FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
Sports

പൊ​ൻ തി​ള​ക്ക​ത്തി​ൽ അ​ബി​ത

Monday, Jan 9, 2017,9:57 IST By വിനോദ് താമരശേരി A A A

കോ​ഴി​ക്കോ​ട്: ദേ​ശീ​യ സ്കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം വ​ര്‍ഷ​വും ഇ​ര​ട്ട റെ​ക്കോ​ഡു​ക​ളു​മാ​യി അ​ബി​ത മേ​രി മാ​നു​വ​ല്‍. സ്വ​ന്തം പേ​രി​ൽ മൂ​ന്നു വ്യ​ക്തി​ഗ​ത ദേ​ശീ​യ റെ​ക്കോ​ഡു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തു ക​ണ്ട് സ്കൂ​ൾ മീ​റ്റു​ക​ളോ​ടു വി​ട​വാ​ങ്ങു​മ്പോ​ൾ അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണ് ഒ​ളിം​പ്യ​ന്‍ പി.​ടി. ഉ​ഷ​യു​ടെ ശി​ഷ്യ​യ്ക്ക്.
ക​ഴി​ഞ്ഞ ദി​വ​സം പൂ​നെ​യി​ല്‍ സ​മാ​പി​ച്ച സീ​നി​യ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 400, 800 മീ​റ്റ​റു​ക​ളി​ൽ പു​തി​യ റെ​ക്കോ​ഡി​ട്ടു അ​ബി​ത. മ​ന്‍ദീ​പ് കൗ​റി​ന്‍റെ റെ​ക്കോ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി​യാ​യി​രു​ന്നു 400 മീ​റ്റ​റി​ലെ 55.12 സെ​ക്ക​ൻ​ഡ് പ്ര​ക​ട​നം. 800 മീ​റ്റ​റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴി​ക്കോ​ട്ട് അ​ബി​ത ത​ന്നെ കു​റി​ച്ച ര​ണ്ടു മി​നി​റ്റ് 08.69 സെ​ക്ക​ൻ​ഡ് റെ​ക്കോ​ഡും മ​റി​ക​ട​ന്നു. പു​തി​യ സ​മ​യം ര​ണ്ടു മി​നി​റ്റ് 08.53 സെ​ക്ക​ൻ​ഡ്. 2009ൽ ​ചി​ഞ്ചു ജോ​സ് കു​റി​ച്ച 2:09.14 റെ​ക്കോ​ഡാ​ണ് കോ​ഴി​ക്കോ​ട്ട് അ​ബി​ത മ​റി​ക​ട​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്‍റെ അ​വ​സാ​ന സ്കൂ​ൾ മീ​റ്റി​ൽ പ്ര​ക​ട​നം വീ​ണ്ടും മെ​ച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴി​ക്കോ​ട്ട് നേ​ടി​യ 1500 മീ​റ്റ​ർ ദേ​ശീ​യ റെ​ക്കോ​ഡും അ​ബി​ത​യു​ടെ പേ​രി​ലു​ണ്ട്. ഈ​യി​ന​ത്തി​ൽ അ​ന്ന് അ​ബി​ത തി​രു​ത്തി​ക്കു​റി​ച്ച​ത് പി.​യു. ചി​ത്ര​യു​ടെ 2013ലെ ​നാ​ലു മി​നി​റ്റ് 35.72 സെ​ക്ക​ൻ​ഡ് റെ​ക്കോ​ഡ്. നാ​ലു മി​നി​റ്റ് 27.22 സെ​ക്ക​ൻ​ഡാ​ണ് അ​ബി​ത​യു​ടെ സ​മ​യം.
കോ​ഴി​ക്കോ​ട് പൂ​വ​മ്പാ​യ് എ​എം​എ​ച്ച്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​നി​യാ​ണ് അ​ബി​ത. ക​ല്ലാ​നോ​ട് അ​ക​മ്പ​ടി​യി​ല്‍ മാ​നു‌​വ​ലി​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ൾ. 2011ല്‍ ​ഉ​ഷാ സ്കൂ​ള്‍ ഒ​ഫ് അ​ത്‌​ല​റ്റി​ക്സി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ അ​ബി​ത സ​മോ​വ​യി​ല്‍ 2015ല്‍ ​ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ത്ത് ഗെ​യിം​സി​ല്‍ 800ല്‍ ​വെ​ങ്ക​ല​വും സൗ​ത്ത്സോ​ണ്‍ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 600 മീ​റ്റ​റി​ല്‍ വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്. 800 മീ​റ്റ​റി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​വാ​ഗ്ദാ​നം ത​ന്നെ​യാ​ണ് ഈ ​താ​രം.
ക​ഴി​ഞ്ഞ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നേ​ടി വ്യ​ക്തി​ഗ​ത ചാം​പ്യ​നാ​യി​രു​ന്നു. പോ​ള​ണ്ടി​ല്‍ ന​ട​ന്ന ഐ​എ​എ​എ​ഫ് വേ​ള്‍ഡ് അ​ണ്ട​ര്‍ 20 ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 800 മീ​റ്റ​റി​ല്‍ പ​ങ്കെ​ടു​ത്തു. 800 മീ​റ്റ​റി​ല്‍ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ള്‍ ഉ​ഷ​യു​ടെ ശി​ഷ്യ​രാ​യി ട്രാ​ക്കി​ലെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ര്‍ക്കൊ​ന്നും ല​ഭി​ക്കാ​ത്ത മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് അ​ബി​ത സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 800 മീ​റ്റ​റി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം തേ​ടു​ന്ന അ​ബി​ത അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ല്‍ തി​ള​ങ്ങു​ന്ന താ​ര​മാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണ് ഉ​ഷാ സ്കൂ​ളി​ന്.