FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Articles

ന​ട​പ​ടി​ക​ള്‍ തു​ട​ര്‍ക്ക​ഥ, അ​ച്ച​ട​ക്ക ലം​ഘ​ന​ങ്ങ​ളും

Monday, Jan 9, 2017,9:03 IST By അ​ര​വി​ന്ദ് A A A

സി​പി​എ​മ്മി​ലെ മു​തി​ര്‍ന്ന നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ വീ​ണ്ടും പാ​ര്‍ട്ടി ന​ട​പ​ടി. തു​ട​ര്‍ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും വി​എ​സി​നു മാ​ത്രം സ്വ​ന്ത​മാ​യ​ത്. ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് അ​ച്യു​താ​ന​ന്ദ​ന്‍ നേ​രി​ട്ട​ത്. എ​ല്ലാ ന​ട​പ​ടി​ക​ളും പാ​ര്‍ട്ടി നി​ല​പാ​ടു​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​നും നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത​തി​നു​മാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ താ​ക്കീ​തെ​ന്ന ല​ഘു​വാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു ദീ​ര്‍ഘ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്. ഏ​റ്റ​വും അ​ധി​കം കാ​ലം നീ​ണ്ട ഒ​രു ക​മ്മി​ഷ​നും സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി പൊ​ളി​റ്റ്ബ്യൂ​റോ ക​മ്മി​ഷ​നെ നി​ശ്ച​യി​ച്ചി​ട്ടു മൂ​ന്നു വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ക​മ്മി​ഷ​നു ന​ല്‍കി​യ പ​രാ​തി​ക​ള്‍ക്കു പു​റ​മെ ക​മ്മി​ഷ​ന്‍റെ കാ​ല​യ​ള​വി​ല്‍ അ​ച്യു​താ​ന​ന്ദ​ന്‍ ന​ട​ത്തി​യ അ​ച്ച​ട​ക്ക ലം​ഘ​ന​ങ്ങ​ളും അ​തി​ല്‍ ഉ​യ​ര്‍ന്ന പ​രാ​തി​ക​ളും ക​മ്മി​ഷ​ന്‍ പ​രി​ഗ​ണി​ച്ചു. സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തും ക​മ്മി​ഷ​ന്‍ തെ​ളി​വെ​ടു​ത്തി​രു​ന്നു. റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി ന​ല്‍കി​യി​രു​ന്നു​വെ​ങ്കി​ലും ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ര്‍ച്ച മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ച​ര്‍ച്ച ചെ​യ്യു​ക​യും ക​ടു​ത്ത ന​ട​പ​ടി ആ​വ​ശ്യം നി​രാ​ക​രി​ച്ചു ന​ട​പ​ടി​ക​ളി​ല്‍ ഏ​റ്റ​വും ല​ഘു​വാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​ശ​ദീ​ക​ര​ണം കൂ​ടി കേ​ട്ട ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി തീ​രു​മാ​നി​ച്ച​ത്.
തു​ട​ര്‍ച്ച​യാ​യ ര​ണ്ടു കേ​ന്ദ്ര ക​മ്മി​റ്റി​ക​ളി​ല്‍ പ​ര​സ്യ ശാ​സ​ന ഏ​റ്റു വാ​ങ്ങേ​ണ്ടി വ​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും അ​ച്യു​താ​ന​ന്ദ​നു മാ​ത്രം സ്വ​ന്തം. 2010 ലാ​യി​രു​ന്നു ഇ​ത്. മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണു ര​ണ്ടു കേ​ന്ദ്ര ക​മ്മി​റ്റി​ക​ളും ചേ​ര്‍ന്ന​ത്. ജൂ​ലൈ 22നാ​യി​രു​ന്നു പാ​ര്‍ട്ടി നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച​തി​ന് ഇ​തി​നു മു​മ്പു ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ കു​റ്റ​പ​ത്രം പ​ര​സ്യ​പ്പെ​ടു​ത്തി​യ​തും അ​ന്നാ​യി​രു​ന്നു. ഇ​ന്ന​ലെ​യും അ​ച്ച​ട​ക്ക ന​ട​പ​ടി സി​പി​എം പ​ര​സ്യ​പ്പെ​ടു​ത്തി. ഇ​ന്ന​ല​ത്തെ ന​ട​പ​ടി കൂ​ടി​യാ​യ​പ്പോ​ള്‍ തു​ട​ര്‍ച്ച​യാ​യ നാ​ലു ന​ട​പ​ടി​ക​ളും ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു​വെ​ന്ന​തും യാ​ദൃ​ച്ഛി​കം. 2009 ജൂ​ലൈ 12നു ​പാ​ര്‍ട്ടി പൊ​ളി​റ്റ്ബ്യൂ​റോ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തും ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു. മൂ​ന്നു വ​ര്‍ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ജൂ​ലൈ 22ന് ​ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പാ​ര്‍ട്ടി വി​രു​ദ്ധ നി​ല​പാ​ടി​ന്‍റെ പേ​രി​ല്‍ പ​ര​സ്യ​മാ​യി ശാ​സി​ച്ച​തും ഞാ​യ​റാ​ഴ്ച ചേ​ര്‍ന്ന കേ​ന്ദ്ര ക​മ്മി​റ്റി. അ​ന്നു തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു ക​ടു​ത്ത ന​ട​പ​ടി ഒ​ഴി​വാ​യ​ത്. മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം പാ​ര്‍ട്ടി​യെ വെ​ല്ലു​വി​ളി​ച്ച​തി​നു പ​ര​സ്യ ശാ​സ​ന ഏ​റ്റു വാ​ങ്ങേ​ണ്ടി വ​ന്ന​തും ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ പി​ബി ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​തും ഞാ​യ​റാ​ഴ്ച.
