ​യ​ന്മാ​ർ ബു​ദ്ധി​യു​ടെ കാ​ര്യ​ത്തി​ൽ അ​ത്ര കേ​മ​ന്മാ​ര​ല്ല എ​ന്നു മാ​ത്ര​മ​ല്ല വ​ലം​കൈ​യ​ന്മാ​രെ​ക്കാ​ൾ കു​റ​ച്ചു പി​ന്നി​ലു​മാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു.