FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
Articles

വി​പ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ള്‍

Tuesday, Jan 10, 2017,8:46 IST By അ​ര​വി​ന്ദ് A A A

വ​രാ​ന്‍ പോ​കു​ന്ന വി​പ​ത്തി​ന്‍റെ സൂ​ച​ന​ക​ള്‍ പ്ര​കൃ​തി ന​ല്‍കി തു​ട​ങ്ങി. മ​ഞ്ഞു കാ​ല​വും കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​തെ ക​ട​ന്നു പോ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. വ​രാ​ന്‍ പോ​കു​ന്ന​തു ക​ടു​ത്ത വ​ര​ള്‍ച്ച​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പു ന​ല്‍കി​യ പ​ക​ല്‍ സ​മ​യ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ജ​ല ദൗ​ര്‍ല​ഭ്യം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ മാ​ര്‍ച്ച് പ​കു​തി​ക്ക് ശേ​ഷം മാ​ത്രം അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല ദൗ​ര്‍ല​ഭ്യം ഇ​ത്ത​വ​ണ ജ​നു​വ​രി ആ​രം​ഭ​ത്തി​ല്‍ ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടി​യ താ​പ നി​ല​യാ​ണ് 2016 ല്‍ ​അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 41 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് വ​രെ 2016 ല്‍ ​താ​പ നി​ല ഉ​യ​ര്‍ന്നു. ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​യി​രു​ന്നു ഈ ​വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ആ​ക​ട്ടെ 38 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് മു​ത​ല്‍ 39 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് വ​രെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വേ​ന​ലി​ലെ ശ​രാ​ശ​രി താ​പ​നി​ല. താ​ര​ത​മേ​ന്യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ത്തെ സ്ഥി​തി ആ​ശ​ങ്ക ഉ​ണ​ര്‍ത്തു​ന്ന​താ​ണ്.

ഇ​ന്ന​ലെ കേ​ര​ള​ത്തി​ലെ പ​ക​ല്‍ താ​പ​നി​ല 33 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് മു​ത​ല്‍ 35 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് വ​രെ​യാ​യി​രു​ന്നു. കൊ​ല്ലം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 35 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സി​ല്‍ എ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും 33 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മ​ല​യോ​ര ജി​ല്ല​യാ​യ കോ​ട്ട​യ​ത്ത് 34 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സാ​യി തു​ട​രു​ക​യാ​ണ്. തൃ​ശൂ​രി​ലും ക​ണ്ണൂ​രി​ലും തീ​ര​ദേ​ശ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ലും 34 ഡി​ഗ്രി സെ​ൽ​ഷ്യ​ല്‍സാ​യി തു​ട​രു​ന്നു. ഇ​ന്ന​ല​ത്തെ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന കാ​ലാ​വ​സ്ഥാ വി​ദ​ഗ്ദ്ധ​ര്‍ വേ​ന​ല്‍ക്കാ​ലം ക​ടു​ത്ത​താ​യി​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണു ന​ല്‍കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ന്നും ത​ന്നെ മ​ഴ ല​ഭി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല മ​ഴ​യു​ടെ ല​ക്ഷ​ണം പോ​ലു​മു​ണ്ടാ​കി​ല്ലെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ഇ​തോ​ടെ താ​പ നി​ല ഉ​യ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.
മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​പ നി​ല കു​റ​യു​ന്നു​ണ്ട്. മ​ഞ്ഞി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഞ്ഞി​ന്‍റെ സാ​നി​ധ്യം കൂ​ടു​ക​യും താ​പ​നി​ല താ​ഴു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ മു​ന്‍ കാ​ല​ങ്ങ​ളി​ലേ​ത് പോ​ലെ കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍ക്കി​ല്ല. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​സ്ഥി​തി​യു​ള്ള​ത്. താ​ഴ്വാ​ര​ങ്ങ​ളി​ല്‍ ഈ ​സ്ഥി​തി​യി​ല്ല.
