FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
Articles

ദേ​ശ് കീ ​നേ​താ​ക്ക​ൾ ഉ​ണ്ടാ​കു​ന്ന​ത്

Monday, Jan 9, 2017,9:11 IST By സി പി രാജശേഖരൻ A A A

ചി​ല​രു​ടെ യോ​ഗം അ​ങ്ങ​നെ​യാ​ണ്. ഒ​ട്ടും നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് പ​ല​തും സം​ഭ​വി​ക്കു​ന്ന​ത്. ഒ​ന്നും വേ​ണ്ടെ​ന്നു പ​റ​ഞ്ഞു സ​ർ​വ​സം​ഗ പ​രി​ത്യാ​ഗി​യാ​യി സ്വ​യം പി​ന്മാ​റി ന​ട​ക്കു​ന്ന​വ​ർ​ക്കു പി​ന്നാ​ലെ പ​ല സൗ​ഭ​ഗ്യ​ങ്ങ​ളും വ​ന്നു ചേ​രും. മ​റി​ച്ചു ചി​ന്തി​ക്കു​ന്ന​വ​രെ സൗ​ഭാ​ഗ്യ​ങ്ങ​ളൊ​ന്നും തി​രി​ഞ്ഞു നോ​ക്കു​ക പോ​ലു​മി​ല്ല. പ​റ​ഞ്ഞു വ​രു​ന്ന​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ സ​മീ​പ​കാ​ല ഭാ​ഗ്യ- ദൗ​ർ​ഭാ​ഗ്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്.
ക​ഴി​ഞ്ഞ നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റു തു​ന്ന​മ്പാ​ടി​പ്പോ​യ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ആ​ദ്യം കൈ​വി​ട്ട​തു അ​മ​ര​ക്കാ​ര​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യാ‍യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ഗു​സ്തി പി​ടി​ച്ച് പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ സ്വ​ന്ത​ക്കാ​രെ മ​ത്സ​രി​പ്പി​ച്ചെ​ങ്കി​ലും ഒ​പ്പം നി​ന്ന​വ​ർ കാ​ലു​വാ​രി​യും വി​ട്ടു നി​ന്ന​വ​ർ കു​ല​ത്തി​ൽ കു​ത്തി​യു​മൊ​ക്കെ പാ​വ​ത്തി​നെ തോ​ല്പി​ച്ചു ക​ള​ഞ്ഞു. അ​തോ​ടെ ക​ളം വി​ടാ​ൻ കു​ഞ്ഞൂ​ഞ്ഞ് തീ​രു​മാ​നി​ച്ചു. ആ​ദ്യം കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​തൃ​പ​ദ​വി വേ​ണ്ടെ​ന്നു വ​ച്ചു. അ​ങ്ങ​നെ ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വാ​യി. പി​ന്നാ​ലെ, ‍യു​ഡി​എ​ഫ് നേ​തൃ​പ​ദ​വി​യും വേ​ണ്ടെ​ന്നു വ​ച്ചു. അ​തും ചെ​ന്നി​ത്ത​ല​യു​ടെ ത​ല​യി​ലാ​യി.
ത്യാ​ഗ​മെ​ന്ന​തേ നേ​ട്ടം, താ​ഴ്മ താ​ന​ത്യു​ന്ന​തി എ​ന്നാ​ണ​ല്ലോ നാ​ട്ടു​ന​ട​പ്പ്. ഈ ​ര​ണ്ടു മ​ഹാ​ത്യാ​ഗ​ങ്ങ​ൾ ചെ​യ്ത കു​ഞ്ഞൂ​ഞ്ഞി​ന്‍റെ മ​ന​സി​ലി​രി​പ്പ് മ​റ്റൊ​ന്നാ​യി​രു​ന്നു. ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ല്പി​ച്ച​തു സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രാ​ണ്. പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​ത് സാ​ക്ഷാ​ൽ വി.​എം. സു​ധീ​ര​നും. പാ​ർ​ട്ടി​ക്കു പു​റ​ത്തു പാ​ർ​ല​മെ​ന്‍റ​റി പാ​ർ‌​ട്ടി​യി​ൽ ക​ണ്ണു​ള്ള ര​മേ​ശി​നും ത​ന്‍റെ തോ​ൽ​വി​യി​ൽ ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ട് സു​ധീ​ര​നും ചെ​ന്നി​ത്ത​ല​യു​ടെ ഗ്രൂ​പ്പി​നി​ട്ടും ഒ​രു പ​ണി കൊ​ടു​ക്ക​ണ​മെ​ന്നു ഓ​സി മ​ന​സി​ൽ ക​രു​തി. അ​തി​നു​ള്ള പ​ണി​യും യ​ഥാ​വി​ധി തു​ട​ങ്ങി​യി​രു​ന്നു.
പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യി​ലാ​യി​രു​ന്നു നോ​ട്ടം. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ കു​ഞ്ഞൂ​ഞ്ഞി​നാ​വും മേ​ൽ​ക്കൈ എ​ന്നു കേ​ന്ദ്ര​ത്തി​ലെ ഹൈ​ക്ക​മാ​ൻ​ഡി​നും സം​സ്ഥാ​ന​ത്തെ ലോ ​ക​മാ​ൻ​ഡി​നും വ​ള​രെ ന​ന്നാ​യി അ​റി​യാം. അ​തു​കൊ​ണ്ട് പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്നു ര​ണ്ടു ക​മാ​ൻ​ഡു​ക​ളും സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചു. അ​തോ​ടെ, ശ​രി​ക്കും ഓ​സി​യു​ടെ വ​ഴി​യ​ട​ഞ്ഞു. ഇ​നി നോ​മി​നേ​ഷ​നെ​ങ്കി​ൽ നോ​മി​നേ​ഷ​ൻ. അ​തി​നും പാ​വം ത​യാ​റാ​യി. കേ​ര​ള​ത്തി​ലാ​ക​പ്പാ​ടെ 14 ഡി​സി​സി​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ അ​റി​യ​പ്പെ​ടു​ന്ന​ത് എ ​എ​ന്നും ഐ ​എ​ന്നും ര​ണ്ടു ഗ്രൂ​പ്പു​ക​ൾ മാ​ത്രം. പി​ന്നെ​യും ഗ്രൂ​പ്പു​ക​ളു​ണ്ടെ​ങ്കി​ലും അ​ങ്ങാ​ടി​യി​ൽ ഒ​രു​പാ​ടു മാ​ട​ക്ക​ട​ക​ളു​ണ്ടാ​വു​മ​ല്ലോ എ​ന്ന ക​ണ​ക്കി​ൽ ഹൈ​ക്ക​മാ​ൻ​ഡ് അ​തൊ​ന്നും എ​ണ്ണാ​റി​ല്ല.
അ​തു​കൊ​ണ്ട് 14 ഡി​സി​ക​ളെ ഏ​ഴു വീ​തം പ​കു​ത്ത് ര​ണ്ടു ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​യി വീ​തം വ​യ്ക്കു​ക എ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി. അ​തി​ൽ വി​ട്ടു വീ​വ്ച വ​രു​ത്തേ​ണ്ടി വ​രു​മെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ തൃ​ശൂ​ർ ജി​ല്ല സു​ധീ​ര​ന്‍റെ ഇ​ഷ്ട​ക്കാ​ര​നു ന​ൽ​കാ​മെ​ന്നും സ​മ്മ​തി​ച്ചു. പ​ക്ഷേ, വീ​തം വ​യ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​സി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ​ത്ത​ന്നെ ഞെ​ട്ടി​പ്പോ​യി. താ​ൻ ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​ക​ളൊ​ന്നും എ ​ഗ്രൂ​പ്പി​നി​ല്ല. പ​കു​തി​യോ​ളം ര​മേ​ശി​ന്‍റെ ഗ്രൂ​പ്പി​ന്. മൂ​ന്നെ​ണ്ണം സു​ധീ​ര​ന്. ബാ​ക്കി മാ​ത്രം ഓ​സി​ക്ക്. ഐ ​ഗ്രൂ​പ്പി​ൽ നി​ന്നും സു​ധാ​ര ഗ്രൂ​പ്പി​ൽ നി​ന്നു​മൊ​ക്കെ ചി​ല​രെ അ​ട​ർ​ത്തി​മാ​റ്റി ഡി​സി​സി​ക​ളി​ൽ ഓ​സി മു​ന്തൂ​ക്കം നേ​ടെ​യെ​ന്ന​തു വേ​റേ കാ​ര്യം.
