FLASH NEWS
Breaking News
ഒക്കീഫെ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോഹ്ലി ടീം
India

ആ സൈനികൻ സ്ഥിരംപ്രശ്നക്കാരൻ, മദ്യപാനി ആരോപണവുമായി ബിഎസ്എഫ്

Tuesday, Jan 10, 2017,12:44 IST By titto A A A

ന്യൂഡൽഹി: അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക് ലഭിക്കുന്ന ഭക്ഷണം മോശമാണെനന് ആരോപിച്ച സൈനികനെതിരെ ബിഎസ്എഫ്. ആ സൈനികൻ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപാനിയും ആണെന്നാണ് ബിഎസ്എഫ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

സൈനികനെന്ന നിലയിൽ മോശം സേവനചരിത്രമാണ് ടിബി യാദവിന് ഉള്ളതെന്നും  മുതിർന്ന ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റത്തെ തുടർന്ന് നിരവധി തവണ ഇയാൾ നടപടിക്ക് വിധേയനായിട്ടുണ്ട്.

ഇ‍യാളുടെ പൂർവചരിത്രം മോശമാണെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ബിഎസ്എഫ് വ്യക്തമാക്കി. നേരത്തെ തങ്ങൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണം ആണെന്ന് കാണിച്ച് ടിപി യാദവ് വീഡിയോകൾ സോഷ്യൽമീഡിയാ വഴി ഷെയർ ചെയ്തിരുന്നു. സംഭവം വിവാദം ആയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ബിഎസ്എഫ് വിശദീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

നേരത്തെ സൈനികൻ പോസ്റ്റ് ചെയ്ത വീഡിയോദൃശ്യങ്ങൾ