FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Sports

ധോണിയോട് ക്യാപ്റ്റ്യൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു

Monday, Jan 9, 2017,15:42 IST By titto A A A

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റ്യൻ സ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പുതിയ വാർത്തകൾ.  പിൻമാറാൻ സമയമായി എന്ന് ബിസിസിഐ അദേഹത്തെ അറിയിക്കുകയായിരുന്നു.  ജാർക്കണണ്ഡ് ഗുജറാത്ത് രജ്ഞി ട്രോഫി മത്സരത്തിനിടെ  സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന സൂചനകളാണ് നൽകുന്നത്.

അതിന് പിന്നാലെ ധോണി സെലക്ഷൻകമ്മിറ്റി സ്ഥാനത്ത്  നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നുവെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്തു. 2019 ലോകകപ്പ് ടീമിനെ ഇപ്പോഴേ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ധോണിയോട് മാറി നിൽക്കാൻ  ആവശ്യപ്പെട്ടത്.  ധോണിക്ക് ആ സമയത്ത് 39 വയസ്സാകുമെന്നും സെലക്ടർമാർ ചൂണ്ടിക്കാണിച്ചു. ഇത് അംഗീകരിച്ച് കഴിഞ്ഞ ബുധനാഴ്ച ക്യാപ്റ്റ്യൻ സ്ഥാനം ഒഴിയുന്നനതായി ധോണി അറിയിക്കുകയായിരുന്നു.