FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
Featured

സു​ര​ക്ഷി​ത​മാ​യ റോ​ഡി​ലേ​ക്ക് ഇ​നി​യെ​ത്ര ദൂ​രം

Sunday, Jan 8, 2017,10:38 IST By രൂ​പാ മ​ല്ലി​ക് A A A

(തി​ങ്ക​ൾ മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം റോ​ഡ് സു​ര​ക്ഷാ വാ​ര​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​നി​വു കാ​ത്തു​റ​ങ്ങു​ന്ന മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ച്)

പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ഏ​ഴു ദി​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത് ഏ​താ​ണ്ട് 200 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. മ​ര​ണ​മ​ട​ഞ്ഞ​വ​ർ മൂ​ന്നു ഡ​സ​നോ​ളം. പ​രു​ക്കേ​റ്റ​വ​ർ നൂ​റി​ലേ​റെ. അ​വ​രി​ൽ ര​ണ്ടു ഡ​സ​ൻ പേ​രു​ടെ​യെ​ങ്കി​ലും നി​ല ഗു​രു​ത​രം. ഇ​വ​യി​ൽ മി​ക്ക അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​ത് രാ​ത്രി പ​ത്തു മ​ണി​ക്കും വെ​ളു​പ്പി​നു നാ​ലു​മ​ണി​ക്കും ഇ​ട​യി​ലാ​ണ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ മ​റി​ക​ട​ന്നു കു​തി​ക്കു​ന്ന ഈ ​മ​നു​ഷ്യ നി​ർ​മി​ത ദു​ര​ന്ത​ത്തി​നു ത​ട​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​ത്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല.
കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ 2014 ജൂ​ണി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ യാ​ത്രാ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 18 ഗ​താ​ഗ​ത​വ​കു​പ്പു മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ കോ​ഡീ​ക​രി​ച്ചു. ബി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്​​ക്കു വ​രു​മെ​ന്നും നി​യ​മ​മാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം.
ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും​മു​ൻ​പു ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്,​ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​യ​ട​ക്ക​മു​ള്ള നി​ര​ക്കു​ക​ളി​ൽ കു​ത്ത​നെ വ​ർ​ധ​ന വ​രു​ത്തി. ന​ന്നാ​യി പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കു മാ​ത്ര​മേ ഇ​നി ലൈ​സ​ൻ​സ് ല​ഭി​ക്കൂ.

കു​ട്ടി​ക​ൾ​ക്കും ഹെ​ൽ​മെ​റ്റ്

നി​ല​വി​ലെ നി​യ​മ​ത്തി​ലെ 233 വ​കു​പ്പു​ക​ളി​ൽ 68 ഭേ​ദ​ഗ​തി​ക​ളാ​ണു ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. 28 പു​തി​യ വ​കു​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​മു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന​താ​ണ് ബി​ല്ലി​ന്‍റെ സ​വി​ശേ​ഷ​ത. യാ​ത്രാ​വേ​ള​യി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം നി​യ​മം കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. അ​തി​നു​ള്ള വ​കു​പ്പു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ലു വ​യ​സു ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് ഹെ​ൽ​മെ​റ്റും സീ​റ്റ് ബെ​ൽ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന ബി​ല്ലി​ൽ,​ വീ​ഴ്​​ച വ​രു​ത്തു​ന്ന ര​ക്ഷി​താ​വി​ന് 1000 രൂ​പ പി​ഴ ഈ​ടാ​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

