FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
World

അഫ്ഗാൻ പാർലമെന്‍റിന് സമീപം ഇരട്ട സ്ഫോടനം; 21 പേർ കൊല്ലപ്പെട്ടു

Tuesday, Jan 10, 2017,20:03 IST By Anjaly A A A

കാബുൾ: അഫ്ഗാൻ പാർലമെന്‍റിന് സമീപത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. പാർലമെന്‍റ് ഉദ്യോഗസ്ഥരും, സാധാരണ ജനങ്ങളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരേയും പാർലമെന്‍റ് അംഗങ്ങളേയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ആദ്യത്തേത് ചാവേർ ആക്രമണമായിരുന്നു. പാർക്കിങ് മേഖലയിൽ നിർത്തിയിട്ടിരുന്ന കാറിലെ ബോംബ് പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.