FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

നോട്ട്നിരോധനം ആവശ്യപ്പെട്ടത് റിസർവ് ബാങ്ക് അല്ലെന്ന് രേഖകൾ

Tuesday, Jan 10, 2017,10:48 IST By titto A A A

ന്യൂഡൽഹി: ഉയർന്ന മൂല്ല്യമുള്ള നോട്ടുകൾ അസാധുവാക്കാൻ  ആദ്യം നിർദേശിച്ചത് റിസർവ് ബാങ്ക് അല്ലെന്ന് രേഖകൾ. നേരത്തെ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരം ആണ് നോട്ടുകൾ പിൻവലിച്ചത് എന്ന നിലപാടാണ് കൈക്കൊണ്ടത്.  നോട്ടുനിരോധന നിർദേശം  ആദ്യം വന്നത്  കേന്ദ്രസർക്കാരിൽ നിന്നാണെന്ന്  പാർലമെന്‍ററി സമിതിക്ക് നൽകിയ റിപ്പോർട്ടിലാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്.

കള്ളനോട്ട് കള്ളപ്പണം തീവ്രവാദപ്രവർത്തനം എന്നീ മൂന്ന് പ്രവർത്തനങ്ങൾ തടയുന്നതിന് 500, 1000 നോട്ടുകൾ അസാധുവാക്കാൻ റിസർവ് ബാങ്ക് അനുവദിക്കണമെന്ന് 2016 നവംബർ ഏഴിനാണ്  കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയാനുള്ള മാർഗമായി  ഇതിനെ കാണണം.  തീരുമാനം ഇന്ത്യയുടെ വികസനക്കാഴ്ചപ്പാടുകൾക്ക് കരുത്ത് പകരും.

തൊട്ടടുത്ത ദിവസം തന്നെ ആർബിഐ സെൻട്രൽ ബോർഡ് യോഗം ചേർന്നു.  പരിഗണിച്ച ശേഷം നിർദേശം അംഗീകരിക്കുകയായിരുന്നുവെന്നാണ് ആർബിഐ പാർലമെന്‍ററി സമിതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.