അ​തോ​ടെ അ​ദ്ദേ​ഹം പാ​ർ​ട്ടി​യും വി​ടു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ഴാ​ണു നി​ന​ച്ചി​രി​ക്കാ​തെ പു​തി​യൊ​രു പ​ദ​വി ഉ​മ്മ​ൻ ചാ​ണ്ടി​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്- ദേ​ശ് കീ ​നേ​താ..! വെ​റു​തേ പ​റ​യു​ന്ന​ത​ല്ല, എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പ​ക് ബാ​ബ്രി​യ​യു​ടേ​താ​ണു നി​യ​മ​നം. നി​യ​മ​ന​മെ​ന്നു പ​റ​ഞ്ഞാ​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി വാ​ക്ക​ൽ പ​റ​ഞ്ഞു, അ​ത്ര​യേ ഉ​ള്ളൂ. പ​ക്ഷേ, എ ​ഗ്രൂ​പ്പു​കാ​ർ അ​തേ​റ്റു പ​റ​യു​മോ എ​ന്ന​റി​യി​ല്ല. ഏ​താ​യാ​ലും ദേ​ശീ​യ നേ​താ​വാ​യ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്ന​തൊ​ന്നും പാ​ർ​ട്ടി അ​വ​ഗ​ണി​ക്കി​ല്ലെ​ന്നാ​ണ് ബാ​ബ്രി​യ പ​റ​യു​ന്ന​ത്. പി​ന്നെ, കോ​ൺ​ഗ്ര​സ് ഒ​രു വ​ലി​യ കു​ടും​ബ​മാ​ണെ​ന്നും അ​വി​ടെ ചെ​റി​യ വ​ഴ​ക്കൊ​ക്കെ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കൂ​ടി ബാ​ബ്രി​യ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ഇ​ത്ത​രം സൂ​ക്കേ​ടു​ക​ൾ​ക്ക് ഒ​രു ഒ​റ്റ​മൂ​ലി​യും ദീ​പ​ക് ബാ​ബ്രി​യ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്- പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ദി​വ​സേ​ന മൂ​ന്നു നേ​രം ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​റാ​വു​ന്ന അ​സു​ഖ​മേ​യു​ള്ളൂ പോ​ലും.
ത​ന്നെ​ക്കു​റി​ച്ചു താ​ൻ ത​ന്നെ നി​രൂ​പ​ണ ബു​ദ്ധി​യോ​ടു കൂ​ടി ചെ​യ്യു​ന്ന പ​രി​ശോ​ധ​ന എ​ന്നാ​ണ് ഈ ​ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ പൂ​ർ​ണ രൂ​പം. എ​ല്ലാ​വ​രും അ​തു ചെ​യ്യ​ണ​മെ​ന്ന് ബാ​ബ്രി​യ മാ​ത്ര​മ​ല്ല, സാ​ക്ഷാ​ൽ എ.​കെ. ആ​ന്‍റ​ണി​യും വി.​എം. സു​ധീ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മൊ​ക്കെ ഇ​ട​യ്ക്കി​ടെ ആ​വ​ശ്യ​പ്പെ​ടാ​റു​മു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു ഒ​റ്റ​മൂ​ലി​യെ​ക്കു​റി​ച്ചു കോ​ൺ​ഗ്ര​സു​കാ​രെ ആ​ദ്യം പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ത്ത​ത് പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ നെ​ഹ്റു​വി​നെ വി​മ​ർ​ശി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​പ്പോ​ൾ‌ അ​ദ്ദേ​ഹം നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പോ​ലു​ള്ള പാ​ർ​ട്ടി പ​ത്ര​ങ്ങ​ളി​ൽ പ​ല തൂ​ലി​കാ നാ​മ​ങ്ങ​ളി​ലും സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​ത്ത​ന്നെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു ലേ​ഖ​ന​ങ്ങ​ളെ​ഴു​തി.
