FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
kerala

മുഖ്യമന്ത്രി നോക്കുകുത്തിയാണെന്ന് ചെന്നിത്തല

Tuesday, Jan 10, 2017,12:13 IST By titto A A A

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഐപിഎസ് തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കുകുത്തിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  മുഖ്യമന്ത്രിയാണ് ഐഎഎസ് ചേരിപ്പോരിന് കാരണം. സംസ്ഥാനം ഭരണസ്തംഭനത്തിലാണ്.

ഫയലുകൾ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിരട്ടുകയാണ്. ഉയർന്ന് വരുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ നോക്കാതെ മുഖ്യമന്ത്രി പക്ഷം പിടിക്കുകയാണ്. മുഖ്യമന്ത്രി ഇരിക്കുന്നത് എകെജി സെന്‍ററിൽ അല്ല സെക്രട്ടറിയേറ്റിലാണെന്ന് അദേഹം തിരിച്ചറിയണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.