പ​ക​ല്‍ ചൂ​ട് ഇ​വി​ടെ ക്ര​മാ​തീ​ത​മാ​ണ്. കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ പ​ക​ല്‍ താ​പ നി​ല ശ​രാ​ശ​രി 34 വ​രെ എ​ത്തു​ന്നു. ഇ​തി​ല്‍ നി​ന്നു ത​ന്നെ ത​ണു​പ്പു കാ​ലം കൂ​ടു​ത​ല്‍ നീ​ണ്ടു നി​ല്‍ക്കി​ല്ലെ​ന്നു​റ​പ്പാ​യി​രി​ക്കു​ന്നു. രാ​ത്രി താ​പ​നി​ല ഈ ​സ​മ​യ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ കു​റ​യേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ഏ​താ​ണ്ടു പു​ല​ര്‍ച്ചെ​യോ​ടെ മാ​ത്ര​മെ താ​പ​നി​ല​യി​ല്‍ കു​റ​വു​ണ്ടാ​കു​ന്നു​ള്ളൂ. ഈ ​സ്ഥി​തി​യും ഗൗ​ര​വ​മേ​റി​യ​താ​ണ്. വ​ര്‍ഷ​ങ്ങ​ളാ​യി താ​പ​നി​ല​യി​ലു​ണ്ടാ​യ വ്യ​ത്യാ​സം ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​ന്‍റെ സാ​നി​ധ്യം കു​റ​ച്ചി​ട്ടു​ണ്ട്. ഭൂ​ര്‍ഗ​ഭ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പും ആ​ശ​ങ്ക ഉ​യ​ര്‍ത്തു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ 15 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ താ​പ​നി​ല​യി​ല്‍ 0.4 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​യി. 1921 ന് ​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വ​ര​ള്‍ച്ച​യാ​ണ് 2016 ല്‍ ​ഉ​ണ്ടാ​യ​തെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും ല​ഭി​ച്ച മ​ഴ പൂ​ര്‍ണ​മാ​യും സം​ഭ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും വ​ര​ള്‍ച്ച​യു​ടെ ആ​ഘാ​തം വ​ര്‍ധി​പ്പി​ച്ചു. ഈ ​വ​ര്‍ഷ​വും സ്ഥി​തി​ഗ​തി​ക​ള്‍ക്കു കാ​ര്യ​മാ​യ വ്യ​ത്യാ​സം വ​ന്നി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ കു​ടി​വെ​ള്ള ക്ഷാ​മം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. മാ​ര്‍ച്ച് പ​കു​തി ക​ഴി​യു​മ്പോ​ള്‍ ഇ​തു രൂ​ക്ഷ​മാ​കും. ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​വ് ഉ​റ​പ്പാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം. കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് കു​റ​യും.
പ്ര​ത്യേ​കി​ച്ചു മ​ല​ബാ​ര്‍ മേ​ഖ​ല​ക​ളി​ല്‍. ഇ​തി​നു സ​മാ​ന​മ​ല്ലെ​ങ്കി​ലും ആ​ശ്വാ​സ​ത്തി​നു വ​ക​യി​ല്ലാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും സ്ഥി​തി. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലു​ണ്ടാ​കു​ന്ന​ത്ര രൂ​ക്ഷ​മ​ല്ലെ​ങ്കി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും ജ​ല​ക്ഷാ​മം ക​ടു​ത്ത​താ​യി​രി​ക്കും.
താ​പ​നി​ല ഉ​യ​ര്‍ന്ന​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും ഭൂ​ര്‍ഗ​ഭ ജ​ല​ത്തി​ന്‍റെ നി​ര​പ്പു കു​റ​യു​ന്ന​തും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​കും. വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ലെ ജ​ല നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യാ​ണ്. പ​ക​ല്‍ താ​പ നി​ല വ​ര്‍ധി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​വ​ര്‍ത്തി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച വൈ​ദ്യു​തി ഉ​പ​യോ​ഗം 64.60 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. പ്ര​വൃ​ത്തി ദി​വ​സം അ​ല്ലാ​തി​രു​ന്നി​ട്ടും ഞാ​യ​റാ​ഴ്ച വൈ​ദ്യു​തി ഉ​പ​യോ​ഗം 58.75 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ഇ​താ​ക​ട്ടെ മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്.
2016 ല്‍ ​ഇ​തി​നു സ​മാ​ന ഉ​പ​യോ​ഗ​മു​ണ്ടാ​യെ​ങ്കി​ലും അ​തി​നു മു​ന്‍പു​ള്ള വ​ര്‍ഷ​ങ്ങ​ളി​ലൊ​ന്നും ജ​നു​വ​രി മാ​സം ഉ​പ​യോ​ഗം ഇ​ത്ര​യ​ധി​കം ഉ​യ​ര്‍ന്നി​രു​ന്നി​ല്ല. വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ര്‍ന്നെ​ങ്കി​ലും ഉ​ത്പാ​ദ​നം കു​റ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​ക​ളെ ആ​ശ്ര​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്ര ദ​യ​നീ​യ​മാ​ണു ജ​ല സം​ഭ​ര​ണ​ത്തി​ന്‍റെ സ്ഥി​തി. ഞാ​യ​റാ​ഴ്ച 4.26 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​യി​രു​ന്നു ഉ​ത്പാ​ദ​നം.
പ്ര​വൃ​ത്തി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യാ​ക​ട്ടെ ഉ​ത്പാ​ദ​നം 7.62 ആ​യി വ​ര്‍ധി​പ്പി​ച്ചു. ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ള​രെ കു​റ​ഞ്ഞ തോ​താ​ണി​ത്. വെ​ള്ളി​യാ​ഴ്ച 57 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റ​ത്തു നി​ന്നും എ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ക​ട്ടെ 54.49 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു പു​റ​ത്തു നി​ന്നു വാ​ങ്ങി​യ​ത്.
