FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Sports

സ​ന്തോ​ഷ് ട്രോ​ഫി; കേരളത്തിന് നിർണായകം

Monday, Jan 9, 2017,9:46 IST By കെ.​പി.​സ​ജീ​വ​ന്‍ A A A

കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പി​നെ​തി​രെ അ​നാ​യാ​സ ജ​യം നേ​ടി സ​ര്‍വീ​സ​സ്. ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു​ഗോ​ളി​നാ​ണ് സ​ര്‍വീ​സ​സ് ഇ​ന്ന​ലെ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ലാ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ നി​ന്നും ഫൈ​ന​ല്‍ ബ​ര്‍ത്ത് ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ പ​ഴ​യ ജേ​താ​ക്ക​ളാ​യ ത​മി​ഴ്നാ​ടി​നെ സ​ര്‍വീ​സ​സ് തോ​ല്‍പി​ച്ചേ മ​തി​യാ​കൂ.
ഇ​ന്ന​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തെ​ലു​ങ്കാ​ന​യ്ക്ക​തി​രെ ക്യാ​പ്റ്റ​ന്‍ റീ​ഗ​ന്‍റെ ഹാ​ട്രി​ക്ക​ട​ക്കം നാ​ലു​ഗോ​ളു​ക​ളു​മാ​യി ത​മി​ഴ്നാ​ടും ര​ണ്ടാം ജ​യം നേ​ടി​യി​ട്ടു​ണ്ട്. ഇ​തു​വ​രേ​യു​ള്ള ഗോ​ളെ​ണ്ണ​ത്തി​ല്‍ സ​ര്‍വീ​സ​സാ​ണ് മു​ന്നി​ലെ​ങ്കി​ലും (11ഗോ​ള്‍) നാ​ളെ ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ല്‍ ത​മി​ഴ്നാ​ടി​നെ (6ഗോ​ള്‍) പ​രാ​ജ​യ​പ്പെ​ടു​ത്താ​തെ അ​വ​ര്‍ക്ക് ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​നാ​വി​ല്ല. നി​ല​വി​ല്‍ ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു​പേ​ര്‍ക്കും ര​ണ്ടു​ജ​യം വീ​തം സ്വ​ന്ത​മാ​ണ്. ത​മി​ഴ്നാ​ടി​ന് ജ​യം ത​ന്നെ വേ​ണ​മെ​ങ്കി​ലും സ​ര്‍വീ​സ​സി​ന് സ​മ​നി​ല ആ​യാ​ലും മ​തി ക​ട​മ്പ​ക​ട​ക്കാ​ന്‍.
ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന് ഇ​ന്ന് ന​ട​ക്കു​ന്ന ക​ര്‍ണാ​ട​ക​യു​മാ​യു​ള്ള ക​ളി നി​ര്‍ണാ​യ​ക​മാ​ണ്. കേ​ര​ള​ത്തെ തോ​ല്‍പി​ക്കാ​ന്‍ മാ​ത്രം ക​രു​ത്ത​ര​ല്ലെ​ങ്കി​ലും വ​ലി​യ മാ​ര്‍ജി​നി​ല്‍ ക​ര്‍ണാ​ട​കം കേ​ര​ള​ത്ത തോ​ല്‍പ്പി​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ക​ളി പ്ര​വ​ച​നാ​തീ​ത​മാ​വും. കാ​ര​ണം ഗ്രൂ​പ്പി​ല്‍ ഒ​റ്റ ജ​യം മാ​ത്ര​മു​ള്ള ആ​ന്ധ്ര പു​തു​ച്ചേ​രി​യെ നി​സ്സാ​ര​മാ​യി തോ​ല്‍പി​ച്ച് ഇ​ന്ന് ര​ണ്ടാം ജ​യ​ത്തി​ലേ​ക്ക് ക​യ​റും. അ​ങ്ങ​നെ​വ​രു​മ്പോ​ള്‍ മൂ​ന്നു ടീ​മും​ത​മ്മി​ലു​ള്ള ഗോ​ളെ​ണ്ണ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ വ​ഴി​തി​രി​യും. ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് കാ​ര്യ​ങ്ങ​ളു​ടെ ഗ​തി തി​രി​ച്ചു​വി​ടു​ന്ന​തെ​ങ്കി​ലും ര​ണ്ടു​ക​ളി​യി​ലാ​യി ആ​റു​ഗോ​ളു​ക​ളും ര​ണ്ടും ജ​യ​വും സ്വ​ന്ത​മു​ള്ള കേ​ര​ളം ക​ര്‍ണാ​ട​ക​ത്തെ (4ഗോ​ള്‍ ഒ​രു​ജ​യം) ഇ​ന്ന് നി​ഷ്പ്ര​യാ​സം തോ​ല്‍പി​ച്ച് ഫൈ​ന​ല്‍റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​ളി​നി​രീ​ക്ഷ​ക​രു​ടേ​യും ആ​രാ​ധ​ക​രു​ടേ​യും വി​ല​യി​രു​ത്ത​ല്‍. യോ​ഗ്യ​താ റൗ​ണ്ട് നാ​ലു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ ഒ​റ്റ​ജ​യ​വു​മി​ല്ലാ​തെ പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് , തെ​ലു​ങ്കാ​ന എ​ന്നി​വ​ര്‍ ക​ളി​ക്ക് പു​റ​ത്താ​യി. മൂ​വ​ര്‍ക്കും പ​ക്ഷെ ഗ്രൂ​പ്പു​ക​ളി​ല്‍ ഒ​രോ ക​ളി​വീ​ത​മു​ണ്ട്. ഇ​ന്ന​ലെ സ​ര്‍വീ​സ​സ് ല​ക്ഷ​ദ്വീ​പ് മ​ത്സ​ര​ത്തി​ല്‍ എ​ട്ടാം മി​നു​ട്ടി​ല്‍ സ​രോ​ജ് റോ​യ് ആ​ണ് ആ​ദ്യ ഗോ​ള്‍നേ​ടി​യ​ത്. തു​ട​ര്‍ന്ന് 24ാം മി​നു​ട്ടി​ല്‍ മ​ല​യാ​ളി ഇ​ര്‍ഷാ​ദ് ര​ണ്ടാം​ഗോ​ള്‍ നേ​ടി.
54ാം മി​നു​ട്ടി​ല്‍ വീ​ണ്ടും സ​രോ​ജ് റാ​യി​യും അ​ധി​ക​സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന മി​നു​ട്ടി​ല്‍ അ​ര്‍ജു​ന്‍ ടു​ഡു​വും ഓ​രോ​ഗോ​ള്‍വീ​തം നേ​ടി​യ​തോ​ടെ സ​ര്‍വീ​സ​സ് നാ​ലു​തി​ക​ച്ചു. ര​ണ്ടു​ക​ളി​ക​ളി​ലാ​യി അ​ര്‍ജു​ന്‍ ടു​ഡു​വി​ന്‍റെ ഗോ​ളെ​ണ്ണം മൂ​ന്നാ​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് തെ​ലു​ങ്കാ​ന മ​ത്സ​ര​ത്തി​ലാ​ണ് അ​വ​രു​ടെ ക്യാ​പ്റ്റ​ന്‍ റീ​ഗ​ന്‍ മൂ​ന്നു​ഗോ​ളി​ല്‍ ഒ​രു​മി​ച്ച് മു​ത്ത​മി​ട്ട​ത്. ന​ന്ദ​കു​മാ​റി​ന്‍റേ​താ​ണ് ത​മി​ഴാ​നാ​ടി​ന്‍റെ നാ​ലാം ഗോ​ള്‍.