FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

നോട്ട് അസാധുവാക്കൽ ; ബാങ്കുകളിലെത്തിയത് കണക്കിൽ പെടാത്ത നാല് ലക്ഷം കോടി

Tuesday, Jan 10, 2017,13:34 IST By titto A A A

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ കണക്കിൽ പെടാത്ത നാല് ലക്ഷം കോടി രൂപ ബാങ്കിലെത്തിയെന്ന് കണക്കുകൾ. മൂന്ന് ലക്ഷം കോടിക്കും നാല് ലക്ഷം കോടിക്കും ഇടയ്ക്കുള്ള തുകയാണ് ബാങ്കുകളിലെത്തിയതെന്നും സർക്കാർ കണക്കുകൾ. ഇതിൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.

നിഷ്ക്രിയഅക്കൗണ്ടുകളിൽ 25000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിയെന്നും കണ്ടെത്തി. സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെ പറ്റിയും ആദായനികുതി വകുപ്പ് അന്വേഷിക്കും. പലരുടെയും നിഷ്ക്രിയ അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാൻ  ഉപയോഗിച്ചതായും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.