FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Articles

നീ​തി​പൂ​ർ​വ​ക​മാ​യ വി​ധി​ന്യാ​യം

Tuesday, Jan 10, 2017,8:52 IST By ജി. ​സു​കു​മാ​ര​ന്‍നാ​യ​ര്‍ (എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) A A A

സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലേ​യും കോ​ളെ​ജു​ക​ളി​ലേ​യും അ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത നി​ശ്ച​യി​ക്കു​ന്ന​തി​നും, ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും വേ­​ണ്ടി ന​ട​ത്തു​ന്ന നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ​ക​രെ ജ​ന​റ​ല്‍-​സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളാ​യി വേ​ര്‍തി​രി​ച്ച്, പ​ല ത​വ​ണ​യാ​യി വ്യ​ത്യ​സ്ത​വും വി​വേ​ച​ന​പ​ര​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ യു​ജി​സി. സ്വീ​ക​രി​ച്ച​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഏ​റ്റ​വും പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ള്‍ ജ​യി​ക്കാ​ന്‍വേ­ മാ​ര്‍ക്ക് താ​ഴെ​പ്പ​റ​യും​വി​ധ​മാ​ണ് -

മ​റ്റു​പ​രീ​ക്ഷ​ക​ളി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കു​മാ​ത്രം, നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ള്‍ വി​ജ​യി​ക്കാ​ന്‍ വ​ള​രെ ഉ​യ​ര്‍ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​ര്‍ക്കു​പ​രി​ധി​യും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്, ആ ​വി​ഭാ​ഗ​ത്തോ​ട് പൊ​തു​വേ കാ​ണി​ക്കു​ന്ന വി​വേ​ച​ന​വും തി​ക​ഞ്ഞ അ​നീ​തി​യു​മാ​ണ്. ഫ​ല​ത്തി​ല്‍ അ​വ​രു​ടെ അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യാ​ണ് ഇ​തു​മൂ​ലം ഉ­​ണ്ടാ​യി​ക്കൊ­​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ഹൈ​ക്കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ ഇ​പ്പോ​ഴാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
പ​രി​ഗ​ണ​നാ​ലി​സ്റ്റി​ല്‍പ്പെ​ട്ട പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ആ​കെ മാ​ര്‍ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം മെ​റി​റ്റ് ലി​സ്റ്റു​ക​ള്‍ ത​യാ​റാ​ക്കി, ഓ​രോ ലി​സ്റ്റി​ലും​പെ​ട്ട ഏ​റ്റ​വും ഉ​യ​ര്‍ന്ന മാ​ര്‍ക്കു​നേ​ടി​യ 15 ശ​ത​മാ​നം വീ​തം ആ​ള്‍ക്കാ​രെ മാ​ത്രം വി​ജ​യി​പ്പി​ക്കു​ന്ന സ​മ്പ്ര​ദാ​യം​കൂ​ടി പി​ന്നീ​ട് നി​ല​വി​ല്‍വ​ന്നു. സ്വാ​ഭാ​വി​ക​മാ​യും പ​രി​ഗ​ണ​നാ​ലി​സ്റ്റി​ൽ​പ്പെ​ടാ​നു​ള്ള ജ​ന​റ​ല്‍വി​ഭാ​ഗ​ത്തി​ന്‍റെ മി​നി​മം മാ​ര്‍ക്ക് സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ന്‍റേ​തി​ല്‍നി​ന്നും കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് പ​രി​ഗ​ണ​നാ​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ന​ന്നേ കു​റ​വാ​ണ്.
ഓ​രോ സം​വ​ര​ണ​വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം പ്ര​ത്യേ​കം പ​രി​ഗ​ണ​നാ​ലി​സ്റ്റ് ഉ​ള്ള​തി​നാ​ല്‍ ഓ​രോ ലി​സ്റ്റി​ല്‍നി​ന്നും മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ 15 ശ​ത​മാ​നം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മ​ന​യോ​ഗ്യ​ത നേ​ടി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ മൂ​ന്നി​ലൊ​ന്ന് ജ​ന​റ​ല്‍വി​ഭാ​ഗം​ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്കു മാ​ത്ര​മേ യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​ള്ളു.