മ​ദ്യ​പി​ച്ചാ​ൽ കാ​ശു പോ​കും
എ​ല്ലാ കു​റ്റ​ങ്ങ​ൾ​ക്കു​മു​ള്ള പി​ഴ ശി​ക്ഷ​യി​ൽ വ​ൻ മാ​റ്റം വ​രും. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചാ​ൽ 1000 രൂ​പ പി​ഴ​യെ​ന്ന​ത് 5000 ആ​കും; ഡ്രൈ​വ​ർ മ​ദ്യ​പി​ക്കു​ക​യോ,​ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്​​ത​താ​യി തെ​ളി​ഞ്ഞാ​ൽ 2000 രൂ​പ ഈ​ടാ​ക്കി​യി​രു​ന്ന​ത് 10,​000 ആ​ക്കാ​നാ​ണ് വ്യ​വ​സ്ഥ. ഹെ​ൽ​മെ​റ്റും സീ​റ്റ് ബെ​ൽ​റ്റു​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​ർ 1000 രൂ​പ പി​ഴ​യ​ട​യ്​​ക്കേ​ണ്ടി​വ​രു​മെ​ന്നു മാ​ത്ര​മ​ല്ല,​ അ​വ​രു​ടെ ലൈ​സ​ൻ​സ് മൂ​ന്നു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡും ചെ​യ്യും.

വാ​ഹ​നം
തി​രി​ച്ചു​വി​ളി​ക്കാം
നി​ർ​മി​തി​യി​ൽ സാ​ര​മാ​യ പി​ഴ​വു​ണ്ടെ​ന്നു ക​ണ്ടാ​ലും പ​രി​സ്ഥി​തി​ക്കു കോ​ട്ടം വ​രു​ത്തു​ന്നു​വെ​ന്നു തെ​ളി​ഞ്ഞാ​ലും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ല​വി​ൽ ക​ഴി​യി​ല്ല. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നി​ല​വാ​ര​ക്കു​റ​വു ക​ണ്ടാ​ൽ ഇ​നി ക​മ്പ​നി​ക​ൾ വാ​ഹ​ന​മു​ട​മ​യ്​​ക്ക് മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കു​യോ,​ വാ​ഹ​നം മാ​റ്റി ന​ൽ​കു​ക​യോ വേ​ണ​മെ​ന്ന​ത് ഇ​നി നി​ർ​ബ​ന്ധ​മാ​കും.

ഇ​ല​ക്​​ട്രോ​ണി​ക് നി​രീ​ക്ഷ​ണം

റോ​ഡ് സു​ര​ക്ഷി​ത​ത്വ​ത്തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​യ്​​ക്ക് നി​യ​മ സാ​ധു​ത​യി​ല്ല. ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ് ബി​ല്ലി​ലെ 136 എ ​എ​ന്ന പു​തി​യ വ​കു​പ്പ്. ഇ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ്. സ്​​പീ​ഡ് ക്യാ​മ​റ,​ സി​സി​ടി​വി,​ സ്​​പീ​ഡ് ഗ​ൺ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ വ​ന്നാ​ൽ നി​രീ​ക്ഷ​ണ​സേ​ന​യി​ലെ അം​ഗ​സം​ഖ്യ കു​റ​യ്ക്കാ​നു​മാ​കും.

ന​ല്ല ശ​മ​രി​യാ​ക്കാ​ർ
അ​പ​ക​ട​സ്ഥ​ല​ത്തു കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും മ​ര​ണ​വു​മാ​യി മ​ല്ലി​ടു​ന്ന വ്യ​ക്തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ​രോ​പ​കാ​രി​ക​ൾ പ​ല​പ്പോ​ഴും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​രേ​ഖ​യും അ​തി​ന്മേ​ൽ സു​പ്രീം കോ​ട​തി ന​ൽ​കി​യ വി​ധി​ന്യാ​യ​വും നി​ല​വി​ലു​ണ്ടെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കാ​ത്ത​തി​നാ​ൽ അ​വ​യ്​​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ല.
പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന​തോ​ടെ ന​ല്ല ശ​മ​രി​യാ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. അ​വ​ർ​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് മോ​ച​നം.

