FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാമിന് വധശിക്ഷ
Top News

സൗ​ദി സ്ത്രീ​ക​ളു​ടെ വി​ഡി​യൊ വൈ​റ​ൽ

Sunday, Jan 8, 2017,9:39 IST By Anjaly A A A

ക​റു​ത്ത നി​റ​ത്തി​ലു​ള്ള പ​ർ​ദ​യും ബു​ർ​ഖ​യും ധ​രി​ച്ച ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ… അ​വ​ർ അ​വ​ർ പ​ന്ത് ക​ളി​ക്കു​ന്ന​തും നി​ര​ത്തി​ലൂ​ടെ നൃ​ത്തം ചെ​യ്യു​ന്ന​തും കൊ​ച്ചു​സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​തു​മൊ​ക്കെ​യാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​മ്പ​മാ​ർ​ന്ന പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ടി​പ്പാ​ടു​ന്ന​തു ഇ​വി​ടെ​യൊ​ന്നു​മ​ല്ല… അ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചി​രി​ക്കു​ന്ന സൗ​ദി​യി​ലെ സ്ത്രീ​ക​ളാ​ണ് ഈ ​വി​ഡി​യൊ​യി​ൽ. സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​രു കൂ​ട്ടം സ്ത്രീ​ക​ള്‍ മ​ത​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ത​ങ്ങ​ളെ ബ​ന്ധി​ച്ചി​രി​ക്കു​ന്ന പു​രു​ഷാ​ധി​പ​ത്യ​ത്തി​നെ​തി​രെ വി​ഡി​യൊ​യി​ലൂ​ടെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സൗ​ദി സ്ത്രീ​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ വി​ഡി​യൊ ഏ​താ​യാ​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ബ​ന്ധു​വാ​യ ഏ​തെ​ങ്കി​ലും ഒ​രു പു​രു​ഷ​ന്‍റെ മേ​ല്‍വി​ലാ​സ​ത്തി​ല്‍ മാ​ത്ര​മാ​യി ത​ങ്ങ​ളു​ടെ ജീ​വി​തം അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ടു​ന്ന​തി​നെ അ​വ​ര്‍ നി​ശി​ത​മാ​യി ഇ​തി​ലൂ​ടെ ന​ര്‍മ്മ​ത്തി​ന്‍റെ മേ​മ്പൊ​ടി ചേ​ര്‍ത്തു പ​രി​ഹ​സി​ക്കു​ന്നു. ലോ​ക​ത്തി​ല്‍ നി​ന്നും എ​ല്ലാ പു​രു​ഷ​ന്മാ​രും തു​ട​ച്ചു​മാ​റ്റ​പ്പെ​ട​ട്ടെ എ​ന്ന് വ​രെ അ​വ​രു​ടെ ആ​ഗ്ര​ഹം നീ​ളു​ന്നു. കാ​ര​ണം പു​രു​ഷ​ന്‍ എ​ന്നാ​ല്‍ അ​വ​ര്‍ക്ക് ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന കൂ​ട്ട​രാ​ണ്. ആ​രും ഞ​ങ്ങ​ളു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ട, പ​രാ​ശ്ര​യ​മി​ല്ലാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​ണ് സ്ത്രീ​ക​ള്‍.

യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍, ജോ​ലി കി​ട്ട​ണ​മെ​ങ്കി​ല്‍, എ​ന്തി​നു ചി​കി​ത്സ കി​ട്ട​ണ​മെ​ങ്കി​ല്‍ പോ​ലും ഞ​ങ്ങ​ള്‍ക്ക് പു​രു​ഷ​ന്‍റെ ശു​പാ​ര്‍ശ വേ​ണ​മെ​ന്നാ​ണ് സ്ഥി​തി. ഞ​ങ്ങ​ള്‍ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ക​ഴി​വി​ല്ല, പ​ക്ഷെ അ​വ​രു​ടെ മ​ക്ക​ളാ​യ ചെ​റി​യ ആ​ണ്‍ക്കു​ട്ടി​ക​ള്‍ക്ക് പോ​ലും അ​തി​നു അ​നു​വാ​ദ​മു​ണ്ട്. പു​രു​ഷ​ന്‍മാ​ര്‍ക്ക് എ​പ്പോ​ള്‍ എ​വി​ടെ വേ​ണെ​മെ​ങ്കി​ലും എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും യാ​ത്ര ചെ​യ്യാം തു​ട​ങ്ങി സൗ​ദി അ​റേ​ബ്യ​യി​ല്‍ പ​രാ​ശ്ര​യം കൂ​ടാ​തെ ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​മ​ര്‍ഷം മു​ഴു​വ​ന്‍ പ​രി​ഹാ​സ​രൂ​പേ​ണ ഈ ​വി​ഡി​യൊ​യി​ലു​ണ്ട്.

#SaudiWomenDemandtheEndofGuardianship എ​ന്ന ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​വി​ഡി​യൊ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ഏ​താ​നും നാ​ൾ മു​ൻ​പ് ഐ ​ആം മൈ ​ഓ​ൺ ഗാ​ർ​ഡി​യ​ൻ എ​ന്ന ഹാ​ഷ് ടാ​ഗി​ല്‍ അ​ടു​ത്ത കാ​ല​ത്ത് സൗ​ദി വ​നി​ത​ക​ള്‍ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ന​ട​ത്തി​യ നീ​ക്ക​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 23നു ​പ​തി​നാ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ള്‍ പു​രു​ഷാ​ധി​പ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള മോ​ച​നം ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ് എ​ന്ന് ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍ജി ത​യാ​റാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ 2500 സ്ത്രീ​ക​ള്‍ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു സ​ല്‍മാ​ന്‍ രാ​ജ​കു​മാ​ര​ന് സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ലു​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് സൗ​ദി വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണം എ​ന്ന നി​വേ​ദ​ന​ത്തി​ന് ല​ഭി​ച്ച​ത്.