FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
World

ലാ​ദ​ന്‍റെ മ​ക​ൻ കോ​ളയും പുകയിലയും കടത്തി

Tuesday, Jan 10, 2017,10:11 IST By titto A A A

ന്യൂ​യോ​ർ​ക്ക്: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ, ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ കി​രീ​ടാ​വ​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹം​സ കു​ട്ടി​ക്കാ​ല​ത്ത് കൊ​ക്ക കോ​ള ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മെ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​മ​സ​ക്കാ​ല​ത്താ​ണ് അ​വി​ടെ നി​രോ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടു​വ​ള​പ്പി​ൽ യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത​ത്രെ.
എ​ന്നാ​ൽ, കു​ട്ടി​ക്കാ​ലും മു​ത​ൽ അ​മെ​രി​ക്ക​ൻ വി​രോ​ധം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​തും. ഹം​സ​യെ ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലാ​ദ​നു ത​ന്‍റെ മ​ക്ക​ളി​ൽ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് ഹം​സ​യാ​യി​രു​ന്നു.
ഹം​സ​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ ഖാ​ദ​റി​നെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക്ക് പോ​സ്റ്റാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. കൊ​ക്ക കോ​ള​യോ​ടു​ള്ള അ​മി​താ​സ​ക്തി കാ​ര​ണം എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഹം​സ ത​ന്നെ​യാ​ണ് ഇ​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ഖാ​ദ​ർ പ​റ​യു​ന്നു.
9/11 ആ​ക്ര​മ​ണ​ത്തി​നു മു​ൻ​പ് കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ജ​ലാ​ലാ​ബാ​ദി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ ലാ​ദ​ന്‍റെ മ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഖാ​ദ​ർ മൂ​ന്നു വ​ർ​ഷം വ​ള​ർ​ന്ന​ത്. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​വി​ടെ കാ​ർ​ക്ക​ശ്യ​മാ​യി​രു​ന്നി​ട്ടും ഹം​സ അ​തൊ​ക്കെ ലം​ഘി​ച്ച് നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നി​രു​ന്നു എ​ന്നാ​ണ് ഖാ​ദ​ർ പ​റ​യു​ന്ന​ത്. ഒ​മ്പ​ത് വ​യ​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ ഹം​സ മ​റ്റു കു​ട്ടി​ക​ൾ​ക്കും കൊ​ക്ക കോ​ള​യും പു​ക​യി​ല​യും മ​റ്റും എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു. വി​ദേ​ശ നി​ർ​മി​ത ട​ബാ​സ്കോ സോ​സി​നോ​ടും ഹം​സ​യ്ക്ക് പ്ര​ത്യേ​ക താ​ത്പ​ര്യ​മാ​യി​രു​ന്നു.
ഇ​പ്പോ​ൾ 34 വ​യ​സു​ള്ള ഖാ​ദ​ർ കു​ടും​ബ സ​മേ​തം ലാ​ദ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ താ​മ​സി​ക്കു​മ്പോ​ൾ കൗ​മാ​ര​ക്കാ​ര​നാ​യി​രു​ന്നു. അ​ച്ഛ​ൻ അ​ഹ​മ്മ​ദ് സെ​യ്ദ് ഖാ​ദ​ർ അ​ൽ ക്വ​യ്ദ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു അ​ന്ന്. ഗ്വ​ണ്ട​നാ​മോ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ത​ട​വു​കാ​ര​നാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ഒ​മ​ർ 2012ലാ​ണ് മോ​ചി​ത​നാ​യ​ത്.
മ​ത ഗ്ര​ന്ഥ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കു​തി​ക​ര​ളെ​യാ​ണ് ലാ​ദ​ൻ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​തെ​ന്നും ഖാ​ദ​ർ അ​നു​സ്മ​രി​ക്കു​ന്നു. ഹം​സ​യ്ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ലാ​ദ​ൻ വാ​ങ്ങി​ക്കൊ​ടു​ത്ത അ​റേ​ബ്യ​ൻ സ്റ്റാ​ല്യ​ൻ അ​വ​ർ​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട​തു​മാ​യി​രു​ന്നു.
വീ​ട്ടി ജോ​ലി​ക്കാ​ർ​ക്കൊ​പ്പം മാ​ർ​ക്ക​റ്റി​ൽ പോ​യാ​ണ് ഹം​സ വി​ല​ക്ക​പ്പെ​ട്ട പ​ല വ​സ്തു​ക്ക​ളും വാ​ങ്ങി​ക്കൊ​ണ്ടു വ​ന്നി​രു​ന്ന​ത്. താ​ലി​ബാ​ൻ ഭ​ര​ണ​കാ​ല​ത്ത് അ​മെ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും ഇ​വ​യൊ​ക്കെ സം​ഘ​ടി​പ്പി​ക്കാ​ൻ ഹം​സ​യ്ക്കു സാ​ധി​ച്ചി​രു​ന്നു. ലാ​ദ​ന്‍റെ മ​ക​നാ​യ​തി​നാ​ൽ ആ​രും അ​വ​ന്‍റെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല.
അ​ഞ്ച് സ്ത്രീ​ക​ളെ ലാ​ദ​ൻ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തി​ൽ ഹം​സ​യു​ടെ അ​മ്മ​യാ​യി​രു​ന്നു​വ​ത്രെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഭാ​ര്യ. ഭാ​ര്യ​മാ​രും ര​ണ്ടു ഡ​സ​നോ​ളം മ​ക്ക​ളു​മാ​യാ​ണ് ജ​ലാ​ലാ​ബാ​ദി​ൽ ലാ​ദ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. ഹം​സ​യു​ടെ അ​മ്മ ഖൈ​റി​യ സാ​ബ​റി​ന് ലാ​ദ​നെ​ക്കാ​ൾ ഏ​ഴു വ​യ​സ് കൂ​ടു​ത​ലാ​യി​രു​ന്നു. ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സി​ൽ പി​എ​ച്ച്ഡി നേ​ടി​യി​രു​ന്ന അ​വ​ർ ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു.
2011ൽ ​പാ​ക്കി​സ്ഥാ​നി​ൽ വ​ച്ച് യു​എ​സ് ക​മാ​ൻ​ഡോ​ക​ൾ ലാ​ദ​നെ വെ​ടി​വ​ച്ചു കൊ​ല്ലു​മ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് ഖൈ​റി​യ​യാ​ണ്. ആ ​സ​മ​യം ഹം​സ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​റാ​നി​ൽ വീ​ട്ടു ത​ട​ങ്ക​ലി​ലാ​യി​രു​ന്നു എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ലാ​ദ​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് അ​ൽ ക്വ​യ്ദ​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹം​സ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഇ​രു​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ലാ​ണ് പ്രാ​യം.