മു​ന്ന​റി​യി​പ്പ്, താ​ക്കീ​ത്, ശാ​സ​ന, പ​ര​സ്യ ശാ​സ​ന, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ദ​വി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ല്‍, അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും സ​സ്പെ​ന്‍ഷ​ന്‍, പു​റ​ത്താ​ക്ക​ല്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​നു സ്വീ​ക​രി​ക്കു​ന്ന​ത്. അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് അ​തു ന​ട​ത്തി​യ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞാ​ല്‍ ന​ട​പ​ടി ല​ഘൂ​ക​രി​ക്കും. ന​ട​പ​ടി​യെ​ടു​ക്കു​മ്പോ​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ അം​ഗ​ങ്ങ​ളു​ടെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കി​ല്ലെ​ങ്കി​ലും അ​ച്യു​താ​ന​ന്ദ​ന് ഈ ​ആ​നൂ​കൂ​ല്യം പാ​ര്‍ട്ടി ന​ല്‍കി. 2010 ജൂ​ലൈ​യി​ല്‍ തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്രം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തെ​റ്റ് പ​ര​സ്യ​മാ​യി ഏ​റ്റു പ​റ​യ​ണ​മെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ന​ട​പ​ടി​യി​ലൂ​ടെ സി​പി​എം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കു​ന്നു. ഇ​നി​യും സ​മീ​പ​നം മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ കൈ​വി​ടേ​ണ്ടി വ​രു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി ന​ല്‍കു​ന്ന​ത്.
ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി പി​ള​രു​ന്ന​തി​നു മു​മ്പ് 1962 ലാ​യി​രു​ന്നു ആ​ദ്യ ന​ട​പ​ടി. ഇ​ന്ത്യാ – ചൈ​ന യു​ദ്ധ​കാ​ല​ത്തു ക​മ്യൂ​ണി​സ്റ്റു​കാ​രെ ചൈ​ന ചാ​ര​ന്മാ​രെ​ന്നു മു​ദ്ര​കു​ത്തി സ​ര്‍ക്കാ​ര്‍ വേ​ട്ട​യാ​ടി. പൂ​ജ​പ്പു​ര ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ അ​ച്യു​താ​ന​ന്ദ​ന്‍ ശി​ക്ഷാ​യി​ള​വു പ്ര​തീ​ക്ഷി​ച്ചു സ​ര്‍ക്കാ​രി​നെ സ​ഹാ​യി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ മി​ച്ചം പി​ടി​ച്ചു ജ​യി​ലി​ല്‍ വി​റ്റു കി​ട്ടു​ന്ന പ​ണം യു​ദ്ധ​ഫ​ണ്ടി​ലേ​യ്ക്കു സം​ഭാ​വ​ന ന​ല്‍കാ​നും ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​ര്‍ക്കു ര​ക്തം ന​ല്‍കാ​നും ആ​ഹ്വാ​നം ചെ​യ്തു.