എ​ന്തി​നാ​ണ് അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് അ​ടു​ത്ത സ്നേ​ഹി​ത​ന്മാ​ർ ചോ​ദി​ച്ച​പ്പോ​ൾ, താ​ൻ സ്വ​യം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.
നെ​ഹ്റു​വി​ന്‍റെ ഈ ​ആ​ത്മ​പ​രി​സോ​ധ​ന​യെ​ക്കു​റി​ച്ചും പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സ്വ​യം ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സ് ഘ​ട​കം അ​ധ്യ​ക്ഷ​ൻ‌ സ​ഞ്ജ​യ് നി​രു​പം അ​ടു​ത്ത കാ​ല​ത്തു പാ​ർ​ട്ടി പ​ത്ര​മാ​യ കോ​ൺ​ഗ്ര​സ് ദ​ർ​ശ​നി​ൽ ഒ​രു ലേ​ഖ​ന​മെ​ഴു​തി. അ​തോ​ടെ സ​ഞ്ജ‍യ് നി​രു​പം പു​ലി​വാ​ലു പി​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​ക്കൊ​രു​ങ്ങി​യ​താ​ണ്. അ​പ്പോ​ഴേ​ക്കും ര​ക്ഷ​യ്ക്കു യു​വ​രാ​ജ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​ത്തി. രാ​ഹു​ൽ​ജി പി​ന്തു​ണ​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ നി​രു​പം​ജി ഇ​പ്പോ​ൾ വീ​ട്ടി​ലി​രി​ക്കു​മാ​യി​രു​ന്നു.
ഇ​നി​യാ​ണു പു​തു​പ്പ​ള്ളി കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ദേ​ശ് കീ ​നേ​താ അ​വ​രോ​ധ​ന​ത്തി​ന്‍റെ ഗു​ട്ട​ൻ​സ് മ​ന​സി​ലാ​ക്കേ​ണ്ട​ത്. അ​ടു​ത്ത കാ​ല​ത്തു കോ​ട്ട​യ​ത്തു ന​ട​ന്ന ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ അ​ഭി​ന​വ കോ​ൺ​ഗ്ര​സു​കാ​രെ​ല്ലാം നെ​ഹ്റു​വും മ​റ്റ് ദേ​ശീ​യ നേ​താ​ക്ക​ളും പ​ണ്ടു ന​ട​ത്തി​യി​ട്ടു​ള്ള ച​രി​ത്ര​പ​ര​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന​ക​ൾ മ​ന​സി​ലാ​ക്കി​യാ​ൽ കൊ​ള്ളാം എ​ന്നു പ​റ​ഞ്ഞി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഓ​സി അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നു പ​പ്പ​രാ​സി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​ഞ്ജ​യ് നി​രു​പ​ത്തി​ന്‍റെ അ​വ​സ്ഥ​യി​ലാ​യി കു​ഞ്ഞൂ​ഞ്ഞ്. പാ​വ​ത്തി​നെ ര​ക്ഷി​ക്കാ​ൻ ആ​രു​ണ്ടാ​വു​മെ​ന്ന് ഇ​നി ക​ണ്ട​റി​യ​ണം. നി​രു​പ​ത്തി​നെ ര​ക്ഷി​ക്കാ​ൻ രാ​ഹു​ൽ​ജി എ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞൂ​ഞ്ഞി​നോ? ആ​രു​മി​ല്ലാ​ത്ത​വ​ർ​ക്കു ദൈ​വം തു​ണ എ​ന്നാ​ണ​ല്ലോ പു​രാ​ണം. അ​ങ്ങ​നെ​യൊ​രു അ​വ​താ​ര​മാ​ക​ട്ടെ, ദീ​പ​ക് ബാ​ബ്രി​യ എ​ന്നു മു​ട്ടി​പ്പാ​യി പ്രാ​ർ​ഥി​ക്കു​ക​യാ​ണ് സ​ക​ല​മാ​ന എ ​കോ​ൺ​ഗ്ര​സു​കാ​രും എ​ന്നാ​ണ് അ​ശ​രീ​രി!

(ctrledit@metrovaartha.com 93875 90012)