പ​ണ​മി​ല്ലെ​ങ്കി​ലും ചി​കി​ത്സ
റോ​ഡ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ​ണ​മ​ട​യ്​​ക്കാ​തെ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ബി​ല്ലി​ലു​ണ്ട്. അ​പ​ക​ടം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം ചി​കി​ത്സ ല​ഭി​ച്ചാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. എ​ന്നാ​ൽ പ​ണ​മ​ട​ച്ച​തി​നു​ശേ​ഷ​മേ ചി​കി​ത്സ ന​ൽ​കൂ​വെ​ന്ന നി​ല​പാ​ടു​ക​ൾ ഇ​തി​നു ത​ട​സ​മാ​കു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​വ്യ​വ​സ്ഥ.
അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​യു​ന്ന​വ​ർ​ക്ക് 25,​000 രൂ​പ ന​ൽ​കാ​നേ നി​ല​വി​ൽ ക​ഴി​യൂ. അ​ത് ര​ണ്ടു ല​ക്ഷ​മോ,​ അ​തി​ൽ കൂ​ടു​ത​ലോ ന​ൽ​കാ​ൻ ബി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

വാ​ഹ​നാ​പ​ക​ട നി​ധി
കേ​ന്ദ്ര സ​ർ​ക്കാ​ർ ദേ​ശീ​യ ഗ​താ​ഗ​ത ന​യം കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന​താ​ണ് ബി​ൽ ന​ൽ​കു​ന്ന മ​റ്റൊ​രു ഉ​റ​പ്പ്. കേ​ന്ദ്രം വാ​ഹ​നാ​പ​ക​ട നി​ധി​ക്കു രൂ​പം ന​ൽ​ക​ണം.
രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​ന​മു​ണ്ടാ​കും. പ​രു​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യും മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​ത്തു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യാ​ലും ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കും.

ക​ളി​പ്പാ​ട്ട​മാ​ക്കി​യാ​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ ഏ​റെ​യാ​ണ്. നി​ല​വി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കു​ള്ള ശി​ക്ഷ ആ​യി​രം രൂ​പ പി​ഴ​യും മൂ​ന്നു മാ​സ​ത്തെ ത​ട​വു​മാ​ണ്. ഇ​നി കു​ട്ടി​ക​ൾ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ൽ ര​ക്ഷി​താ​വോ,​ വാ​ഹ​ന​മു​ട​മ​യോ 25,​000 രൂ​പ പി​ഴ​യൊ​ടു​ക്കു​ക​യും മൂ​ന്നു വ​ർ​ഷ​ത്തെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും വേ​ണം. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും റ​ദ്ദാ​ക്കും.

യ​ന്തി​ര​ൻ പ​രി​ശോ​ധി​ക്കും
വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലെ ക​ള്ള​ക്ക​ളി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് യ​ന്ത്ര​വ​ത്കൃ​ത സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ൻ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഇ​ത് അ​ടു​ത്ത വ​ർ​ഷം ഒ​ക്റ്റോ​ബ​റി​ൽ പ്ര​ബ​ല്യ​ത്തി​ൽ വ​രും. സു​ര​ക്ഷി​ത​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര​ത്തി​ലു​ള്ള​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വ​കു​പ്പി​ലെ അ​ഴി​മ​തി കു​റ​യ്​​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

എം ​പ​രി​വാ​ഹ​ൻ,​ ഇ ​ച​ല്ലാ​ൻ
റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് മൊ​ബൈ​ൽ ആ​പ്പു​ക​ൾ​ക്കാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. എം ​പ​രി​വാ​ഹ​നും ഇ ​ച​ല്ലാ​നും. വാ​ഹ​ൻ,​ സാ​ര​ഥി എ​ന്നീ ആ​പ്പു​ക​ളി​ലൂ​ടെ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് പൊ​ലീ​സി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് ഇ ​ച​ല്ലാ​ന്‍റെ ദൗ​ത്യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്,​ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന​താ​ണ് എം ​പ​രി​വാ​ഹ​ന്‍റെ വി​ശേ​ഷം. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ മാ​ത്രം ആ​പ്പി​ൽ ന​ൽ​കി​യാ​ൽ എ​ല്ലാ വി​വ​ര​ങ്ങ​ളും ഞൊ​ടി​യി​ട​യി​ൽ ല​ഭി​ക്കും. അ​പ​ക​ട വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​നും ഇ​തു​പ​യോ​ഗി​ക്കാം.