ഡാ​മു​ക​ളി​ലെ ജ​ല നി​ര​പ്പു സ്ഥി​തി ആ​ശ​ങ്ക ഉ​യ​ര്‍ത്തു​ന്നു. ഗ്രൂ​പ്പ് ഒ​ന്നി​ല്‍ പെ​ടു​ന്ന ഇ​ടു​ക്കി ഡാ​മി​ല്‍ സം​ഭ​ര​ണ ശേ​ഷി​യു​ടെ 37% മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ്. പ​മ്പ​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മി​ല്ല​ങ്കെി​ലും സം​ഭ​ര​ണ ശേ​ഷി​യു​ടെ 50% മാ​ത്ര​മാ​ണു ജ​ല​നി​ര​പ്പ്. ക​ക്കി ഡാ​മാ​ക​ട്ടെ ഏ​താ​ണ്ടു വ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്. ഷോ​ള​യാ​റി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ള്ള വെ​ള്ളം സം​ഭ​രി​ക്കു​ക​യാ​ണ്. ഇ​ട​മ​ല​യാ​റി​ലും ക​രു​ത​ല്‍ ശേ​ഖ​രം നി​ല​നി​ര്‍ത്തി​യി​ട്ടും 63% മാ​ത്ര​മാ​ണു ജ​ല​നി​ര​പ്പ്. ഏ​ഴു ഡാ​മു​ക​ളി​ലു​മാ​യി 45% മാ​ത്ര​മാ​ണു ജ​ല​നി​ര​പ്പ്.
ഗ്രൂ​പ്പ് ര​ണ്ടി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന കു​റ്റി​യാ​ടി, ത​രി​യോ​ട്, ആ​ന​യി​റ​ങ്ക​ല്‍, പൊ​ന്‍മു​ടി ഡാ​മു​ക​ളി​ല്‍ ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 54% മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ്. താ​ര​ത​മേ​ന്യ വ​ലു​പ്പം കു​റ​ഞ്ഞ ഡാ​മു​ക​ളാ​ണി​ത്. ഇ​വി​ടെ ഇ​പ്പോ​ള്‍ ശേ​ഷി​ക്കു​ന്ന ജ​ല​ത്തി​ല്‍ നി​ന്നും പ​ര​മാ​വ​ധി 229.30 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി മാ​ത്ര​മെ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യൂ. അ​താ​യ​ത് ഇ​പ്പോ​ഴ​ത്തെ ശ​രാ​ശ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ങ്കി​ല്‍ നാ​ലു ദി​വ​സ​ത്തെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു മാ​ത്ര​മെ ക​ഴി​യൂ. ഗ്രൂ​പ്പ് മൂ​ന്നി​ല്‍ വ​രു​ന്ന ചെ​ങ്കു​ള​ത്തും ജ​ല നി​ര​പ്പ് ആ​ശ​ങ്ക​ജ​ന​ക​മാ​യി കു​റ​ഞ്ഞു. ഏ​താ​ണ്ട് അ​ടി​ത്ത​ട്ട് തെ​ളി​ഞ്ഞു കാ​ണു​ന്ന സ്ഥി​തി​യാ​ണ്. ക​ക്കാ​ടി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.
നേ​ര്യ​മം​ഗ​ല​ത്തു മാ​ത്ര​മാ​ഈ​ണ് 50%ല്‍ ​അ​ധി​കം വെ​ള്ള​മു​ള്ള​ത്. 54% ആ​ണ് ഇ​വി​ട​ത്തെ ജ​ല​നി​ര​പ്പ്. പെ​രി​ങ്ങ​ലി​ല്‍ സം​ഭ​ര​ണ ശേ​ഷി​യു​ടെ 20% ഉം ​ലോ​വ​ര്‍ പെ​രി​യാ​റി​ല്‍ സം​ഭ​ര​ണ ശേ​ഷി​യു​ടെ 27%മാ​ണ് ജ​ല​നി​ര​പ്പ്. ഗ്രൂ​പ്പ് മൂ​ന്നി​ല്‍ ആ​കെ​യു​ള്ള ജ​ലം സം​ഭ​ര​ണ ശേ​ഷി​യു​ടെ 30 % മാ​ത്രം. മൂ​ന്നു ഗ്രൂ​പ്പി​ലും ഉ​ള്‍പ്പെ​ട്ട ഡാ​മു​ക​ളി​ലെ ആ​കെ ജ​ല ശേ​ഖ​രം സം​ഭ​ര​ണ ശേ​ഷി​യു​ടെ 45% മാ​ത്രം. 2016 ല്‍ ​വൈ​ദ്യു​തി ഉ​പ​യോ​ഗ​വും സ​മാ​ന​മാ​യി​രു​ന്നു​വെ​ങ്കി​ലും ഈ ​സ​മ​യം മു​ഴു​വ​ന്‍ ഡാ​മു​ക​ളി​ലു​മാ​യി 2696.54 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ത് 1888.29 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​നു​ള്ള​തു മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ക​ടു​ത്ത വൈ​ദ്യു​തി ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ വ​ര​ള്‍ച്ച​യും ക​ടു​ത്ത​താ​കും.
ജ​ല​സം​ഭ​ര​ണ​ത്തി​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ ഇ​നി​യെ​ങ്കി​ലും തു​ട​ങ്ങി​യാ​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ക്ഷാ​മ​ത്തെ നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പി​ടി​ച്ചു നി​ല്‍ക്കാ​നെ​ങ്കി​ലും ആ​കു​മെ​ന്നാ​ണു വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന​ക​ള്‍.