രാ​ജ്യ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നെ​ന്ന വ്യാ​ഖ്യാ​ന​മാ​ണ് ഇ​തി​നു ന​ല്‍കി​യ​ത്. ഇ​തു പാ​ര്‍ട്ടി നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​ണെ​ന്നു കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്തി. കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ നി​ന്നും ബ്രാ​ഞ്ചി​ലേ​ക്കു ത​രം താ​ഴ്ത്തി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ഡി​ബി വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ത്തി​ല്‍ പാ​ര്‍ട്ടി വി​രു​ദ്ധ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്നു 2007 പി​ബി താ​ക്കീ​ത് ചെ​യ്തു. അ​തേ വ​ര്‍ഷം ത​ന്നെ പാ​ര്‍ട്ടി താ​ക്കീ​ത് വ​ക​വ​യ്ക്കാ​തെ പ​ര​സ്യ​മാ​യി വാ​ദ​പ്ര​തി​വാ​ദം ന​ട​ത്താ​ന്‍ അ​ച്യു​താ​ന​ന്ദ​ന്‍ മു​ന്നോ​ട്ടു വ​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ര്‍ത്തു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു പി​ബി​യി​ല്‍ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. വാ​ര്‍ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് അ​ച്യു​താ​ന​ന്ദ​നു മ​റു​പ​ടി ന​ല്‍കി​യ​തി​നു പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
തി​രി​കെ പൊ​ളി​റ്റ്ബ്യൂ​റോ​യി​ല്‍ എ​ത്തി​യെ​ങ്കി​ലും ലാ​വ​ലി​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍ട്ടി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ച്ചു. പ​ര​സ്യ​മാ​യി പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി. ഇ​തി​നാ​യി​രു​ന്നു 2009 ജൂ​ലൈ​യി​ല്‍ പൊ​ളി​റ്റ്ബ്യൂ​റോ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നു ശേ​ഷം കേ​ര​ള​ത്തി​ല്‍ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ന​ട​ന്നി​ട്ടും അ​ച്യു​താ​ന​ന്ദ​നെ പി​ബി​യി​ല്‍ തി​രി​ച്ചെ​ടു​ക്കാ​ത്ത​തും ന​ട​പ​ടി​ക്കു സ​മാ​ന​മാ​യ നി​ല​പാ​ടാ​യി​രു​ന്നു. അ​ന്നു പൊ​തു​സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ച്ചാ​ണ് അ​ച്യു​താ​ന​ന്ദ​ന്‍ പാ​ര്‍ട്ടി നി​ല​പാ​ടി​നെ വെ​ല്ലു​വി​ളി​ച്ച​ത്. ഇ​തി​ന് ശേ​ഷം ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വാ​ര്‍ത്താ​സ​മ്മേ​ള​നം ന​ട​ത്തി. അ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ഡാ​ങ്കെ​യോ​ടു ഉ​പ​മി​ച്ച​തി​നാ​യി​രു​ന്നു പ​ര​സ്യ​മാ​യ ശാ​സ​ന. അ​ന്ന് തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​യ​ത്.
ഒ​രു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നി​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​ര്‍ന്നു ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തും അ​ച്യു​താ​ന​ന്ദ​ന്‍റെ കാ​ര്യ​ത്തി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ചേ​രു​ന്ന​തി​നി​ട​യി​ല്‍ ഒ​രു വാ​ര്‍ത്താ ചാ​ന​ലി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും പാ​ര്‍ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടു​ക​ള്‍ക്കെ​തി​രെ​യും പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​തി​നാ​യി​രു​ന്നു ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഈ ​അ​ഭി​മു​ഖം ച​ര്‍ച്ച ചെ​യ്യു​ക​യും അ​ച്യു​താ​ന​ന്ദ​ന്‍ പാ​ര്‍ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നു പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തു വി​വ​രി​ക്കു​ന്ന പ്ര​മേ​യം പ​ര​സ്യ​പ്പെ​ടു​ത്തി. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ച്യു​താ​ന​ന്ദ​നെ​തി​രെ​യാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ന​ട​പ​ടി. ഇ​തി​നെ അ​ച്യു​താ​ന​ന്ദ​ന്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി പോ​കു​ക​യും ചെ​യ്തു.​ഇ​തും പി​ബി ക​മ്മി​ഷ​ന്‍ പ​രി​ശോ​ധി​ച്ചു. അ​ച്യു​താ​ന​ന്ദ​ന്‍ ഇ​തി​നെ​തി​രേ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ക​മ്മി​ഷ​ന്‍ അ​തു പ​രി​ഗ​ണി​ച്ചി​ല്ല. പ്രാ​യ​വും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചു മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ക​ടു​ത്ത ന​ട​പ​ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​യ​തെ​ന്നും വ്യ​ക്ത​മാ​ണ്.