FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Cinema

ഗോൾഡൻ ഗ്ലോബിൽ പ്രിയങ്ക തിളങ്ങി

Monday, Jan 9, 2017,11:07 IST By titto A A A

എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരചടങ്ങിൽ താരമായി പ്രിയങ്ക ചോപ്ര. ഗ്ലാമർ വേഷത്തിൽ പ്രിയങ്ക അവതാരകയായി എത്തിയതോടെ കരഘോഷങ്ങൾ വാനോളം ഉയർന്നു.  അംഗലാവണ്യം എടുത്ത് കാണിക്കുന്ന തരത്തിൽ അഴകിന്‍റെ രാജകുമാരിയായി  പുരസ്കാരവേദിയിൽ  ഇന്ത്യൻ സുന്ദരി മിന്നിത്തിളങ്ങി.

ഇറക്കി വെട്ടിയ ഗൗണായിരുന്നു പ്രീയങ്കയുടെ വേഷം.  മോഡൽ ആയി തുടങ്ങി നടിയും ഗായികയുമായി മാറിയ പ്രിയങ്ക കോളിവുഡും, ടോളിവുഡും, ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണ്.

34 കാരിയായ പ്രിയങ്കയ്ക്കൊപ്പെ ദേവ് പട്ടേലാണ് അവതാരകനായി എത്തിയത്. അമെരിക്കൻ ടെലിവിഷൻ പരമ്പരകളിലും പ്രീയങ്ക ഇപ്പോൾ സജീവമാണ്.