2015 ഡി​സം​ബ​റി​ലെ നെ​റ്റ് പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്ക് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​രെ​പ്പോ​ലെ​ത​ന്നെ പേ​പ്പ​ര്‍ ഒ​ന്നി​നും ര­​ണ്ടി​നും 35 ശ​ത​മാ​നം മാ​ര്‍ക്കു​വീ​ത​വും പേ​പ്പ​ര്‍ മൂ​ന്നി​ന് 40 ശ​ത​മാ​ന​വും മി​നി​മം​മാ​ര്‍ക്കു നേ​ടി​യാ​ല്‍ പ​രി​ഗ​ണ​നാ​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടും. വ​ള​രെ​യ​ധി​കം ആ​ള്‍ക്കാ​രു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍നി​ന്നും ഈ​വി​ധം കു​റ​ഞ്ഞ മി​നി​മം​മാ​ര്‍ക്കോ​ടു​കൂ​ടി പ​രി​ഗ​ണ​നാ​ലി​സ്റ്റി​ല്‍ അ​ധി​കം ആ​ള്‍ക്കാ​ര്‍ പെ​ടു​മ്പോ​ള്‍, ഇ​നി വ​രു​ന്ന നെ​റ്റ് പ​രീ​ക്ഷാ​ഫ​ല​ത്തി​ല്‍ എ​സ്‌​സി, എ​സ്ടി/​ഒ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​ശ​ത​മാ​നം വ​ള​രെ​യ​ധി​കം കൂ​ടു​വാ​നും അ​തേ​സ​മ​യം ജ​ന​റ​ല്‍വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ വ​ള​രെ​യ​ധി​കം കു​റ​വു​വ​രാ​നും സാ​ദ്ധ്യ​ത​ക​ളു​ണ്ട്. ഇ​ത് ജ​ന​റ​ല്‍വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടും ഗ​വേ​ഷ​ണ​പ​ഠ​നം ന​ട​ത്തു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടും കാ​ണി​ക്കു​ന്ന നി​ന്ദ്യ​മാ​യ വി​വേ​ച​ന​വും, അ​വ​കാ​ശ​ലം​ഘ​ന​വു​മാ​ണ്. പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നും ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യ​ത്യ​സ്ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​വും, പൗ​ര​ന് അ​വ​കാ​ശ​പ്പെ​ട്ട സാ​മാ​ന്യ​നീ​തി​യു​ടെ​യും തു​ല്യ അ​വ​സ​ര​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണ്. ജ​ന​റ​ല്‍വി​ഭാ​ഗ​ത്തി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും, സ​ര്‍ക്കാ​രും യു​ജി​സി പോ​ലു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും കാ​ണി​ക്കു​ന്ന വി​വേ​ച​ന​ന​യ​ങ്ങ​ളെ എ​തി​ര്‍ക്കാ​തി​രി​ക്കാ​നാ​വി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​ക്ക് അ​തി​നെ​തി​രേ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ­​ണ്ടി​വ​ന്ന​ത്.
അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, മി​നി​മം മാ​ര്‍ക്ക് നേ​ടു​ന്ന ജ​ന​റ​ല്‍-​സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളു​ടെ വെ​വ്വേ​റെ​യു​ള്ള ലി​സ്റ്റി​ല്‍ ഉ​യ​ര്‍ന്ന​മാ​ര്‍ക്കു​ള്ള 15 ശ​ത​മാ​നം പേ​ര്‍ മാ​ത്രം യോ​ഗ്യ​രാ​കും എ​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന തു​ല്യ​നീ​തി​ക്ക് എ​തി​രാ​ണെ​ന്നും, നേ​ര്‍വി​പ​രീ​ത​വി​വേ​ച​ന​മാ​ണെ​ന്നു​മാ​ണ് ബ​ഹു. കോ​ട​തി വി​ധി​ന്യാ​യ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ബാ​ധ​ക​മാ​ക്കി​യാ​ല്‍ ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍നി​ന്ന് നെ​റ്റ് യോ​ഗ്യ​ത നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള സാ​ദ്ധ്യ​ത ത​ള്ളി​ക്ക​ള​ഞ്ഞു​കൂ​ടെ​ന്നും അ​ത് അ​വ​സ​ര​സ​മ​ത്വ​ത്തി​ന്‍റെ നി​ഷേ​ധ​മാ​കു​മെ​ന്നും കോ​ട​തി ക­​ണ്ടെ​ത്തി​യി​ട്ടു­​ണ്ട്. കൂ​ടാ​തെ, ഭാ​വി​യി​ലെ കോ​ളെ​ജ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ജ​ന​റ​ല്‍വി​ഭാ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ര്‍ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ല്‍ യു​ജി​സി. മാ​ന​ദ​ണ്ഡ​മു­​ണ്ടാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍ദ്ദേ​ശി​ച്ചി​ട്ടു­​ണ്ട്.